ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ
Nationalityഭാരതീയൻ
Subjectകവി, വിവർത്തകൻ

മലയാളത്തിലെ ഒരു കവിയും വിവർത്തകനും ആയിരുന്നു ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ (ഒക്ടോബർ 23 1899 - ഡിസംബർ 24 1966). ശാകുന്തളം, കർണ്ണഭാരം, വിക്രമോർവശീയം എന്നീ സംസ്കൃത കൃതികൾ മലയാളത്തിലേക്ക് തർജമ ചെയ്തത് ഇദ്ദേഹമായിരുന്നു. മലയാള കവയത്രി ബാലാമണിയമ്മയുടെ ഗുരു കൂടി ആയിരുന്നു ഇദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

1899 ഒക്‌ടോബർ 23-ാം തീയതി (കൊല്ലവർഷം 1075 തുലാം 8) പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറയിൽ പി. വാസുദേവൻ നമ്പീശന്റെയും, പാപ്പി ബ്രാഹ്മണിയമ്മയുടെയും മകനായി കുഞ്ഞുണ്ണി നമ്പീശൻ ജനിച്ചു. തിരുവേഗപ്പുറ ക്ഷേത്രത്തിലെ മാലകഴകക്കാരാണ് അദ്ദേഹത്തിന്റെ കുടുംബം. 1966 ഡിസംബർ 24-ാം തീയതി (കൊല്ലവർഷം 1142 ധനുമാസം 9) അദ്ദേഹം അന്തരിച്ചു.[1]

കൃതികൾ[തിരുത്തുക]

  • മുക്താവലി - തെരഞ്ഞെടുത്ത കവിതകൾ
  • കാവ്യാഞ്ജലി
  • ഭാഷാശാകുന്തളം - വിവർത്തനം
  • വിക്രമോർവ്വശീയം - വിവർത്തനം
  • കർണ്ണഭാരം - വിവർത്തനം

അവലംബം[തിരുത്തുക]

  1. "കുഞ്ഞുണ്ണിനമ്പീശൻ ചെറുളിയിൽ". 8 ഓഗസ്റ്റ് 2021. Archived from the original on 2021-08-08. ശേഖരിച്ചത് 8 ഓഗസ്റ്റ് 2021.{{cite web}}: CS1 maint: bot: original URL status unknown (link)