ചെന്നൈ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെന്നൈ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം
Chennai local 14003.jpg
അടിസ്ഥാനവിവരം
സം‌വിധാനംചെന്നൈ സബർബൻ റെയിൽവേ
അവസ്ഥപ്രവർത്തിക്കുന്നു
സ്ഥാനംചെന്നൈ
തുടക്കംചെന്നൈ ബീച്ച്
ഒടുക്കംവേളച്ചേരി
നിലയങ്ങൾ17
സേവനങ്ങൾ1
പ്രതിദിനം യാത്രക്കാർ76800
പ്രവർത്തനം
പ്രാരംഭം1 നവംബർ 1995
ഉടമദക്ഷിണ റെയിൽവേ
പ്രവർത്തകർദക്ഷിണ റെയിൽവേ
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം19.34 കി. മീ. സബർബൻ
മൊത്തം പാത നീളം19.34 കി. മീ. സബർബൻ
പാതയുടെ ഗേജ്ബ്രോഡ് ഗേജ്

ചെന്നൈ സബർബൻ റെയിൽവേയുടെ പാതകളിൽ ഒന്നാണ് മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം. ചെന്നൈ ബീച്ചിൽനിന്നും വേളച്ചേരി വരെ സബർബൻ (എമു) തീവണ്ടികൾ ഓടുന്നു. ചെന്നൈ സെൻട്രൽ, ചെന്നൈ ബീച്ച് എന്നീ തീവണ്ടി നിലയങ്ങളും ചെന്നൈയുടെ കേന്ദ്ര, കിഴക്കൻ ഭാഗങ്ങളും ബന്ധിപ്പിക്കുന്നു.

റൂട്ട്[തിരുത്തുക]

പ്രധാന നിലയങ്ങൾ: ചെന്നൈ ബീച്ച് - ചെന്നൈ കോട്ട - പാർക്ക്ടൗൺ (ചെന്നൈ സെൻട്രൽ തീവണ്ടി നിലയം) - ചേപ്പാക്കം - തിരുമയിലൈ (മൈലാപ്പൂർ) - ഇന്ദിരാ നഗർ - വേളച്ചേരി (19.34 കിലോമീറ്റർ)

ചെന്നൈ ബീച്ച് മുതൽ പാർക്ക്ടൗൺ വരെ പാത തറനിരപ്പിലാണ്. ശേഷം പാത റോഡിനേക്കാൾ ഉയരത്തിലും. ഭാവിയിൽ പാത സെന്റ് തോമസ് മൗണ്ട് വരെ നീട്ടും. അതോടെ 21 നിലയങ്ങളുണ്ടാകും.

പ്രവർത്തനം[തിരുത്തുക]

തിങ്കൾ - ശനി ദിവസങ്ങളിൽ ചെന്നൈ ബീച്ചിൽനിന്നും വേളച്ചേരിയിലേക്ക് 67 തീവണ്ടികളും തിരിച്ച് 67 തീവണ്ടികളും പ്രവർത്തിക്കുന്നു. ആദ്യ തീവണ്ടി ബീച്ചിൽനിന്നും 4:15-നും അവസാനത്തേത് 9:35-നും തിരിക്കുന്നു. വേളാച്ചേരിയിൽനിന്നും ആദ്യ തീവണ്ടി 5:00-നും അവസാനത്തേത് 10:20-നും തിരിക്കുന്നു. യാത്രാസമയം 45 മിനുട്ടാണ്. (ഞായറാഴ്ചകളിൽ വ്യത്യാസമുണ്ടാകാം.) സബർബൻ യാത്രികരിൽ 19% പേർ ഉപയോഗിക്കുന്നത് എം. ആർ. റ്റീ. എസ്. പാതയാണ്. പ്രതീക്ഷിച്ചതിന്റെ 25% യാത്രക്കാരേ ഈ പാതയ്ക്ക് ലഭിച്ചിട്ടുള്ളു. ദിവസവും 15 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കുന്നു.

എമു തീവണ്ടികൾ മാത്രമാണ് ഈ പാതയിൽ ഓടുന്നത്. 6 മുതൽ 9 വരെ ബോഗികൾ ഉണ്ടാകും.

ടിക്കറ്റ്[തിരുത്തുക]

2-ആം ക്ലാസിൽ എല്ലാ യാത്രകൾക്കും 5 രൂപയാണ് നിരക്ക്. 1-ആം ക്ലാസിൽ 10 കിലോമീറ്റർ വരെ 45 രൂപയും 15 കിലോമീറ്റർ വരെ 55 രൂപയും 20 കിലോമീറ്റർ വരെ 80 രൂപയും ഈടാക്കുന്നു. കുട്ടികൾക്ക് 15 കിലോമീറ്റർ വരെ 45 രൂപയും 20 കിലോമീറ്റർ വരെ 55 രൂപയുമാണ് നിരക്ക്. സെന്റ് തോമസ് മൗണ്ട് വരെ പാത നീട്ടിക്കഴിഞ്ഞാൽ 20 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് 2-ആം ക്ലാസിൽ 10 രൂപ ഈടാക്കും.

ചിത്രശാല[തിരുത്തുക]

കാണുക[തിരുത്തുക]