ചെപ്പുകുളം
കേരളത്തിലെ ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചെപ്പുകുളം. ഉടുമ്പന്നൂർ പഞ്ചായത്തിലാണ് ചെപ്പുകുളം സ്ഥിതി ചെയ്യുന്നത്. തട്ടക്കുഴയിൽ നിന്നും വളരെ കുറച്ച് ദൂരം സഞ്ചരിച്ചാൽ ഇവിടെ വരാം.[1]
സെന്റ്. തോമസ് ചർച്ച്,[2] സെ.ജോൺസ് CSI പള്ളി എന്നിവയാണ് ഇവിടെ സ്ഥിതിചെയ്യുന്ന മുഖ്യ ആരാധനാലയങ്ങൾ. സെന്റ്. തോമസ് UP സ്‌കൂളാണ് ഇവിടത്തെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം. കോതമംഗലം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.[3][4]
പേരിനു പിന്നിൽ
[തിരുത്തുക]'ചെപ്പ്' എന്നാൽ ചെറിയ പാത്രമെന്ന് അർത്ഥം ഉണ്ട്. 'ചെമ്പ്' എന്ന പദം സമാസത്തിൽ പൂർവപദമായി വരുമ്പോൾ 'ചെപ്പ്' അയിത്തീരുന്നു.[5] 'ചെമ്പ്' എന്ന പദത്തിന് ഒരു ചെറു വൃക്ഷം എന്നും അർത്ഥം ഉണ്ട്. വൃക്ഷവും കുളവും ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയെ സൂചിപ്പിക്കുന്നു. അതിൽ നിന്നുമാകാം 'ചെമ്പ് + കുളം' സമാസപ്പെട്ട് 'ചെപ്പുകുളം' എന്ന സ്ഥല നാമം ഉത്ഭവിച്ചിട്ടുണ്ടാവുക.
വിനോദസഞ്ചാരം
[തിരുത്തുക]ഇരുകല്ലുംമുടി, ഓന്തുംപാറ, കല്ലുചാടി വ്യൂ പോയിന്റ് എന്നിവ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശങ്ങളാണ്.[6][7]
അവലംബം
[തിരുത്തുക]- ↑ "Cheppukulam Village". Retrieved 2025-04-01.
- ↑ "St. Thomas Church Cheppukulam | Eparchy of Kothamangalam | Kothamangalam Diocese" (in ഇംഗ്ലീഷ്). Retrieved 2025-04-01.
- ↑ "Educational | Kothamangalam Diocese | Eparchy of Kothamangalam" (in ഇംഗ്ലീഷ്). Retrieved 2025-04-01.
- ↑ "St. Thomas L. P. School Cheppukulam - - Stack Schools". Retrieved 2025-04-01.
- ↑ "ചെമ്പ്", വിക്കിനിഘണ്ടു, 2023-07-23, retrieved 2025-04-01
- ↑ "IRUKALLUMUDI | CHEPPUKULAM | IDUKKI - KERALA | UNEXPLORED BEAUTY OF IDUKKI" (in ഇംഗ്ലീഷ്). Retrieved 2025-04-01.
- ↑ "വെളുമ്പൻതോട് പാലം അതീവ അപകടാവസ്ഥയിൽ; അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ". Retrieved 2025-04-01.