ചെയിൻ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെയിൻ സിംഗ് (ഏപ്രിൽ 5, 1989) ഇന്ത്യൻ സ്പോർട്സ് ഷൂട്ടർ ആണ്. 2014 ലെ ഏഷ്യൻ ഗെയിംസിൽ പുരുഷ വിഭാഗം 50 മീറ്റർ റൈഫിളിൽ വെങ്കല മെഡൽ നേടിയിരുന്നു. 2016 ലെ ദക്ഷിണ ഏഷ്യൻ ഗെയിംസിൽ 6 സ്വർണ്ണ മെഡൽ നേടിയിരുന്നു. മൂന്ന് മെഡൽ വ്യക്തിഗത വിഭാഗത്തിലും ടീം ഇനത്തിലും. ഷില്ലോങ്ങിലെ ഗുവഹത്തിയിൽ ആയിരുന്നു അത് നടന്നത്.

തൊഴിൽ[തിരുത്തുക]

2007 ഇൽ ഇന്ത്യൻ ആർമിയിൽ ചേരുന്നത് വരെ ചെയിൻ സിംഗ് ഒരിക്കലും ഷൂട്ടിംഗിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല.

2014 ഏഷ്യൻ ഗെയിംസ്[തിരുത്തുക]

ദക്ഷിണകൊറിയയിൽ നടന്ന 2014 ലെ ഏഷ്യൻ ഗെയിംസിൽ ചെയിൻ സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. അന്ന് പുരുഷ വിഭാഗം 50 മീറ്റർ റൈഫിളിൽ വെങ്കലം നേടി. ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും ചൈനക്കാരായ കായോ യിഫേയി, ഷൂ ക്യുനാൻ എന്നിവർ യഥാക്രമം 455.5, 455.2 എന്നിങ്ങനെ പോയന്റുകൾ നേടിയപ്പോൾ 441.7 പോയന്റുകൾ നേടി ചെയിൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

2016 ദക്ഷിണേന്ത്യൻ ഗെയിംസ്[തിരുത്തുക]

പന്ത്രണ്ടാമത് ദക്ഷിണേന്ത്യൻ ഗെയിംസിൽ ആറ് സ്വർണ്ണ മെഡലുകൾ ചെയിൻ നേടി. ഗെയിംസ് നടന്നത് ഗുവാഹത്തിയിൽ ആയിരുന്നു. അന്നു മത്സരിച്ച ഇനങ്ങളിലെല്ലാം അതായത് വ്യക്തിഗത ഇനങ്ങളിലും കൂട്ട്കെട്ടുള്ളതിലും എല്ലാം ചെയിൻ വിജയിച്ചിരുന്നു. റിയോ ഒളിമ്പിക്സിനുള്ള പങ്കാളിത്തം അന്നേ ചെയിൻ ഉറപ്പാക്കിയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെയിൻ_സിംഗ്&oldid=2914694" എന്ന താളിൽനിന്ന് ശേഖരിച്ചത്