ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുസ്തകത്തിന്റെ തലത്താൾ

ബെഞ്ചമിൻ ബെയ്‌ലി പരിഭാഷപ്പെടുത്തി, 1824-ൽ കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്ന് അച്ചടിച്ച് പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണ് ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ. ഇതുവരെ ലഭ്യമായ തെളിവുകളനുസരിച്ച് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം ഇതാണ് [1]. ഈ കൃതി ചെറുപൈതങ്ങൾ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ഇത് മലയാളത്തിലെ ആദ്യ ബാലസാഹിത്യകൃതിയായും കണക്കാക്കപ്പെടുന്നു.[2]

1980 വരെ, കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്ന് 1829-ൽ ഇറങ്ങിയ മലയാളം ബൈബിൾ "പുതിയ നിയമം" ആയിരുന്നു കേരളത്തിലെ ആദ്യത്തെ മലയാളഅച്ചടി പുസ്തകം എന്ന് കരുതിയിരുന്നത്. ജോർജ്ജ് ഇരുമ്പയം ആണ് ചെറുപൈതങ്ങളുടെ വിവരങ്ങൾ കണ്ടെത്തുന്നത്. 1824ൽ അച്ചടിച്ച ഒരു മലയാളപുസ്തകം ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിൽ ഉണ്ട്[3] എന്ന് ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയുമായി നടത്തിയ കത്തിടപാടുകളിലൂടെ മനസ്സിലാക്കിയ ജോർജ്ജ് ഇരുമ്പയം അതിനെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനമാണ് ഈ പുസ്തകത്തിന്റെ വിവരം പുറത്ത് കൊണ്ട് വന്നത്.

അവലംബം[തിരുത്തുക]

  1. "മലയാളത്തിനു മഷി പുരണ്ടപ്പോൾ". മലയാള മനോരമ ശതോത്തര രജതജൂബിലിപ്പതിപ്പ്: 174. 2013. Check date values in: |accessdate= (help); |access-date= requires |url= (help)CS1 maint: discouraged parameter (link)
  2. "ചെടികളുടെ ബൈബിൾ". മനോരമ മെട്രോ, കൊച്ചി. 2013 ജൂൺ 7. ശേഖരിച്ചത് 2013 ജൂൺ 7. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
  3. ഡോ. ബാബു ചെറിയാൻ. ബെഞ്ചമിൻ ബെയ്ലി (PDF). p. 44.

പുറം കണ്ണികൾ[തിരുത്തുക]