ചെല്ലഞ്ചിപ്പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വാമനപുരം നദിക്ക് കുറുകെ തിരുവനന്തപുരത്തെ കല്ലറ - നന്ദിയോട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെല്ലഞ്ചിയിൽ നിർമ്മിച്ചിരിക്കുന്ന പാലമാണ് ചെല്ലഞ്ചിപ്പാലം. നന്ദിയോട്, പനവൂർ, പുല്ലമ്പാറ, കല്ലറ, പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് ഈ പാലം. [1]

ചരിത്രം[തിരുത്തുക]

അരനൂറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിലാണ് 2010-ൽ പാലത്തിനായി സർക്കാർ പണമനുവദിക്കുന്നത്. 2010-ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദനാണ് പാലത്തിന് ശിലാസ്ഥാപനം നടത്തിയത്.[2] എന്നാൽ ആദ്യം നിർമ്മാണം ഏറ്റെടുത്ത കൺസ്ട്രക്ഷൻ കോർപ്പറേഷൻ പാലം പണി കൈയൊഴിഞ്ഞതിനെ തുടർന്നും, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കവേ നബാർഡ് അപ്രതീക്ഷിതമായി പിന്മാറിയത് മൂലവും കുറച്ച് നാളത്തേയ്ക്ക് പണി നിർത്തിവയ്ക്കേണ്ടി വന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കോർപ്പറേഷൻ പിന്മാറിയതു മൂലം നിർമ്മാണ പ്രവർത്തനങ്ങൾക്ക് താമസമുണ്ടായി. പുതുതായി കരാർ ഏറ്റെടുത്ത കോൺട്രാക്ടർ എസ്റ്റിമേറ്റ് തുക ഉയർത്തണമെന്നാവശ്യപ്പെട്ട് ദീർഘനാൾ പണിമുടക്കു നടന്നു. കരാറുകാരനെ ഒഴിവാക്കി പുതിയ കരാർ നൽകിയപ്പോഴേക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് റോഡ് പണിയാൻ കൃഷിഭൂമി വിട്ടുകൊടുത്തവർ രംഗത്തെത്തി[അവലംബം ആവശ്യമാണ്]. പിന്നീട് ഡി.കെ. മുരളി എം.എൽ.എ.യുടെ ഇടപെടലിന്റെ ഫലമായി ഒരു കോടി 92 ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്ന് പണികൾക്ക് വേഗത കൈവന്നു. 12 കോടിയായിരുന്നു പാലത്തിന്റെ നിർമ്മാണത്തിന് അനുവദിച്ച അടങ്കൽ തുക. എന്നാൽ നിർമ്മാണം പൂർത്തീകരിച്ചത് 14.5 കോടി രൂപയ്ക്കാണ്. [3]

പ്രദേശവാസികളുടെ സഹകരണം[തിരുത്തുക]

പാലത്തിനായി നിരവധി സ്ഥലവാസികൾ തങ്ങളുടെ പുരയിടം വിട്ടുകൊടുത്തു. പാലത്തിന് അപ്രോച്ച് റോഡ് പണിയാൻ കൃഷിഭൂമി വിട്ടുകൊടുത്തവരും നിരവധിയാണ്.

ഘടന[തിരുത്തുക]

നാല് സ്​പാനുകളിലായി 148.24 മീറ്റർ നീളത്തിലും 11.23 മീറ്റർ വീതിയിലും ആണ് പാലം നിർമിച്ചിരിക്കുന്നത്. കൂടാതെ രണ്ട് അബാർട്ട്മെന്റ്സ്, മൂന്ന് ഫില്ലറുകൾ, ഫെൽ ഫൗണ്ടേഷൻ, പാലത്തിന്റെ ഒരുകരയിൽ നിന്നു 700 മീറ്റർ അപ്രോച്ച് റോഡ്, മറുകരയിൽ 300 മീറ്റർ അപ്രോച്ച് റോഡ് എന്നിവയും ഇതിനോടനുബന്ധിച്ച് നിർമ്മാണം നടത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. https://www.mathrubhumi.com/travel/news/chellanjipalam-bridge-to-open-new-road-to-tourism-1.3907758
  2. "ചേലേഴും ചെല്ലഞ്ചിപ്പാലം". മൂലതാളിൽ നിന്നും 20 ജൂലൈ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജൂലൈ 2019.
  3. https://keralakaumudi.com/news/news.php?id=9392&u=local-news--thiruvananthapuram-9392
"https://ml.wikipedia.org/w/index.php?title=ചെല്ലഞ്ചിപ്പാലം&oldid=3257066" എന്ന താളിൽനിന്ന് ശേഖരിച്ചത്