ലെജിനാൻട്ര ചെറുപുഴീക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെറുപുഴ (സസ്യം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുപുഴ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചെറുപുഴ (വിവക്ഷകൾ) എന്ന താൾ കാണുക. ചെറുപുഴ (വിവക്ഷകൾ)

ലെജിനാൻട്ര ചെറുപുഴീക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
L cherupuzhica
Binomial name
Lagenandra cherupuzhica
P. Biju, Josekutty & Augustine

കൂവ വിഭാഗത്തിൽപ്പെട്ട ഒരു പുഷ്പിത സസ്യമാണ് ലെജിനാൻട്ര ചെറുപുഴീക്ക. (ശാസ്ത്രീയനാമം: Lagenandra cherupuzhica).[1], [2]

കേരളത്തിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴ പ്രദേശത്തിന്റെ പേരാണ് ഈ സസ്യത്തിന് നൽകിയിരിക്കുന്നത്. ചേമ്പ്, താള് എന്നിവ ഉൾപ്പെടുന്ന അരേസിയ കുടുംബത്തിൽപ്പെടുന്നതാണ് ഈ സസ്യം. കേരളത്തിൽ ആറ് സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. ചെങ്കൽക്കുന്നുകളിൽ നിന്ന് ഒഴുകി വരുന്ന ചെറിയ തോടുകളിലാണ് ഇവ വളരുന്നത്. മഴക്കാലത്ത് വെള്ളത്തിനടിയിലാവുന്ന സസ്യം വേനലിൽ പുഷ്പിക്കുന്നു. പിങ്ക് നിറത്തിലാണ് പൂക്കൾ.[3]

ഗവണ്മെന്റ് കോളേജ്, കാസർഗോഡ്, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി, സെന്റ് തോമസ് കോളേജ്, പാലാ എന്നീ സ്ഥാപനങ്ങളിലെ സസ്യ ശാസ്ത്ര വിഭാഗം ഗവേഷകരാണ് ഈ സസ്യ ഇനത്തെ കണ്ടെത്തിയത്.

അവലംബം[തിരുത്തുക]

  1. "ചെറുപുഴയുടെ പേരിൽ പുഷ്പിത സസ്യം". മാതൃഭൂമിപത്രം. 2018-03-10. Archived from the original on 2018-03-12. Retrieved 2018-03-10.
  2. [1] Archived 2018-04-04 at the Wayback Machine.|Lagenandra cherupuzhica, a new species from Kerala, India
  3. http://www.sekj.org/PDF/anb55-free/anb55-139-143-free.pdf[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]