ചെല്ലൂർ ശ്രീപറക്കുന്നത്ത് ഭഗവതീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രം

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ ചെല്ലൂരിൽ പറക്കുന്നത്ത് സ്ഥിതിചെയ്യുന്നു. ജാതി- മത- വർഗ്ഗ- വർണ്ണ വ്യത്യാസമില്ലാതെ ദൂര സ്ഥലങ്ങളിൽ നിന്നുപോലും, അവരുടെ സങ്കട ദുരിതാദികൾക്ക് പരിഹാരം തേടി ക്ഷേത്രനടയിൽ എത്തുന്നു. അമ്മയുടെ തിരുസന്നിധിയിൽ അഭയം തേടി എത്തുന്നവർ എല്ലാവരും അമ്മയുടെ ഭക്തരും, മക്കളുമായിക്കരുതി അവരുടെ അഭീഷ്ടം നിവർത്തിച്ചുകൊടുക്കുന്ന ഭഗവതിക്ക് കൗളാചാര സമ്പ്രദായത്തിൽ ആണ് പൂജ നടത്തിവരുന്നത്. ഭഗവതിയുടെ ആശ്രിതനായി മൂക്കോലച്ചാത്തനും സ്ഥാനം കൽപിക്കപ്പെട്ടിരിക്കുന്നു. 2000ൽ ക്ഷേത്രത്തിൽ ചില ദുർനിമിത്തങ്ങൾ കണ്ടതിനെ തുടർന്ന് കൂറ്റനാട് രാവുണ്ണി എന്ന കുട്ടൻ പണിക്കർ, താനൂർ പ്രേമൻ പണിക്കർ, കുറ്റിപ്പുറം ഗോകുലൻ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഒരു താംബൂലപ്രശ്നം വെക്കുകയും പരിഹാരകർമങ്ങൾ നടത്തുകയും, കാലപ്പഴക്കത്താൽ വൈകല്യം വന്ന ഭഗവതിയുടെ ദാരുബിംബം, ശ്രീകോവിൽ പുതുക്കിപ്പണിത് നവീകരണവും പുന:പ്രതിഷ്ഠയും നടത്തുകയുണ്ടായി. പരപ്പനങ്ങാടി സ്വദേശി ബ്രഹ്മശ്രീ വിജയകൃഷ്ണൻ ശാന്തി പുന:പ്രതിഷ്ഠ നടത്തിയതുതൊട്ട് അദ്ദേഹമാണ് ക്ഷേത്രതന്ത്രി. പുന:പ്രതിഷ്ഠ നടത്തിയതു മുതൽ ഇന്നേവരെയുള്ള കാലം ക്ഷേത്ര പുരോഗമനതിന്റെതായിരുന്നു. 46 സെന്റ് ഭൂമി മാത്രമായിരുന്നു ക്ഷേത്രം വക ഉണ്ടായിരുന്നത്. ഉത്സവകാലത്ത് സ്ഥലപരിമിതി വളരെയേറെ ബുദ്ധിമുട്ടിച്ചിരുന്നു. ക്ഷേത്രദർശനത്തിനു എത്തുന്ന ഭക്തർക്ക് പ്രാഥമികാവശ്യം നിറവേറ്റുക എന്നതു അസാധ്യമായിരുന്നു. ക്ഷേത്രാവശ്യങ്ങൾക്കുള്ള വെള്ളം പുറത്ത് നിന്നും കൊണ്ടുവരേണ്ട ദുരവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ ദേവി അനുഗ്രഹത്താൽ ക്ഷേത്രത്തിനോടു തൊട്ടു കിടക്കുന്ന 1.65 ഏക്ര സ്ഥലം ക്ഷേതാവശ്യത്തിലേക്കു വാങ്ങുവാനും ആയതിൽ കിണറുകളും, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ചെയ്യുവാൻ സാധിച്ചു. 