ചെറിയ മീൻകൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെറിയമീൻ‌കൊത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊന്മാൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പൊന്മാൻ (വിവക്ഷകൾ) എന്ന താൾ കാണുക. പൊന്മാൻ (വിവക്ഷകൾ)
ചെറിയ മീൻകൊത്തി
Common Kingfisher
Riverkingfisher by irvin DSCN0146.JPG
Subspecies A. a. bengalensis in Wayanad , Kerala.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Coraciiformes
കുടുംബം: Alcedinidae
ജനുസ്സ്: Alcedo
വർഗ്ഗം: ''A. atthis''
ശാസ്ത്രീയ നാമം
Alcedo atthis
(Linnaeus, 1758)
Alcedo atthis -range map-2-cp.png
     Breeding range
     Resident all year-round
     Non-breeding range

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ്‌ ചെറിയ മീൻ‌കൊത്തി അഥവാ നീലപൊന്മാൻ. ഇംഗ്ലീഷ്: Common Kingfisher. ശാസ്ത്രീയനാമം: Alcedo atthis taprobana. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾക്കു സമീപം എളുപ്പത്തിൽ കണ്ടെത്താവുന്ന ഈ പക്ഷിയ്ക്ക് പൊന്മാൻ എന്നും പേരുണ്ട്.

പ്രത്യേകതകൾ[തിരുത്തുക]

ഏതാണ്ട് 5-6 ഇഞ്ചു വലിപ്പം. ശരീരത്തിന്റെ മുകൾഭാഗം നല്ല തിളങ്ങുന്ന നീല നിറം. അടിവശവും കണ്ണിനോടു ചേർന്നുള്ള ഒരു പട്ടയും തവിട്ടു നിറം. കണ്ണിനു പിന്നിലായി വെളുപ്പു നിറത്തിലുള്ള ഒരു പട്ടയും ഉണ്ടാവും. ജലാശയങ്ങൾക്കു സമീപം ഇരുന്ന് കണ്ണിൽപ്പെടുന്ന മീനുകളെയും മറ്റു ചെറു ജലജീവികളെയും പിടി കൂടി ഭക്ഷിക്കുന്നു. മത്സ്യങ്ങൾ, വാൽമാക്രികൾ, ജലാശയത്തിൽ കാണപ്പെടുന്ന കീടങ്ങളേയും പുഴുക്കളേയുമാണ് സാധാരണ ഭക്ഷിക്കുന്നത്.

പ്രജനനം[തിരുത്തുക]

നവംബർ മുതൽ ജൂൺ വരെയാണ്‌ ഈ പക്ഷികളുടെ പ്രജനനകാലം. ഒരു തവണ ഏഴു മുട്ടകൾ വരെ ഇടുന്നൂ. ജലാശയങ്ങളുടെ തീരത്ത് മണ്ണുതുരന്നുണ്ടാക്കുന്ന ഏകദേശം ഒരു മീറ്റർ നീളമുള്ള പൊത്തുകളിലാണ് ഇവ മുട്ടയിടുക. ആണും പെണ്ണും മാറി മാറി അടയിരിക്കുന്നു. കുഞ്ഞിനെ വളർത്തുന്നതും അങ്ങനെയാണ്.

നീലപൊന്മാൻ
Alcedo atthis

അവലംബം[തിരുത്തുക]

  1. BirdLife International (2008). "Alcedo atthis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 11 October 2009. 
"https://ml.wikipedia.org/w/index.php?title=ചെറിയ_മീൻകൊത്തി&oldid=2596630" എന്ന താളിൽനിന്നു ശേഖരിച്ചത്