ചെവിക്കൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെവിക്കൂൺ
Auricularia auricula-judae 64485.JPG
A young specimen growing on fallen wood
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
A. auricula-judae
Binomial name
Auricularia auricula-judae
Synonyms[1]

ഉണങ്ങിയ മരത്തിൽ വളരുന്നതും മനുഷ്യരുടെ ചെവിയുടെ ആകൃതിയുള്ളതുമായ കൂൺ വിഭാഗമാണ് ചെവിക്കൂൺ. Auricularia auricula-judae എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ കുൺ Jew's ear, jelly ear എന്നീ പേരുകളിലും അറിയപ്പെടുന്നു.

സവിശേഷതകൾ[തിരുത്തുക]

സാധാരണയായി കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിൽ കട്ടി കൂടിയതും കട്ടികുറഞ്ഞതുമായും ചെവിക്കൂൺ കാണപ്പെടുന്നു. ഇത് ഭക്ഷ്യയോഗ്യവും ഔഷധഗുണമുള്ളതുമാണ്. കട്ടി കൂടിയ ഇനങ്ങൾക്കാണ് പോഷമൂല്യവും ഔഷധഗുണവും കൂടുതലുള്ളത്. ബാക്റ്റീരിയകൾക്കും വൈറസുകൾക്കും എതിരെ പ്രവർത്തിക്കുന്നതിനുള്ള കഴിവുള്ള ചെവിക്കൂണിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങളിൽ പ്രധാനമായും പേറ്റരോപോളിസാക്കറൈഡ്, ബീറ്റാഡീഗ്ലൂക്കൻ എന്നിവയാണ്. രക്തശുദ്ധീകരണം, കാൻസർ കോശങ്ങളുടെ വളർച്ച നിയന്ത്രിക്കൽ, ആമാശയരോഗങ്ങൾ, എല്ലു സംബന്ധമായ അസുഖങ്ങൾ കൊളസ്ട്രോൾ, പ്രമേഹം എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.

പട്ടിക[തിരുത്തുക]

100ഗ്രാം ചെവിക്കൂണിൽ അടങ്ങിയിരിക്കുന്ന ശരാശരി പോഷകമൂല്യം
പോഷകം അളവ്
മാംസ്യം (Protein) 10.6 ഗ്രാം
ധാന്യകം 65 ഗ്രാം
കരോട്ടിൻ 0.03 മില്ലി ഗ്രാം.
കാത്സ്യം 375 മില്ലി ഗ്രാം.
കൊഴുപ്പ് (Fat) 0.2 ഗ്രാം.
ഊർജ്ജം (Energy) 370 കിലോ കലോറി
ഫോസ് ഫറസ് 20.00 ഗ്രാം.
ഇരുമ്പ് (Iron) 11.0 മില്ലി ഗ്രാം.


അവലംബം[തിരുത്തുക]

  1. "Auricularia auricula-judae (Bull.) J. Schröt. 1888". MycoBank. International Mycological Association. ശേഖരിച്ചത് 20 September 2010.
"https://ml.wikipedia.org/w/index.php?title=ചെവിക്കൂൺ&oldid=1697248" എന്ന താളിൽനിന്ന് ശേഖരിച്ചത്