ചെയർമാൻ മാവോയുടെ വചനങ്ങൾ
പ്രമാണം:Quotations from Chairman Mao Tse-Tung bilingual.JPG | |
കർത്താവ് | മാവോ സേതുങ്ങ് (Mao Tse-Tung) |
---|---|
യഥാർത്ഥ പേര് | 毛主席语录 Máo zhǔxí yǔlù |
രാജ്യം | ചൈന |
ഭാഷ | ചൈനീസിലും മറ്റ് ഭാഷകളിലും |
സാഹിത്യവിഭാഗം | രാഷ്ട്രീയ സിദ്ധാന്തം |
പ്രസാധകർ | ചൈനാ ഗവൺമെന്റ് |
പ്രസിദ്ധീകരിച്ച തിയതി | ജനുവരി 1964 |
മാധ്യമം | അച്ചടി (ഹാർഡ് കവർ & പേപ്പർ ബാക്ക്) |
ISBN | 978-0-8351-2388-4 |
OCLC | 23380824 |
ചൈനീസ് വിപ്ലവ നായകൻ മാവോ സേതൂങ്ങിന്റെ പ്രസംഗങ്ങൾ, രചനകൾ തുടങ്ങിയവയിൽ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പ്രസിദ്ധീകരിച്ച കൃതിയാണ് ചെയർമാൻ മാവോയുടെ വചനങ്ങൾ (simplified Chinese: 毛主席语录; traditional Chinese: 毛主席語錄; pinyin: Máo zhǔxí yǔlù). പാശ്ചാത്യ ലോകത്ത് ഈ കൃതി ചുവന്ന ചെറിയ പുസ്തകം (ദി ലിറ്റിൽ റെഡ് ബുക്ക്) എന്ന പേരിൽ അറിയപ്പെടുന്നു.[1]
ചുവന്ന പുറംചട്ടയോടുകൂടി, കയ്യിലൊതുങ്ങാവുന്ന വലിപ്പത്തിൽ 1964 ൽ ചൈനീസ് ഗവൺമെന്റ് അച്ചടിച്ച് പ്രസിദ്ധീകരിച്ച മാവോ വചനങ്ങൾ, ലോകത്ത് ഏറ്റവുമധികം അച്ചടിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്.[2] 33 വിഭാഗങ്ങളിലായി മാവോയുടെ 427 ഉദ്ധരണികൾ സമാഹരിച്ച് മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് നിലപാടുകളായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. വിപ്ലവപ്രയോഗങ്ങളുടെ വിശദീകരണത്തിനുപുറമേ, രാജ്യസ്നേഹം, അച്ചടക്കം, സ്ത്രീവിവേചനം തുടങ്ങി സാമൂഹ്യ - രാഷ്ട്രീയ ജീവിതത്തിന്റെ വിവിധവശങ്ങളെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ് ഇതിലുള്ളത്. "അധികാരം തോക്കിൻ കുഴലിലൂടെ" തുടങ്ങിയ മാവോയുടെ പ്രസിദ്ധമായ പ്രസ്താവനകളും ഈ പുസ്തകത്തിലടങ്ങിയിരിക്കുന്നു.[3][4] സാസ്കാരികവിപ്ലവകാലത്ത് മാവോ വചനങ്ങൾ ചൈനയിൽ ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടു. ഈ പുസ്തകം കൈവശമില്ലാത്തവരെ പാർട്ടിവിരുദ്ധരായി കാണുന്ന പതിവും അക്കാലത്തുണ്ടായിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Living Revolution - The little red book, retrieved 2012 നവംബർ 9
{{citation}}
: Check date values in:|accessdate=
(help) - ↑ 2.0 2.1 The Little Red Book – Quotations of Mao Zedong, archived from the original on 2012-04-18, retrieved 2012 നവംബർ 9
{{citation}}
: Check date values in:|accessdate=
(help) - ↑ marxists.org:Mao Tse Tung Internet Archive, retrieved 2012 നവംബർ 9
{{citation}}
: Check date values in:|accessdate=
(help) - ↑ Some Selected Quotes from Mao's Little Red Book, retrieved 2012 നവംബർ 9
{{citation}}
: Check date values in:|accessdate=
(help)