ചെറ്റക്കണ്ടി ബോംബ്‌ സ്ഫോടനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ പാനൂരിനടുത്തു ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിൽ ബോംബ്‌ നിർമ്മിക്കുന്നതിനിടെ സ്ഫോടനം നടന്ന് രണ്ട് സി.പി.എം പ്രവർത്തകർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവമാണ് ചെറ്റക്കണ്ടി ബോംബ്‌ സ്ഫോടനം [1]. 2015 ജൂൺ 6നാണ് സംഭവം നടന്നത്. സി.പി.എം പ്രവർത്തകരായ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കിളമ്പിൽ ഷൈജു (32), വടക്കെകരാൽ സുബീഷ് (29) എന്നിവരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. വടക്കെകരാൽ നിജീഷ് (23), പൊയിലൂർ ചമതക്കാട്ടിൽ രതീഷ് (25) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ.[2]

ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.കെ.ചന്ദ്രൻ, ഡിവൈഎഫ്ഐ ബ്രാഞ്ച് സെക്രട്ടറിയായ അധ്യാപകൻ ബിജിത് ലാൽ എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയുണ്ടായി.[3]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=551243
  2. http://www.mathrubhumi.com/story.php?id=551243
  3. http://www.manoramaonline.com/news/just-in/panoor-bomb-blast-cpm-cpm-leaders-held.html