ചെനാബ് റെയിൽവേ പാലം
ചെനാബ് റെയിൽവേ പാലം | |
---|---|
Coordinates | 33°9′3″N 74°52′59″E / 33.15083°N 74.88306°E |
Carries | Indian Railways |
Crosses | Chenab River between Bakkal and Kauri. |
സവിശേഷതകൾ | |
Design | Arch Bridge |
Material | Steel and Concrete |
മൊത്തം നീളം | 1,315 മീ (4,314 അടി)[1] |
ഉയരം | (river bed to formation) 359 മീ (1,178 അടി)[1] |
Longest span | 467 മീ (1,532 അടി) |
No. of spans | 17 |
ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ ചെനാബ് നദിക്കു കുറുകെ നിർമ്മിക്കുന്ന റെയിൽവേ പാലമാണ് ചെനാബ് റെയിൽവേ പാലം. കാശ്മീർ റെയിൽവേയുടെ ഭാഗമായ ഉധംപൂർ കാട്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് പാലം നിർമ്മിക്കുന്നത്.2015 ൽ നിർമ്മാണം പൂർത്തിയാവുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായിരിക്കും ചെനാബ് പാലം.[2][3].1,315 മീറ്റർ) നീളത്തിൽ നദി തടത്തിൽ നിന്ന് 359 മീറ്റർ ഉയരത്തിലുമായി 17 സ്പാനുകളിലായി ആർച്ച് മാതൃകയിലാണ് പാലം നിർമ്മിക്കുന്നത്.കൊങ്കൺ റെയിൽവേ കോർപറേഷനാണ് നിർമ്മാണ ചുമതല. 2019 ൽ ഈ പാലത്തിൻറെ നിർമ്മാണം പൂർത്തിയാകുമെന്നു കരുതുന്നു.
പ്രത്യേകതകൾ
[തിരുത്തുക]കുത്തബ്മിനാറിന്റെ അഞ്ചുമടങ്ങ് ഉയരവും 1,315 മീറ്റർ നീളവുമുള്ള ചെനാബ് പാലം കമാനാകൃതിയിലാകും പണിയുക. 72.5 മീറ്ററാണ് കുത്തബ് മിനാറിന്റെ ഉയരം. ബരാമുള്ളയെയും ശ്രീനഗറിനെയും ജമ്മുവുമായി ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ ഈ റൂട്ടിലെ സഞ്ചാരസമയം ഏഴുമണിക്കൂറായി കുറയും[4]. പാലത്തിൽ കാറ്റിന്റെ വേഗം അളക്കാനുള്ള യന്ത്രമടക്കമുള്ള സാങ്കേതിക വിദ്യ പാലത്തിൽ ഉണ്ടാവും.കാറ്റിന്റെ വേഗത്തിനനുസരിച്ച് വണ്ടിയുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും മറ്റൊരു പ്രത്യേകതയാണ്.[5]120 വർഷത്തെ ആയുസ്സ് പ്രവചിച്ച് പ്രവർത്തനം തുടങ്ങാനുദ്ദേശിക്കുന്ന പാലത്തിന് മുകളിലൂടെ 100 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാവും.കാശ്മീരിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് 35 വർഷം ആയുസുള്ള പെയിന്റ് ആണ് പാലത്തിൽ ഉപയോഗിക്കുക.[6] .പാലത്തിന്റെ സുരക്ഷയിലുള്ള ആശങ്കയെ തുടർന്ന് 2008 ൽ പണി നിർത്തുകയും പിന്നീട് ആശങ്കകൾ പരിഹരിച്ച ശേഷം ചെനാബ് പ്രൊജക്റ്റ് ഒരു ദേശിയ പദ്ദതിയായി പ്രഖ്യാപിക്കുകയും 2010 ൽ പണി പുനരാരംഭിക്കുകയും ചെയ്തു.[7]
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 "Salient Features of the Chenab and Anji Khad Bridges" (PDF). Official Webpage of the Konkan Railway Corporation Limited. Archived from the original (PDF) on 2003-12-08. Retrieved 2008-08-14.
- ↑ http://www.hindustantimes.com/India-news/NewDelhi/World-s-highest-rail-bridge-to-come-up-across-Chenab-river/Article1-1012851.aspx//World's[പ്രവർത്തിക്കാത്ത കണ്ണി] highest rail bridge to come up across Chenab river
- ↑ http://articles.timesofindia.indiatimes.com/2012-06-18/india/32298584_1_chenab-bridge-katra-dharam-topography-and-fragile-geology//Highest[പ്രവർത്തിക്കാത്ത കണ്ണി] railway bridge in J&K to be ready by 2015
- ↑ ലോകത്തെ ഏറ്റവും ഉയരമേറിയ റെയിൽപ്പാലം ചെനാബ്‌നദിക്ക് കുറുകെ//http://www.mathrubhumi.com/online/malayalam/news/story/2125481/2013-02-18/india Archived 2013-03-15 at the Wayback Machine.
- ↑ http://kashmirdivision.nic.in/Railways/JK_railways_project_brief.htm
- ↑ http://articles.timesofindia.indiatimes.com/2012-06-18/india/32298584_1_chenab-bridge-katra-dharam-topography-and-fragile-geology//Highest[പ്രവർത്തിക്കാത്ത കണ്ണി] railway bridge in J&K to be ready by 2015
- ↑ http://indiatoday.intoday.in/story/baramulla-jammu-chenab-river-rail-bridge-to-cut-travel-time-india-today/1/250355.//India[പ്രവർത്തിക്കാത്ത കണ്ണി] joins the superlative club, we now have the world's highest rail bridge today/1/250355.htmlhtml