ചെമ്പരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെമ്പരപ്പൻ 
Fulvous Pied Flat.jpg
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Hesperiidae
Genus: Pseudocoladenia
Species: P. dan
Binomial name
Pseudocoladenia dan
(Fabricius, 1787)
Synonyms

Coladenia dan

കാനനവാസിയായ ഒരു ശലഭമാണ് ചെമ്പരപ്പൻ[1] (Fulvous Pied Flat). (ശാസ്ത്രീയനാമം: Pseudocoladenia dan).[2][3][4][5][6] അപൂർവ്വമായി ഇവയെ ഇടനാടൻ കുന്നുകളിലും കാണാം. മഴക്കാലത്താണ് ഇവയെ ധാരാളമായി കാണുന്നത്.

ശരീരപ്രകൃതി[തിരുത്തുക]

ചെന്തവിട്ടു നിറത്തിലുള്ള ചെമ്പരപ്പൻ ശലഭത്തിന്റെ മുൻചിറകിൽ അർദ്ധസുതാര്യമായ പൊട്ടുകൾ പോലുള്ള പാടുകൾ കാണാം. ആൺ ശലഭങ്ങൾക്ക് ഈ പൊട്ടുകൾ മഞ്ഞ നിറത്തിലായിരിക്കും. ഇരുണ്ട നിറത്തിലുള്ള ഏതാനും പൊട്ടുകൾ പിൻ ചിറകുകളിലും ഉണ്ട്. മറ്റു പരപ്പൻ ശലഭങ്ങളിൽ നിന്ന് ചെമ്പരപ്പനെ തിരിച്ചറിയാൻ സഹായിക്കുന്നത് മുൻ ചിറകിന്റെ മുകളറ്റത്തെ സവിശേഷ ആകൃതിയിലുള്ള വലിയ പൊട്ടാണ്. ചിറകളവ്: 40-46 മില്ലീമീറ്റർ

ജീവിതരീതി[തിരുത്തുക]

വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവക്കാരാണിവ. ഇലത്തലപ്പുകളിൽ ചിറകുവിടർത്തിയിരുന്ന് വെയിൽ കായുന്ന ശീലമുണ്ട്. നീണ്ട തുമ്പികൈ പൂക്കളിൽ നിന്ന് എളുപ്പം തേൻ നുകരാൻ സഹായിക്കുന്നു. പക്ഷികാഷ്ടത്തിൽ വന്നിരുന്ന് ലവണമുണ്ണുന്ന സ്വഭാവമുണ്ട്.

ആഹാരസസ്യം[തിരുത്തുക]

വൻകടലാടി. (ശാസ്ത്രീയനാമം: Achyranthes aspera)

പ്രത്യുൽപാദനം[തിരുത്തുക]

ലാർവ്വയ്ക് പച്ചകലർന്ന തവിട്ടുനിറമാണ് . തലഭാഗത്തിനു കറുത്ത നിറം. ഇലക്കൂടാരത്തിലാണ് വാസം.പ്യൂപ്പയും ഇലക്കൂടിയാണ് കഴിയുന്നത്.

Fulvous Pied Flat

അവലംബം[തിരുത്തുക]

  1. കേരളത്തിലെ ചിത്രശലഭങ്ങൾ. ജാഫർ പാലോട്ട്, വി.സി.ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്, ed. Photo Filed Guide (1 ed.). കോഴിക്കോട്: മലബാർ നാച്ച്വറൽ ഹിസ്റ്ററി സ്വസൈറ്റി.  Unknown parameter |month= ignored (help)
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 37. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9. 
  3. Savela, Markku. "Pseudocoladenia Shirôzu & Saigusa, 1962". Lepidoptera Perhoset Butterflies and Moths. 
  4. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 120. 
  5. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 112. 
  6. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 65–67. 

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെമ്പരപ്പൻ&oldid=2818451" എന്ന താളിൽനിന്നു ശേഖരിച്ചത്