ചെന്നവീര കണവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കന്നഡസാഹിത്യകാരനാണ് ചെന്നവീര കണവി (1928-). 1928-ൽ കർണാടകത്തിലെ ധർവാറിൽ ജനിച്ച ചെന്നവീര കവി, വിമർശകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. എം.എ. വരെയുള്ള വിദ്യാഭ്യാസം ധർവാറിൽ പൂർത്തിയാക്കി. വിദ്യാർഥിയായിരുന്ന കാലത്തു തന്നെ കവിയായി അറിയപ്പെട്ടിരുന്നു.

കർണാടക യൂണിവേഴ്സിറ്റി പ്രസംരംഗയുടെ സെക്രട്ടറിയായിരുന്നു ചെന്നവീര. പിൽക്കാലത്ത് യൂണിവേഴ്സിറ്റിയുടെ ഡയറക്ടറായി നിയമിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാരനല്ലെങ്കിലും ഇടതുപക്ഷ ചായ്‌വുള്ള എഴുത്തുകാരനായിരുന്നു ചെന്നവീര. കാവ്യാക്ഷിയാണ് ഇദ്ദേഹത്തിന്റെ പ്രഥമ കവിതാസമാഹാരം.

രചനകൾ[തിരുത്തുക]

കവിതകൾ[തിരുത്തുക]

  • ജീവധ്വനി

കവിതാസമാഹാരങ്ങൾ[തിരുത്തുക]

  • കാവ്യാക്ഷി
  • മധുചന്ദ്ര
  • ദീപധാര
  • മണ്ണിനമെരെവനിഗെ
  • നെലമുഗിലു
  • ചിരന്തനദദ

വിമർശനപഠനങ്ങൾ[തിരുത്തുക]

  • സാഹിത്യചിന്തനകാവ്യാനുസന്ധാന
  • സമാഹിത്

പുരസ്കാരങ്ങൾ[തിരുത്തുക]

1981-ൽ കണവിയുടെ ജീവധ്വനി എന്ന കൃതിക്ക് കർണാടക സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[1] 2011-ൽ സാഹിത്യ കലാ കൗസ്തുഭ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. Kannada Sahitya Akademi Awards 1955-2007Sahitya Akademi Official website. Archived 2009-08-26 at the Wayback Machine.
  2. Staff Correspondent, Set poems to music, Kanavi tells young musicians, The Hindu, September 5, 2011.
"https://ml.wikipedia.org/w/index.php?title=ചെന്നവീര_കണവി&oldid=4024056" എന്ന താളിൽനിന്ന് ശേഖരിച്ചത്