ചെങ്കീരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെങ്കീരി
2007-stripe-necked-mongoose.jpg
നാഗർഹൊളെ ദേശീയ ഉദ്യാനം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Carnivora
കുടുംബം: Herpestidae
ജനുസ്സ്: Herpestes
വർഗ്ഗം: H. vitticollis
ശാസ്ത്രീയ നാമം
Herpestes vitticollis
Bennett, 1835
Stripe-necked Mongoose area.png
Stripe-necked mongoose range

ഏഷ്യയിലെ കീരി വർഗ്ഗത്തിൽ ഏറ്റവും വലിപ്പമുള്ള ഇനമാണ് ചെങ്കീരി.( Stripenecked Mongoose). ഇതിന്റെശാസ്ത്രീയനാമം : Herpestes vitticollis) ദക്ഷിണേന്ത്യയിലും,പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന കീരിവർഗ്ഗമാണിത്.

ആകാരം[തിരുത്തുക]

എൻ.എ. നസീർ എടുത്ത ചിത്രം

കുറിയ കാലുകളും തടിച്ച ശരീരപ്രകൃതിയും ചെവി മുതൽ കഴുത്തുവരെ നീളമുള്ള ഒരു കറുത്ത വരയുമുണ്ട്. നീളമുള്ള വാലിനു തവിട്ട് കലർന്ന ചുവപ്പ് നിറവുമുണ്ട്. നീളം ഉദ്ദേശം 90 സെ.മീറ്ററും ഭാരം 3.2 കിലോഗ്രാം വരെയും ഉണ്ടാകും.

പശ്ചിമഘട്ടം, കേരളം, കൂർഗ് പ്രദേശങ്ങളിൽ കാണപ്പെടുന്ന തവിട്ടുനിറം കൂടുതലുള്ള ഒരു ജാതിയും (H. vitticollis vitticollis), കനറാ പ്രദേശത്തുകാണുന്ന മറ്റൊരു ജാതിയുമായി( H. vitticollis inornatus) ചെങ്കീരി പ്രധാനമായും രണ്ടു തരത്തിലുണ്ട്.

ശുദ്ധജലത്തിന്റെ സാമീപ്യമുള്ള സ്ഥലങ്ങളിലാണ് ഇതു വസിയ്ക്കുന്നത്. പാടങ്ങളിലും, കൃഷിയിടങ്ങളിലും ഇതിനെക്കാണാം.

അവലംബം[തിരുത്തുക]

  1. Choudbury, A., Wozencraft, C., Muddapa, D. & Yonzon, P. (2008). Herpestes vitticollis. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 22 March 2009. Database entry includes a brief justification of why this species is of least concern
"https://ml.wikipedia.org/w/index.php?title=ചെങ്കീരി&oldid=2403331" എന്ന താളിൽനിന്നു ശേഖരിച്ചത്