Jump to content

ചെക്ക്‌ എയർലൈൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
CSA Czech Airlines
ČSA České aerolinie
IATA
OK
ICAO
CSA
Callsign
CSA [1]
തുടക്കം6 October 1923
ഹബ്Václav Havel Airport Prague
Focus citiesKarlovy Vary Airport
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംOK Plus
വിമാനത്താവള ലോഞ്ച്Crystal Lounge
AllianceSkyTeam
Fleet size16
ലക്ഷ്യസ്ഥാനങ്ങൾ43
ആപ്തവാക്യംAt home in the skies[2]
മാതൃ സ്ഥാപനംCzech Aeroholding (56%), Korean Air (44%)
ആസ്ഥാനംRuzyně, Prague, Czech Republic
വരുമാനംDecrease CZK 9.5 bn (2014)[3]
പ്രവർത്തന വരുമാനംIncrease CZK (0.6) bn (2014)[3]
മൊത്തം ആസ്തിDecrease CZK 2.2 bn (2014)[3]
ആകെ ഓഹരിDecrease CZK (0.3) bn (2014)[4]
തൊഴിലാളികൾDecrease 694 (31.12.2014)[3]
വെബ്‌സൈറ്റ്czechairlines.com

ചെക്ക് റിപബ്ലിക്കിൻറെ ദേശീയ എയർലൈനാണ് സിഎസ്എ ചെക്ക് എയർലൈൻസ്. എയർലൈൻസിൻറെ ഹെഡ് ഓഫിസ്‌ സ്ഥിതിചെയ്യുന്നത് പ്രേഗിലെ റുസീനിനെ വക്ലാവ് ഹവേൽ എയർപോർട്ടിലാണ്. ജെറ്റ് എയർലൈനർ സർവീസുകൾ ആരംഭിച്ച ലോകത്തിലേ രണ്ടാമത്തെ എയർലൈനാണ് ചെക്ക് എയർലൈൻസ് (1957-ൽ ടിയു-104 വിമാനങ്ങൾ ഉപയോഗിച്ച്). മാത്രമല്ല, സ്ഥിരം ജെറ്റ്-ഒൺലി റൂട്ടുകൾ ആരംഭിച്ച ആദ്യ എയർലൈനും ചെക്ക് എയർലൈൻസ് ആണ് (പ്രേഗിനും മോസ്കോയ്ക്കും ഇടയിൽ). ഇന്ന് ചെക്ക് എയർലൈൻസ് ഷെഡ്യൂൾഡ്, ചാർട്ടർ, കാർഗോ സർവീസുകൾ നടത്തുന്നു.

ചെക്ക്‌ എയർലൈൻസ് സ്കൈടീം അലയൻസ് അംഗമാണ്. ചെക്ക് എയർലൈൻസ് ചെക്ക് എയറോഹോൾഡിംഗ്സ് ഗ്രൂപ്പ് ഓഫ് കാമ്പനീസിൻറെ ഭാഗമാണ്.

ചരിത്രം

[തിരുത്തുക]

1923 ഒക്ടോബർ 6-നു ചെക്കോസ്ലോവാക്യ സ്റ്റേറ്റ് എയർലൈൻസ് എന്നാ പേരിൽ ചെക്കോസ്ലോവാക്യ സർക്കാരാണ് സിഎസ്എ സ്ഥാപിച്ചത്. [3] 23 ദിവസങ്ങൾക്കു അപ്പുറം സിഎസ്എ-യുടെ ആദ്യ വിമാനം പ്രേഗിൽനിന്നും ബ്രാറ്റിസ്ലാവയിലേക്ക് പറന്നു. 1930 വരെ ആഭ്യന്തര റൂട്ടുകളിൽ മാത്രമാണ് സിഎസ്എ സർവീസ് നടത്തിയത്. 1930-ൽ സിഎസ്എ-യുടെ ആദ്യ അന്താരാഷ്ട്ര വിമാനം പ്രേഗ് മുതൽ ബ്രാറ്റിസ്ലാവവരേയും അവിടേനിന്നും സഗ്രേബിലേക്ക് ആയിരുന്നു. 1939-ൽ ചെക്കോസ്ലോവാക്യ മൂന്ന് ഭാഗങ്ങളായി വേർപ്പെട്ടപ്പോൾ എയർലൈൻ അടച്ചുപൂട്ടി.

