ചെമ്പല്ലിക്കുണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെമ്പല്ലിക്കുണ്ട് പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ദേശാടന പക്ഷികളുടെ പറുദീസയാണ് ചെറുതാഴം പഞ്ചായത്തിലെ ചെമ്പല്ലിക്കുണ്ട് തണ്ണീർതടങ്ങൾ . മാടായിപാറയിലെത്തുന്ന ദേശാടന പക്ഷികൾ കൂടുതലായും ഈ പ്രദേശങ്ങളിലാണ് തമ്പടിക്കുന്നത്. രാമപുരം പുഴ വയലപ്രയുടെ അതിർത്തിയിലൂടെ രണ്ടു കി.മീ. ദൂരം ഒഴുകി വയലപ്ര പരപ്പിൻറെ ഭാഗമായി തീരുകയും തുടർന്ന് ചെമ്പല്ലിക്കുണ്ട് വഴിചെമ്പല്ലിക്കുണ്ട് പുഴയായി കുറച്ചു ദൂരം ഒഴുകി അറബിക്കടലിൽ പതിക്കുന്നു. ദേശാടനപക്ഷികളായ ഓറിയെന്റൽവൈറ്റ് ഐബിഎസ്, ഗ്ലോഡിഐബിഎസ്, ഓപ്പൺബിൽഡ് സ്റ്റോർക്ക്, ഗ്രേ സ്റ്റോർക്ക്, ലാർജ് എഗ്രെറ്റ്, മീൻപരുന്ത് തുടങ്ങി നൂറിലേറെ ഇനം പക്ഷികൾ ഇവിടെയെത്താറുണ്ട്. കൂടാതെ കേരളത്തിൽ രണ്ട് സ്ഥലങ്ങളിൽ മാത്രം കാണപെടുന്ന പക്ഷിയായ പവിഴക്കാലിയെ[അവലംബം ആവശ്യമാണ്] ചെമ്പല്ലികുണ്ട് പ്രദേശത്താണ് ആദ്യമായികണ്ടെത്തിയത്. ആയിരക്കണക്കിന് കുളകൊക്കുകളും നീർക്കാക്കളും ചേരക്കോഴികളുടെയും പ്രജനനകേന്ദ്രം കൂടിയാണ് ഈ തണ്ണീർതടം. പയ്യന്നൂരിൽനിന്ന് കണ്ണൂരിലേക്കുള്ള തീവണ്ടിയാത്രയിൽ ചെമ്പല്ലിക്കുണ്ടിന്റെ മനോഹരദൃശ്യം കാണാനാകും.[1] [2]

അവലംബം[തിരുത്തുക]

  1. "കത്തുന്ന ചൂടിലും ദൃശ്യവിരുന്നൊരുക്കി ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതം". www.madhyamam.com. ശേഖരിച്ചത് 4 ജൂലൈ 2014. CS1 maint: discouraged parameter (link)
  2. "ദേശാടനക്കിളികളുടെ കേന്ദ്രമായ ചെമ്പല്ലിക്കുണ്ട് തണ്ണീർതടങ്ങൾ മണ്ണിട്ട് നികത്തുന്നു". news.keralakaumudi.com. ശേഖരിച്ചത് 4 ജൂലൈ 2014. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ചെമ്പല്ലിക്കുണ്ട്&oldid=2649274" എന്ന താളിൽനിന്ന് ശേഖരിച്ചത്