ചെക്ക് ട്രാൻസാക്ഷൻ സിസ്റ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മറ്റൊരു ബാങ്കിന്റെ ചെക്ക് അതേ ബാങ്കിലെത്തിക്കാതെ പാസാക്കാനുള്ള സൗകര്യമാണ് ചെക്ക് ട്രാൻസാക്ഷൻ സിസ്റ്റം (സി.ടി.എസ്) സംവിധാനത്തിലൂടെ നടപ്പിലാക്കുന്നത്. തുക മാറുന്നതിനായി നൽകിയ ചെക്കിന് പകരം അതിന്റെ ഒരു ഇലക്ട്രോണിക് ഇമേജാണ് പണം ലഭിക്കേണ്ട ബാങ്കിന് കൈമാറുന്നത്. യഥാർത്ഥ ചെക്കിലുള്ള എല്ലാവിവരങ്ങളും ഈ ഇലക്ട്രോണിക് രൂപത്തിലുണ്ടായിരിക്കും. സിടിഎസ് സംവിധാനത്തിനു വേണ്ടി പുതിയ ചെക്കുകളിൽ പല മാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.[1]

2013 ജനവരി ഒന്നു മുതലാണ് ബാങ്കുകൾ ചെക്ക് ട്രാൻസാക്ഷൻ സിസ്റ്റത്തിലേക്കു മാറുന്നത്. എല്ലാ വാണിജ്യ-ദേശസാൽകൃത ബാങ്കുകളും ഈ പുതിയ സംവിധാനത്തിലേയ്ക്ക് മാറുമെന്ന് കരുതപ്പെടുന്നു. ഈ സംവിധാനത്തിൽ ക്ലിയറിങ്ങിന് ബാങ്കുകൾ തമ്മിൽ ചെക്കുകൾ കൈമാറേണ്ടതില്ല. ചെക്കിന്റെ ഇലക്ട്രോണിക് ഇമേജുകളാകും ബാങ്കുകൾ കൈമാറുക. ഇതുവഴി അതിവേഗം പണമിടപാട് സാധ്യമാകും. സിടിഎസ് ചെക്കുകൾ ക്ലിയറിങ്ങിന് എത്തുന്ന ഉടൻ പണമാക്കാനാകും. ചെക്ക് നൽകിയശേഷം ക്ലിയറിങ് പ്രക്രിയക്കിടെ അക്കൗണ്ടിൽ പണമിടുന്നതിന് മൂന്നുദിവസത്തെ സാവകാശം മുമ്പ് ലഭിച്ചിരുന്നു. പുതിയ സംവിധാനത്തിൽ അതിന് സാധ്യതയില്ല. അക്കൗണ്ടിൽ പണമില്ലെങ്കിൽ ചെക്കുകൾ ഉടൻ മടങ്ങും.

പ്രത്യേകതകൾ[തിരുത്തുക]

ബാങ്കിന്റെ ലോഗോ അൾട്രാവയലറ്റ് രശ്മികൾക്കുമുന്നിൽ മാത്രമേ തെളിയു. കറൻസികളിലേതുപോലെ വെളിച്ചത്തിൽ പിടിച്ചാൽ കാണുന്ന സിടിഎസ് വാട്ടർമാർക്കും ചെക്കിലുണ്ടാകും. ചെക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ശ്രമിച്ചാലും തിരിച്ചറിയാം. വ്യാജനിൽമാത്രം പതിയുന്ന വോയ്ഡ് പാന്റോഗ്രാഫും ഇതിലുണ്ട്. അക്കത്തിൽ തുകയെഴുതുന്ന കള്ളിയിൽ രൂപയുടെ ചിഹ്നവും കാണാം. ലെൻസ് ഉപയോഗിച്ചാൽമാത്രം കാണാവുന്ന രീതിയിൽ ബാങ്കിന്റെ പേര് ചെക്കിൽ ആകമാനം രേഖപ്പെടുത്തിയിട്ടുണ്ടാകും.

വിമർശനങ്ങൾ[തിരുത്തുക]

  • പുതിയ സമ്പ്രദായം കൂടുതൽ ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിന് വഴിവയ്ക്കുമെന്ന് ആശങ്കയുണ്ടായിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. http://www.kvartha.com/2012/11/no-cheque-clearance-without-black.html
  2. http://www.deshabhimani.com/newscontent.php?id=234766