2012 സെപ്തംബർ 1, 2 തിയ്യതികളിൽ പ്രശസ്തജോത്സ്യരായ ആമയൂർ എൻ. വേണുഗോപാലൻ, ആലൂർ സജിപണിക്കർ, അങ്ങാടിപ്പുറം ശിവപ്രസാദ്, വട്ടത്താണി ഉണ്ണികൃഷ്ണൻ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രസന്നിദ്ധിയിൽ വെച്ച് ഒരു ആഷ്ടമംഗല പ്രശ്നം തന്നെ നടത്തുകയുണ്ടായി. ആയതിൽ പരിഹാര-പ്രായശ്ചിത്തമുള്ള ദോഷങ്ങൾ ഉണ്ടെങ്കിലും, വളരെ പ്രൗഢമായ ആചാരനുഷ്ഠാനങ്ങൾ സമ്പന്നമായ ഇവിടുത്തെ ദേവീചൈതന്യം നൈസർഗ്ഗികമായ സുപ്രസന്നതയിലാണെന്ന് കാണുകയുണ്ടായി. അനാദിവർഷങ്ങൾക്കുമുമ്പ് യോഗീശ്വര തുല്യനായ ഒരു ഋഷി ഈ പ്രദേശത്ത് വരുകയും, പ്രദേശത്തെ ദേവീചൈതന്യം മനസ്സിലാക്കി ഉപാസനയിലൂടെ ദേവിയെ പ്രത്യക്ഷപ്പെടുത്തിയതായും ദേവ പ്രശ്നച്ചിന്തനയിൽ കണ്ടെത്തുകയുണ്ടായി. ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നിന് പറക്കുന്ന് എന്നാണ് ഇന്ന് പറയുന്നതെങ്കിലും, പൂർവ്വീക കാലത്ത് പര+കുന്ന് (പരക്കുന്ന്) ആയിരുന്നെന്നും, കുന്ന്, മേരുചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്നും പറയുന്നു. ജനവാസം കുറവായ ഈ പ്രദേശം പിന്നീട് ആരാധിക്കപ്പെടാതെ കിടന്നെന്നും, വർഷങ്ങൾക്കുശേഷം കല്ലടിക്കോട് മലവാരമൂർത്തികളെ സേവിച്ച് സിദ്ധിനേടിയ പറയസമുദായക്കാരനായ ആദിമുത്തപ്പന് ദേവി ദർശനം കൊടുത്ത്, ഭഗവതിയുടെ ഇംഗിതമനുസരിച്ച് ആദിമുത്തപ്പന്റെ പടിഞ്ഞാറ്റയിൽ കുടിയിരുത്തുകയും ഉണ്ടായി. ആദിമുത്തപ്പന് ഭഗവതി തന്റെ ബലി പൂജാതികൾ നിർദ്ദേശിക്കുകയും മുത്തപ്പനും പരമ്പരകൾക്കും ആവശ്യമായ വരബലവും ദേവീ കൊടുക്കുകയുണ്ടായി. ആദിമുത്തപ്പന്റെ പടിഞ്ഞാറ്റയിലെ ഉത്തമക്കുറവ് ദേവി മനസ്സിലാക്കി, അന്നത്തെ നാടുവാഴി തമ്പ്രാക്കൾക്ക് സ്വപ്നദർശനം നൽകി തന്റെ ഉദ്ദേശം അറിയിച്ചതനുസരിച്ച് ഉത്തമത്തിലുത്തമപ്പെട്ട പറക്കുന്നത് സ്ഥാനം നൽകി കുടിയിരുത്തുകയാണുണ്ടായതെന്ന് പറയുന്നു. തന്റെ ബാലിപൂജാതികൾ ചെയ്യുന്നതിനുള്ള ഉപദേശം കൊടുത്തതുകൊണ്ട് ഇന്നുവരെ ആദിമുത്തപ്പന്റെ സന്തതി പരമ്പരയിൽപ്പെട്ട പറയ സമുദായക്കാർ ആണ് ഭഗവതിയുടെ പൂജാതികർമ്മങ്ങൾ നടത്തിവരുന്നത്. പടിഞ്ഞാറ്റിയിലെ ഉത്തമ കുറവ് മനസ്സിലാക്കിയ ഭഗവതി മുത്തപ്പനും കൂടി നാടുവാഴിയോട് പറഞ്ഞത് അനുസരിച്ചു ഉത്തമപ്പെട്ട പറക്കുന്നത്ത് നാടുവാഴിയും മുത്തപ്പനും കുടിവെച്ചത്കൊണ്ട് ഭഗവതിയുടെ മേൽക്കോയ്മ സ്ഥാനം നാടുവാഴികൾ വഴി കൊല്ലോടി തറവാട് ന് ലഭിച്ചത്. അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ക്ഷേത്ര കർമ്മികളുടെ ഭവനത്തിൽ ആദിമുത്തപ്പനും, മുത്തപ്പൻ പഠിച്ചുസേവിച്ച മലവാരമൂർത്തികൾക്കും പ്രത്യേകം സ്ഥാനങ്ങൾ കല്പിച്ച് ആരാധന നടത്തിവരുന്നു

