Jump to content

ചെസ്സ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെസ്സ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെസ്സ്
സംവിധാനംരാജ് ബാബു
നിർമ്മാണംമഹി
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾദിലീപ്
സായി കുമാർ
ആശിഷ് വിദ്യാർത്‌ഥി
ഭാവന
സംഗീതംബേണി ഇഗ്നേഷ്യസ്
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോസൂപ്പർസ്റ്റാർ ഫിലിംസ്
വിതരണംമഞ്ജുനാഥ റിലീസ്
റിലീസിങ് തീയതി2006 ജൂലൈ 7
രാജ്യംഇന്ത്യ
ഭാഷമലയാളം

ദിലീപ് പ്രധാനവേഷത്തിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചെസ്സ്. സൂപ്പർ സ്റ്റാർ ഫിലിംസിന്റെ ബാനറിൽ മഹി നിർമ്മിച്ച് രാജ് ബാബു സംവിധാനം ചെയ്‌ത ഈ ചിത്രം മഞ്ജുനാഥ വിതരണം ചെയ്തിരിക്കുന്നു. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

കഥാതന്തു

[തിരുത്തുക]

ഐ പി എസ് ഓഫീസറായ കൃഷ്ണദാസ് (സായി കുമാർ) തന്റെ ജീവിത സായാഹ്നത്തിൽ തന്റെ രഹസ്യ ഭാര്യയേയും അതിലുള്ള മകനായ വിജയ കൃഷ്ണനേയും (ദിലീപ്) എല്ലാവർക്കും മുൻപിൽ വെളിവാക്കാനാഗ്രഹിക്കുന്നു. കൃഷ്ണദാസിന്റെ കാലശേഷം തനിയ്ക്ക് കിട്ടേണ്ട സ്വത്ത് നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ അളിയനും പോലീസ് കമ്മീഷണറുമായ ദേവരാജൻ (വിജയരാഘവൻ) കൂട്ടരുമൊത്ത് മൂവരേയും വകവരുത്താൻ ശ്രമിയ്ക്കുന്നു. മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വിജയ കൃഷ്ണൻ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെടാൻ അന്ധനായി അഭിനയിക്കുന്നു. തന്റെ അമ്മയേയും അച്‌ഛനേയും വകവരുത്തിയവർക്കെതിരെയുള്ള പകവീട്ടലാണ് വിജയകൃഷ്ണനെ പിന്നീടുള്ള ജീവിത ലക്ഷ്യം. ശക്തരായ പ്രതിയോഗികൾക്കെതിരെ തന്റെ ബുദ്‌ധിയും തന്ത്രവും ഉപയോഗിച്ച് കുറച്ച് വിശ്വസ്തരുമായി വിജയകൃഷ്ണൻ കരുനീക്കങ്ങൾ ആരംഭിക്കുകയായി.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മ, ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ്. പശ്ചാത്തലസംഗീതം നിർവ്വഹിച്ചത് രാജാമണി.

ഗാനങ്ങൾ
  1. ചെസ്സ് – ജോർജ്ജ് പീറ്റർ
  2. ചന്ദം കാളിന്ദി നാദം – കെ. ജെ. യേശുദാസ്, കെ. എസ്. ചിത്ര
  3. ചന്ദം കാളിന്ദി നാദം – കെ. എസ്. ചിത്ര
  4. ചന്ദം കാളിന്ദി നാദം – കെ. ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെസ്സ്_(ചലച്ചിത്രം)&oldid=2330419" എന്ന താളിൽനിന്ന് ശേഖരിച്ചത്