ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഗണിതജ്ഞനും തന്ത്രപണ്ഡിതനുമായിരുന്നു ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്. വാസ്തുശാസ്ത്രത്തിലും ഗണിതത്തിലും തന്ത്രങ്ങളിലും ആധികാരികമായ ജ്ഞാനം കൈക്കൊണ്ടിരുന്ന അദ്ദേഹം രചിച്ച തന്ത്രസമുച്ചയം ഇന്നും ക്ഷേത്രനിർമ്മാണത്തിലും ക്ഷേത്രതന്ത്രങ്ങളിലും സർവാധികാരികമായ ഗ്രന്ഥമാണ്.