Jump to content

ചെറുവണ്ണൂർ-നല്ലളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ, കോഴിക്കോട് ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് ചെറുവണ്ണൂർ-നല്ലളം ഗ്രാമപഞ്ചായത്ത്.പഞ്ചായത്തിന്റെ വിസ്തീർണം 10.31 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കോഴിക്കോട് കോർപറേഷനും, ഒളവണ്ണ പഞ്ചായത്തും, കിഴക്കുഭാഗത്ത് ഒളവണ്ണ, രാമനാട്ടുകര, ഫറോക്ക് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഫറോക്ക്, ബേപ്പൂർ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് ബേപ്പൂർ പഞ്ചായത്തും, കോഴിക്കോട് കോർപ്പറേഷനുമാണ്. 2010-ൽ കോഴിക്കോട് കോർപറേഷനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.

2001 ലെ കാനേഷുമാരി പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 50556 ഉം സാക്ഷരത 92.7 ശതമാനവും ആണ്.

മുൻ പ്രസിഡന്റുമാർ

[തിരുത്തുക]
  1. മുല്ലവീട്ടിൽ അബ്ദുൾ റഹ്മാൻ
  2. ബി.സി.ഉണ്ണി കോരു
  3. വി.കെ.സി.മമ്മദ് കോയ
  4. ടി.മൊയ്തീൻ കോയ
  5. എം.ഡി. അംബികാദേവി
  6. ടി.ബേബിഗിരിജ

അവലംബം

[തിരുത്തുക]
  1. ഔദ്യോഗിക വെബ്‌സൈറ്റ്‌ Archived 2012-09-21 at the Wayback Machine.