ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി
Pale-billed or Tickell's Flowerpecker
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. erythrorhynchos
Binomial name
Dicaeum erythrorhynchos
(Latham, 1790)[2]

തെക്കെ ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഇത്തിക്കണ്ണികളിൽ കാണുന്ന ചെറിയ പക്ഷിയാണ് ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി(ഇംഗ്ലീഷ്: Pale-billed Flowerpecker). പൂർണ വളർച്ചയെത്തിയ ഇത്തിക്കണ്ണിക്കുരുവിക്ക് ഏതാണ്ട് എട്ട് സെന്റീ മീറ്റർ മാത്രമേ നീളം കാണുകയുള്ളൂ. ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവിയുടെ ദേഹത്തിന്റെ ഉപരിഭാഗം തവിട്ടുനിറവും അടിഭാഗം മങ്ങിയ വെള്ള നിറവുമാണ്. ഇതിന്റ കൊക്കിന്റ നിറം മങ്ങിയ ചുവപ്പ് നിറമാണ്. ഇത്തിക്കണ്ണിക്കായകളാണ് ഇത്തിക്കണ്ണിക്കുരുവിയുടെ പ്രധാന ആഹാരം. ഇത്തിക്കണ്ണിയുടെ പരാഗണത്തിനും വിതരണത്തിനും ഇത് സഹായിക്കുന്നുണ്ട്. [3]

ഇത്തക്കണ്ണിയും ഇത്തിക്കണ്ണിക്കുരുിയും

അവലംബം[തിരുത്തുക]

  1. "Dicaeum erythrorhynchos". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 10 July 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Latham, Index Orn., vol. 1 (1790), p. 299 under Certhia erythrorhynchos
  3. ഇന്ദുചൂഡൻ (1996). കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |locat= ignored (help)