ഉത്സവം / വേല

പുരാതനകാലംതൊട്ട് മകരമാസത്തിലെ അവസാനം വരുന്ന വ്യാഴം, വെള്ളി ആഴ്ചകളിലാണ് ഉത്സവം ആഘോഷിക്കുക. ഭഗവതിയുടെ വേലകുറിക്കൾ ചടങ്ങും, കൊട്ടിപ്പുറപ്പാടും വളരെ ഭക്ത്യാദരപൂർവ്വം നടത്തിവരുന്നു. വേല കുറിച്ചുകഴിഞ്ഞാൽ പ്രദേശവാസികൾ ദേശം വിട്ട് അന്തിയുറങ്ങാറില്ല. ഉത്സവത്തിൽ പങ്കെടുക്കുവാൻ പുറത്തു പോയ ഭക്തരെല്ലാം തന്നെ ഇവിടെ എത്താറുണ്ട്. വ്യാഴാഴ്ച ദിവസം വൈകുന്നേരം കൊല്ലോടിതറവാട്ടിൽ നിന്നും കാല എഴുന്നള്ളിച്ച് ആദിമുത്തപ്പന്റെ സ്ഥാനീകരത്ത് ചെറുനീലി ആട്ട് നടക്കും. തുടർന്ന് അക്കരച്ചോപ്പനെഴുന്നള്ളത്തും പച്ചപന്തൽ പാട്ടും, പതിനെട്ടര കോലം കെട്ടി ആട്ടവും നടത്തി പുലർച്ചെ തിരിയുഴിച്ചിലുമുണ്ടാകും. ചോപ്പനെഴുന്നള്ളത്തോടുകൂടി ആട്ടുചോപ്പനും (മണ്ണിയംപെരുമ്പലം സ്വദേശികൾ ), പാട്ടുചോപ്പനും (വേങ്ങാട്ടികര ) ആണ് ഉത്സവത്തിന്റെ ചുമതല. പ്രധാന ഉത്സവം നടക്കുന്ന വെള്ളിയാഴ്ച കാലത്തെ പൂജക്കുശേഷം ഇളഭഗവതി ആട്ടും കൊല്ലോടിതറവാട്ടിൽ നിന്നുള്ള എഴുന്നള്ളത്ത് കഴിഞ്ഞ് 5 മണി മുതൽ ദേശത്തിൻറെ വിവിധ ഭാഗത്തുനിന്നുള്ള പ്രത്യേകം പ്രത്യേകം വരവ് കമ്മിറ്റിക്കാരുടെ നേതൃത്വത്തിലുള്ള വർണ്ണശഭളമായതും, വിവിധ വാദ്യ-വേഷത്തോടുകൂടിയുള്ള വരവുകൾ ക്ഷേത്രത്തിലെത്തിച്ചേരും. രാത്രിയിലെ കാളവേലക്കുശേഷം പ്രത്യേക ചടങ്ങുകളോടെ ക്ഷേത്രനട ശനിയാഴ്ച പുലർച്ചെ അടക്കപ്പെടുകയും ഏഴാം നാൾ കാലത്ത് പ്രത്യേക ചടങ്ങുകളോടെ ക്ഷേത്രനട തുറക്കപ്പെടുകയും ചെയ്യും. അടച്ചിടുന്ന 7 ദിവസം ദേവിക്ക് ആരാധനാ വഴിപാടുകൾ നടത്താറില്ല. ഏഴാം ദിവസം ഉച്ചക്ക് നാട്ടുഗുരുതിവേലയും കൊണ്ടാടും.

