ചെല്ലൂർ ശ്രീ അന്തിമഹാകാളൻ കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെല്ലൂർ ശ്രീ അന്തിമഹാകാളൻ കാവും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും മദ്ധ്യേ മൂടാലിൽ നിന്നും 2 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചെല്ലൂർ ശ്രീ അന്തിമഹാകാളൻ കാവ്.ശിവന്റെ വകഭേദമായ അന്തിമഹാകാളനും ഭദ്രകാളിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. കേരളത്തിലെ മറ്റുള്ള അന്തിമഹാകാളൻ കാവുകളുടെയെല്ലാം മൂലക്ഷേത്രമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. പഴയകാലത്ത് വെട്ടത്തുനാട് രാജവംശത്തിന്റെ അധീനതയിലായിരുന്ന ഈ ക്ഷേത്രം, ഇപ്പോൾ ഒരു ജനകീയ കമ്മിറ്റിയുടെ കീഴിലാണ്.