ചെവിയൻ നത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെവിയൻ നത്ത്
ചെവിയൻ നത്ത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
O. bakkamoena
Binomial name
Otus bakkamoena
Pennant, 1769

ചെവിയൻ നത്തിന്[2] [3][4][5] ഇംഗ്ലീഷിൽ Indian Scops Owl എന്നും Collared Scops Owl എന്നും പേരുകളുണ്ട്. ശാസ്ത്രീയ നാമം Otus bakkamoena എന്നാണ്. ഏഷ്യയുടെ തെക്കുകിഴക്കുഭാഗങ്ങളിൽ അറേബ്യ തൊട്ട് ഇന്ത്യൻ ഉപഭൂഖണ്ഡം അടക്കം ഇന്തോനേഷ്യ വരെ കാണപ്പെടുന്ന ഒരു കാട്ടുപക്ഷിയാണിത്. നിറയെ മരങ്ങളുള്ള കാടുകളിൽ കാണുന്നു.

പ്രജനനം[തിരുത്തുക]

മരത്തിലെ പൊത്തുകളിൽ കൂടുണ്ടാക്കി മുട്ടയിടും. 3-5 വരെ മുട്ടകളാണ് ഇടുന്നത്. ഡിസംബർ മുതൽ മേയ് വരെയാണ് മുടയിടുന്ന കാലം. മുട്ട വിരിയാൻ 26 ദിവസം വേണം.

രൂപവിവരണം[തിരുത്തുക]

23-25 സെ.മീ നീളമുണ്ട്. ഇവയ്ക്ക് ഉയർന്നു നിൽക്കുന്ന ചെവിത്തൂവലുകളുണ്ട്. മുകൾ വശം ചാരനിറമോ തവിട്ടു നിറമോ ആണ്. മങ്ങിയ പുള്ളികളുണ്ട്. അടിവശം കണ്ണുകൾ തവിട്ടു നിറമാണ്. തെളിഞ്ഞ വരകളുമുണ്ട്. കഴുത്തിൽ നരച്ച വലയമുണ്ട്. ആണും പെണും ഒരു പോലെയാണ്.

പുള്ളുനത്തിന്റെ നീണ്ടവാലും ചിറകുകളും പറക്കുന്ന രീതിയും ഷിക്രയുടേതു പോലാണ്. [6] പ്രാണികളാണ് പ്രധാന ഭക്ഷണം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Otus bakkamoena". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. പേജ് 144, കേരളത്തിലെ പക്ഷികൾ- ഇന്ദുചൂടൻ, കേരള സാഹിത്യ അക്കാദമി
"https://ml.wikipedia.org/w/index.php?title=ചെവിയൻ_നത്ത്&oldid=2608931" എന്ന താളിൽനിന്ന് ശേഖരിച്ചത്