ചെല്ലൂർ ശ്രീ പറക്കുന്നത് ഭഗവതീക്ഷേത്രം കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ ചെല്ലൂരിൽ പറക്കുന്നത്ത് സ്ഥിതിചെയ്യുന്നു. ജാതി- മത- വർഗ്ഗ- വർണ്ണ വ്യത്യാസമില്ലാതെ ദൂര സ്ഥലങ്ങളിൽ നിന്നുപോലും, അവരുടെ സങ്കട ദുരിതാദികൾക്ക് പരിഹാരം തേടി ക്ഷേത്രനടയിൽ എത്തുന്നു. അമ്മയുടെ തിരുസന്നിധിയിൽ അഭയം തേടി എത്തുന്നവർ എല്ലാവരും അമ്മയുടെ ഭക്തരും, മക്കളുമായിക്കരുതി അവരുടെ അഭീഷ്ടം നിവർത്തിച്ചുകൊടുക്കുന്ന ഭഗവതിക്ക് കൗളാചാര സമ്പ്രദായത്തിൽ ആണ് പൂജ നടത്തിവരുന്നത്. ഭഗവതിയുടെ ആശ്രിതനായി മൂക്കോലച്ചാത്തനും സ്ഥാനം കൽപിക്കപ്പെട്ടിരിക്കുന്നു.

2000ൽ ക്ഷേത്രത്തിൽ ചില ദുർനിമിത്തങ്ങൾ കണ്ടതിനെ തുടർന്ന് കൂറ്റനാട് രാവുണ്ണി എന്ന കുട്ടൻ പണിക്കർ, താനൂർ പ്രേമൻ പണിക്കർ, കുറ്റിപ്പുറം ഗോകുലൻ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഒരു താംബൂലപ്രശ്നം വെക്കുകയും പരിഹാരകർമങ്ങൾ നടത്തുകയും, കാലപ്പഴക്കത്താൽ വൈകല്യം വന്ന ഭഗവതിയുടെ ദാരുബിംബം, ശ്രീകോവിൽ പുതുക്കിപ്പണിത് നവീകരണവും പുന:പ്രതിഷ്ഠയും നടത്തുകയുണ്ടായി. പരപ്പനങ്ങാടി സ്വദേശി ബ്രഹ്മശ്രീ വിജയകൃഷ്ണൻ ശാന്തി പുന:പ്രതിഷ്ഠ നടത്തിയതുതൊട്ട് അദ്ദേഹമാണ് ക്ഷേത്രതന്ത്രി.

പുന:പ്രതിഷ്ഠ നടത്തിയതു മുതൽ ഇന്നേവരെയുള്ള കാലം ക്ഷേത്ര പുരോഗമനതിന്റെതായിരുന്നു. 46 സെന്റ് ഭൂമി മാത്രമായിരുന്നു ക്ഷേത്രം വക ഉണ്ടായിരുന്നത്. ഉത്സവകാലത്ത് സ്ഥലപരിമിതി വളരെയേറെ ബുദ്ധിമുട്ടിച്ചിരുന്നു. ക്ഷേത്രദർശനത്തിനു എത്തുന്ന ഭക്തർക്ക് പ്രാഥമികാവശ്യം നിറവേറ്റുക എന്നതു അസാധ്യമായിരുന്നു. ക്ഷേത്രാവശ്യങ്ങൾക്കുള്ള വെള്ളം പുറത്ത് നിന്നും കൊണ്ടുവരേണ്ട ദുരവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ ദേവി അനുഗ്രഹത്താൽ ക്ഷേത്രത്തിനോടു തൊട്ടു കിടക്കുന്ന 1.65 ഏക്ര സ്ഥലം ക്ഷേതാവശ്യത്തിലേക്കു വാങ്ങുവാനും ആയതിൽ കിണറുകളും, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ചെയ്യുവാൻ സാധിച്ചു.

2012 സെപ്തംബർ 1, 2 തിയ്യതികളിൽ പ്രശസ്തജോത്സ്യരായ ആമയൂർ എൻ. വേണുഗോപാലൻ, ആലൂർ സജിപണിക്കർ, അങ്ങാടിപ്പുറം ശിവപ്രസാദ്, വട്ടത്താണി ഉണ്ണികൃഷ്ണൻ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രസന്നിദ്ധിയിൽ വെച്ച് ഒരു ആഷ്ടമംഗല പ്രശ്നം തന്നെ നടത്തുകയുണ്ടായി. ആയതിൽ പരിഹാര-പ്രായശ്ചിത്തമുള്ള ദോഷങ്ങൾ ഉണ്ടെങ്കിലും, വളരെ പ്രൗഢമായ ആചാരനുഷ്ഠാനങ്ങൾ സമ്പന്നമായ ഇവിടുത്തെ ദേവീചൈതന്യം നൈസർഗ്ഗികമായ സുപ്രസന്നതയിലാണെന്ന് കാണുകയുണ്ടായി.

