ചെള്ളുപനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒറെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. ഒരിനം ടൈഫസ് പനിയാണിത്. എലികൾ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ ഈ രോഗം പിടിപെടും.[1]

ലക്ഷണങ്ങൾ[തിരുത്തുക]

കടിയേറ്റ ഭാഗത്ത് കറുപ്പുനിറം കാണാം. കടിയേറ്റശേഷം പത്ത് പന്ത്രണ്ടു ദിവസങ്ങൾ കൊണ്ട് രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, കടുത്ത തലവേദന, ശരീരത്തിൽ പാടുകൾ കാണപ്പെടുക, വിറയൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങളിൽ പ്രധാനം. തുടക്കത്തിൽത്തന്നെ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ ശരീരത്തിന്റെ പ്രതിരോധശേഷി തകരാറിലാവുകയും ചിലപ്പോൾ മരണം സംഭവിക്കുകയും ചെയ്യും. 2013 ഡിസംബർ മാസത്തിൽ തെക്കൻ കേരളത്തിൽ ഈ രോഗം പടരുന്നതായി നിരീക്ഷിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിൽ പലരിലും രോഗം സ്ഥിരീകരിക്കുകയും ചെയ്തു.[2]

അവലംബം[തിരുത്തുക]

  1. http://malayalamemagazine.com/alert-against-scrub-typhus/
  2. http://www.mathrubhumi.com/online/malayalam/news/story/2607920/2013-11-10/kerala
"https://ml.wikipedia.org/w/index.php?title=ചെള്ളുപനി&oldid=2653798" എന്ന താളിൽനിന്നു ശേഖരിച്ചത്