ചേട്ടായീസ്
ദൃശ്യരൂപം
| ചേട്ടായീസ് | |
|---|---|
പോസ്റ്റർ | |
| സംവിധാനം | ഷാജൂൺ കാര്യാൽ |
| കഥ | സച്ചി |
| നിർമ്മാണം |
|
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | വിനോദ് ഇല്ലമ്പള്ളി |
| ചിത്രസംയോജനം | ബിജിത് ബാല |
| സംഗീതം | ദീപക് ദേവ് |
നിർമ്മാണ കമ്പനി | തക്കാളി ഫിലിംസ് |
| വിതരണം | കാസ് കലാസംഘം & മഞ്ജുനാഥ |
റിലീസ് തീയതി | 2012 നവംബർ 30 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സച്ചിയുടെ തിരക്കഥയിൽ ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചേട്ടായീസ്. നടന്മാരായ ബിജു മേനോൻ, സുരേഷ് കൃഷ്ണ, ഛായാഗ്രാഹകൻ പി. സുകുമാർ, ഷാജൂൺ കാര്യാൽ, സച്ചി എന്നിവർ ചേർന്ന് തുടങ്ങിയ തക്കാളി ഫിലിംസ് എന്ന ബാനറിന്റെ പ്രഥമ നിർമ്മാണസംരംഭമാണിത്.
അഞ്ച് സുഹൃത്തുക്കളുടെ പുതുവത്സരാഘോഷവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലാൽ, ബിജു മേനോൻ, സുരേഷ് കൃഷ്ണ, പി. സുകുമാർ, സുനിൽ ബാബു, മിയ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- ലാൽ – അഡ്വ. ജോൺ പള്ളൻ
- ബിജു മേനോൻ – കിച്ചു
- സുരേഷ് കൃഷ്ണ – രൂപേഷ് കൃഷ്ണ
- പി. സുകുമാർ – ബാവ
- സുനിൽ ബാബു – ബാബുമോൻ
- മിയ – മെർളിൻ
- സാദിഖ്
- അനിൽ മുരളി
- അഗസ്റ്റിൻ
- ഗീത വിജയൻ
- പൊന്നമ്മ ബാബു
സംഗീതം
[തിരുത്തുക]All lyrics are written by രാജീവ് നായർ; all music is composed by ദീപക് ദേവ്.
| No. | Title | ഗായകർ | Length |
|---|---|---|---|
| 1. | "ഏറനോട്ടമിതെന്തിനു" | ലാൽ, ബിജു മേനോൻ | 4:19 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- ചേട്ടായീസ് ഫേസ്ബുക്കിൽ
- ചേട്ടായീസ് Archived 2014-07-26 at the Wayback Machine – മലയാളസംഗീതം.ഇൻഫോ