അനാദിവർഷങ്ങൾക്കുമുമ്പ് യോഗീശ്വര തുല്യനായ ഒരു ഋഷി ഈ പ്രദേശത്ത് വരുകയും, പ്രദേശത്തെ ദേവീചൈതന്യം മനസ്സിലാക്കി ഉപാസനയിലൂടെ ദേവിയെ പ്രത്യക്ഷപ്പെടുത്തിയതായും ദേവ പ്രശ്നച്ചിന്തനയിൽ കണ്ടെത്തുകയുണ്ടായി. ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നിന് പറക്കുന്ന് എന്നാണ് ഇന്ന് പറയുന്നതെങ്കിലും, പൂർവ്വീക കാലത്ത് പര+കുന്ന് (പരക്കുന്ന്) ആയിരുന്നെന്നും, കുന്ന്, മേരുചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്നും പറയുന്നു. ജനവാസം കുറവായ ഈ പ്രദേശം പിന്നീട് ആരാധിക്കപ്പെടാതെ കിടന്നെന്നും, വർഷങ്ങൾക്കുശേഷം കല്ലടിക്കോട് മലവാരമൂർത്തികളെ സേവിച്ച് സിദ്ധിനേടിയ പറയസമുദായക്കാരനായ ആദിമുത്തപ്പന് ദേവി ദർശനം കൊടുത്ത്, ഭഗവതിയുടെ ഇംഗിതമനുസരിച്ച് ആദിമുത്തപ്പന്റെ പടിഞ്ഞാറ്റയിൽ കുടിയിരുത്തുകയും ഉണ്ടായി. ആദിമുത്തപ്പന് ഭഗവതി തന്റെ ബലി പൂജാതികൾ നിർദ്ദേശിക്കുകയും മുത്തപ്പനും പരമ്പരകൾക്കും ആവശ്യമായ വരബലവും ദേവീ കൊടുക്കുകയുണ്ടായി. ആദിമുത്തപ്പന്റെ പടിഞ്ഞാറ്റയിലെ ഉത്തമക്കുറവ് ദേവി മനസ്സിലാക്കി, അന്നത്തെ നാടുവാഴി തമ്പ്രാക്കൾക്ക് സ്വപ്നദർശനം നൽകി തന്റെ ഉദ്ദേശം അറിയിച്ചതനുസരിച്ച് ഉത്തമത്തിലുത്തമപ്പെട്ട പറക്കുന്നത് സ്ഥാനം നൽകി കുടിയിരുത്തുകയാണുണ്ടായതെന്ന് പറയുന്നു.

തന്റെ ബാലിപൂജാതികൾ ചെയ്യുന്നതിനുള്ള ഉപദേശം കൊടുത്തതുകൊണ്ട് ഇന്നുവരെ ആദിമുത്തപ്പന്റെ സന്തതി പരമ്പരയിൽപ്പെട്ട പറയ സമുദായക്കാർ ആണ് ഭഗവതിയുടെ പൂജാതികർമ്മങ്ങൾ നടത്തിവരുന്നത്.

സ്വപ്നദർശനം കൊടുത്ത് നാടുവാഴി ഉത്തമപ്പെട്ട പറക്കുന്നത്ത് കുടിവെച്ചത്കൊണ്ട് ഭഗവതിയുടെ മേൽക്കോയ്മ സ്ഥാനം നാടുവാഴികൾ വഴി കൊല്ലൊടിതറവാട്ടുകാർക്കാണ് ലഭിച്ചത്. അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ക്ഷേത്ര കർമ്മികളുടെ ഭവനത്തിൽ ആദിമുത്തപ്പനും, മുത്തപ്പൻ പഠിച്ചുസേവിച്ച മലവാരമൂർത്തികൾക്കും പ്രത്യേകം സ്ഥാനങ്ങൾ കല്പിച്ച് ആരാധന നടത്തിവരുന്നു.

