Jump to content

ചെറുമുൾച്ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറുമുൾച്ചെടി
ചെറുമുൾച്ചെടിയുടെ ഇലയും പഴവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. spinarum
Binomial name
Carissa spinarum
Synonyms
  • Carissa diffusa Roxb.

ഇന്ത്യൻ മഹാസമുദ്രത്തിനു ചുറ്റുമുള്ള മധ്യരേഖാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ചെറിയ മുൾച്ചെടിയാണ് ചെറുമുൾച്ചെടി. (ശാസ്ത്രീയനാമം: Carissa spinarum). നന്നായി പഴുത്തുകഴിഞ്ഞാൽ മാത്രം ഇതിന്റെ കായ്കൾ തിന്നാൻ കൊള്ളാം. മരത്തിന്റെ വെളുത്ത കറ വിഷമാണ്. പല പക്ഷികൾക്കും നിശാശലഭങ്ങൾക്കും ശലഭങ്ങൾക്കും ഇതിന്റെ ഇല ഭക്ഷണമാണ്. കെനിയയിലെ മസായി ആൾക്കാർ സന്ധിവേദനയ്ക്കെതിരെ ഈ ചെടി ഉപയോഗിക്കാറുണ്ട്. നന്നായി വരൾച്ചയെ നേരിടാനുള്ള കഴിവുണ്ട്. നല്ല മുള്ളുകളുള്ളതിനാൽ ഗ്രാമാതിർത്തികളിൽ വേലി കെട്ടാൻ ഉപയോഗിക്കാറുണ്ട്[1].

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]

vaka, kalivi, kalli (Andhra Pradesh); karamacha (Bengal); karmarda (Gujrat); karekayi, garji, kavali (Karnatka) karavada, karanda, karwant (Maharashtra) karondhu, garna, kharnu (Himachal Pradesh); karunda (Hindi); karamarda, avighna (Sanskrit) kalakkay, kalachedi (Tamilnadu). (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ചെറുമുൾച്ചെടി&oldid=3988406" എന്ന താളിൽനിന്ന് ശേഖരിച്ചത്