ചെമ്പൂർ
ചെമ്പൂർ | |
---|---|
നഗരപ്രാന്തം | |
ചെമ്പൂർ മാർക്കറ്റ് | |
Coordinates: 19°03′04″N 72°53′38″E / 19.051°N 72.894°E | |
Country | ഇന്ത്യ |
State | മഹാരാഷ്ട്ര |
District | മുംബൈ സബർബൻ |
മെട്രോ | മുംബൈ |
Zone | 5 |
Ward | M |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
PIN | 400071[1] |
ഏരിയ കോഡ് | 022 |
വാഹന റെജിസ്ട്രേഷൻ | MH 03 |
Lok Sabha constituency | മുംബൈ സൗത്ത് സെന്റ്രൽ |
Vidhan Sabha constituency | ചെമ്പൂർ |
Civic agency | ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ |
മുംബൈ നഗരത്തിൽ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ചെമ്പൂർ.
പേരിനു പിന്നിൽ
[തിരുത്തുക]മറാഠി ഭാഷയിൽ വലിയ ഞണ്ട് എന്നർഥം വരുന്ന 'ചിമ്പോരീ' എന്ന വാക്കിൽ നിന്നാണ് ചെമ്പൂർ എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ഘാട്ട്ലാ, മാഹുൽ, ഗാവൻപാഡ, അംബാപാഡ തുടങ്ങിയ ഗ്രാമങ്ങൾ ചേർന്ന പ്രദേശം വികസിച്ചാണ് ഇന്ന് ചെമ്പൂർ എന്നറിയപ്പെടുന്ന നഗരഭാഗം രൂപീകൃതമായത്. ഇവിടെ മുൻകാലങ്ങളിൽ പൂക്കൃഷി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മുംബൈ വേറിട്ട ദ്വീപുകളായിരുന്ന കാലത്ത് ട്രോംബേ ദ്വീപിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായിരുന്നു ഈ സ്ഥലം. കാനേരി ഗുഹകളിലെ ശിലാലിഖിതങ്ങളിൽ 'ചെമുല' എന്നും അറബ് കൃതികളിൽ 'സിമോർ' പ്രതിപാദിക്കപ്പെടുന്ന പ്രദേശം ചെമ്പൂർ ആണെന്ന് വാദഗതികളുണ്ട്[2].
ദി ബോംബേ പ്രസിഡൻസി ഗോൾഫ് ക്ലബ്ബ് ഇവിടെ സ്ഥാപിതമായത് 1927-ലാണ്[3][4]. 1906-ൽ കുർള-ചെമ്പൂർ തീവണ്ടിപ്പാത നിർമ്മിക്കപ്പെട്ടു. 1924-ൽ ഈ പാത ഗതാഗതത്തിനായി തുറന്നു[5]. 1945-ൽ ചെമ്പൂർ ബോംബേ നഗരത്തിന്റെ ഭാഗമായി.
ഇന്ത്യാ-പാക് വിഭജനകാലത്ത് അഭയാർത്ഥികൾക്കായി പുനരധിവാസമൊരുക്കിയ പ്രദേശങ്ങളിലൊന്നായിരുന്നു ചെമ്പൂർ. പിന്നീട് വിവിധ കോളനികളുടെ നിർമ്മാണത്തോടെ ഇത് പ്രധാനമായും ഒരു പാർപ്പിടമേഖലയായി രൂപപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ "Pin code : Chembur, Mumbai". pincode.org.in. Retrieved 10 February 2015.
- ↑ കാനേരി ഗുഹകൾ, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
- ↑ ബോംബേ പ്രസിഡൻസി ഗോൾഫ് ക്ലബ്ബ്, ഔദ്യോഗിക വെബ്‌സൈറ്റ്
- ↑ Times of India - Chembur Ghatkopar Plus - "Archived copy". Archived from the original on 2011-07-14. Retrieved 2010-12-03.
{{cite web}}
: CS1 maint: archived copy as title (link) - Retrieved on December 3, 2010 - ↑ "History of Railways in India - Part 3". IRFCA. Retrieved May 15, 2010.