ഉത്സവങ്ങൾ[തിരുത്തുക]

വേല 

പുരാതനകാലംതൊട്ട് മകരമാസത്തിലെ അവസാനം വരുന്ന വ്യാഴം, വെള്ളി ആഴ്ചകളിലാണ് ഉത്സവം ആഘോഷിക്കുക. ഭഗവതിയുടെ വേലകുറിക്കൾ ചടങ്ങും, കൊട്ടിപ്പുറപ്പാടും വളരെ ഭക്ത്യാദരപൂർവ്വം നടത്തിവരുന്നു. വേല കുറിച്ചുകഴിഞ്ഞാൽ പ്രദേശവാസികൾ ദേശം വിട്ട് അന്തിയുറങ്ങാറില്ല. ഉത്സവത്തിൽ പങ്കെടുക്കുവാൻ പുറത്തു പോയ ഭക്തരെല്ലാം തന്നെ ഇവിടെ എത്താറുണ്ട്. വ്യാഴാഴ്ച ദിവസം വൈകുന്നേരം കൊല്ലോടിതറവാട്ടിൽ നിന്നും കാല എഴുന്നള്ളിച്ച് ആദിമുത്തപ്പന്റെ സ്ഥാനീകരത്ത് ചെറുനീലി ആട്ട് നടക്കും. തുടർന്ന് അക്കരച്ചോപ്പനെഴുന്നള്ളത്തും പച്ചപന്തൽ പാട്ടും, പതിനെട്ടര കോലം കെട്ടി ആട്ടവും നടത്തി പുലർച്ചെ തിരിയുഴിച്ചിലുമുണ്ടാകും. ചോപ്പനെഴുന്നള്ളത്തോടുകൂടി ആട്ടുചോപ്പനും (മണ്ണിയംപെരുമ്പലം സ്വദേശികൾ ), പാട്ടുചോപ്പനും (വേങ്ങാട്ടികര ) ആണ് ഉത്സവത്തിന്റെ ചുമതല.

പ്രധാന ഉത്സവം നടക്കുന്ന വെള്ളിയാഴ്ച കാലത്തെ പൂജക്കുശേഷം ഇളഭഗവതി ആട്ടും കൊല്ലോടിതറവാട്ടിൽ നിന്നുള്ള എഴുന്നള്ളത്ത് കഴിഞ്ഞ് 5 മണി മുതൽ ദേശത്തിൻറെ വിവിധ ഭാഗത്തുനിന്നുള്ള പ്രത്യേകം പ്രത്യേകം വരവ് കമ്മിറ്റിക്കാരുടെ നേതൃത്വത്തിലുള്ള വർണ്ണശഭളമായതും, വിവിധ വാദ്യ-വേഷത്തോടുകൂടിയുള്ള വരവുകൾ ക്ഷേത്രത്തിലെത്തിച്ചേരും. രാത്രിയിലെ കാളവേലക്കുശേഷം പ്രത്യേക ചടങ്ങുകളോടെ ക്ഷേത്രനട ശനിയാഴ്ച പുലർച്ചെ അടക്കപ്പെടുകയും ഏഴാം നാൾ കാലത്ത് പ്രത്യേക ചടങ്ങുകളോടെ ക്ഷേത്രനട തുറക്കപ്പെടുകയും ചെയ്യും. അടച്ചിടുന്ന 7 ദിവസം ദേവിക്ക് ആരാധനാ വഴിപാടുകൾ നടത്താറില്ല. ഏഴാം ദിവസം ഉച്ചക്ക് നാട്ടുഗുരുതിവേലയും കൊണ്ടാടും.

പ്രതിഷ്ഠാദിനവും, ചാന്താട്ടവും 

പുന:പ്രതിഷ്ഠ നടത്തിയതുതൊട്ട് വർഷത്തിൽ മിഥുനമാസത്തിലെ അനിഴം നാൾ ഭഗവതിയുടെ പിറന്നാളായി ആഘോഷിക്കുന്നു. തലേദിവസം പുലർച്ചെ മുതൽ തുടങ്ങുന്ന ഹോമങ്ങളും ശുദ്ധികളും, കലശവും, പ്രത്യേക പൂജകളും തന്ത്രിയുടെ കാർമ്മികത്വത്തിൽ പിറന്നാൾ ദിവസം അത്താഴപൂജവരെ നീണ്ടുനില്ക്കും.

പിറന്നാൾ ദിവസമാണ് ഭഗവതിയുടെ ദാരുബിംബ പ്രതിഷ്ഠയുള്ള ദുർല്ലഭം ക്ഷേത്രങ്ങളിൽ മാത്രമാണ് ഈ വഴിപാട് നടന്നുവരുന്നത്. ജില്ലയിൽ ശ്രീ തിരുമാന്ധാം കുന്നിലമ്മക്കും, ശ്രീ പറക്കുന്നത്തമ്മക്കും മാത്രമാണ് ഈ വഴിപാട് നടത്തപ്പെടുന്നത്. ചാന്താടിയ ദേവീ വിഗ്രഹം ദർശിക്കുന്നതിനായി ധാരാളം ഭക്തർ ഇവിടെ എത്താറുണ്ട്. പുന:പ്രതിഷ്ഠ നടത്തിയതുതൊട്ട് വർഷത്തിൽ മിഥുനമാസത്തിലെ അനിഴം നാൾ ഭഗവതിയുടെ പിറന്നാളായി ആഘോഷിക്കുന്നു. തലേദിവസം പുലർച്ചെ മുതൽ തുടങ്ങുന്ന ഹോമങ്ങളും ശുദ്ധികളും, കലശവും, പ്രത്യേക പൂജകളും തന്ത്രിയുടെ കാർമ്മികത്വത്തിൽ പിറന്നാൾ ദിവസം അത്താഴപൂജവരെ നീണ്ടുനില്ക്കും. പിറന്നാൾ ദിവസമാണ് ഭഗവതിയുടെ ദാരുബിംബ പ്രതിഷ്ഠയുള്ള ദുർല്ലഭം ക്ഷേത്രങ്ങളിൽ മാത്രമാണ് ഈ വഴിപാട് നടന്നുവരുന്നത്. ജില്ലയിൽ ശ്രീ തിരുമാന്ധാം കുന്നിലമ്മക്കും, ശ്രീ പറക്കുന്നത്തമ്മക്കും മാത്രമാണ് ഈ വഴിപാട് നടത്തപ്പെടുന്നത്. ചാന്താടിയ ദേവീ വിഗ്രഹം ദർശിക്കുന്നതിനായി ധാരാളം ഭക്തർ ഇവിടെ എത്താറുണ്ട്. ദർശന സമയം സാധാരണ ദിവസം കാലത്ത് 7 മണി മുതൽ 10:30 വരെ വൈകുന്നേരം 5 മണി മുതൽ 6:30 വരെ.

എത്തിപ്പെടാനുള്ള വഴി

വിമാനം: കോഴിക്കോട് വിമാന താവളത്തിൽനിന്ന് തൃശ്ശൂർറൂട്ടിൽ വളാഞ്ചേരി - കുറ്റിപ്പുറം റൂട്ടിൽ പറക്കുന്ന് മൂടാലിൽ നിന്നും പടിഞ്ഞാട്ടുള്ള റോഡിൽ 1/2 കിലോ മീറ്റർ വന്നാൽ ക്ഷേത്രത്തിൽ എത്താം

ട്രെയിൻ: കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി 3 കിലോമീറ്റർ കോഴിക്കോട് റൂട്ടിൽ പറക്കുന്നത്ത് മൂടാൽ ബസ്‌ സ്റ്റോപ്പിൽ നിന്നും പടിഞ്ഞാട്ടുള്ള റോഡിൽ 1/2 കി.മി വന്നാൽ ക്ഷേത്രത്തിൽ എത്താം.

ബസ്‌ :NH 17-ൽ കുറ്റിപ്പുറം-വളാഞ്ചേരി റൂട്ടിൽ മൂടാൽ ബസ്‌ സ്റ്റോപ്പിൽ നിന്നും പടിഞ്ഞാട്ടുള്ള റോഡിൽ 1/2 കി.മി വന്നാൽ ക്ഷേത്രത്തിൽ എത്താം .

PH: 04942607552

Web:http://www.parakkunnathtemple.com/default.aspx Archived 2016-11-08 at the Wayback Machine.