1948-ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ചെക്കോസ്ലോവാക്യയിൽ അധികാരത്തിൽ വന്നു, അങ്ങനെ എയർലൈൻ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പിന്നീട് യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കുമുള്ള സർവീസുകൾ റദ്ദാക്കി. പാശ്ചാത്യ രാജ്യങ്ങളുമായുള്ള അകൽച്ചയേ തുടർന്നു പാശ്ചാത്യ നിർമിച്ച വിമാനങ്ങളുടെ സ്പെയർ പാർട്ടുകൾ ലഭ്യമല്ലാതായി. പതിയെ എയർലൈനിൻറെ വിമാനങ്ങൾ സോവിയറ്റ് നിർമിത വിമാനങ്ങളായി.

1950-ൽ സിഎസ്എ ആദ്യ ട്രിപ്പിൾ വിമാന റാഞ്ചലിനു ഇരയായി. മൂന്ന് ചെക്കോസ്ലോവാക്യ എയർലൈനറുകൾ മ്യൂനിക്കിനു സമീപം എർഡിംഗിലുള്ള അമേരിക്കൻ എയർബേസിലേക്കു പറന്നു, ഇതു ശീതയുദ്ധത്തെ ഒരു രാത്രികൊണ്ടു ആളികത്തിച്ചു. മാർച്ച്‌ 24-നു രാവിലെ മൂന്ന് ഡഗ്ലസ് ദകോട്ട വിമാനങ്ങൾ പ്രേഗിനു പകരം മ്യൂണിക്കിൽ ഇറങ്ങി. ബ്ര്ണോയിൽനിന്നുമുള്ള ആദ്യ വിമാനം 08:20-നും, മോറാവ്സ്കാ ഒസ്ട്രാവയിൽനിന്നുള്ള രണ്ടാമത്തെ വിമാനം 08:40-നും, ബ്രാറ്റിസ്ലാവയിൽനിന്നുള്ള മൂന്നാമത്തെ വിമാനം 09:20-നും മ്യൂണിക്കിൽ ഇറങ്ങി. മൂന്നിൽ രണ്ടു യാത്രക്കാരും സ്വമേധയ യാത്രചെയ്തവർ അല്ലായിരുന്നു, അവർ പിന്നീട് ചെക്കോസ്ലോവാക്യയിലേക്കു തന്നെ മടങ്ങി. ചെക്കോസ്ലോവാക്യ കമ്മ്യൂണിസ്റ്റ്‌ സർക്കാർ ‘കിഡ്നാപ് ടോ എർഡിംഗ്’ എന്ന പേരിൽ പുസ്തകവും, നാടകവും, സിനിമയും ഇറക്കി. ഇതിൽ തിരിച്ചെത്തിയവരെ നായകരായും മറ്റുള്ളവരെ ചതിയന്മാരായുമാണ് കാണിക്കുന്നത്. ബ്ര്ണോയിൽനിന്നുള്ള വിമാനത്തിൻറെ പൈലറ്റ്‌, മുൻ റോയൽ എയർ ഫോഴ്സ് 311 സ്ക്വാഡ്രൺ പൈലറ്റ്‌, ജോസെഫ് ക്ലെസ്നി ആയിരുന്നു, തലയ്ക്കു നേരെ പിസ്റ്റൾ തോക്ക് ഉണ്ടായിക്കൊണ്ടാണ് ബ്ര്ണോ മുതൽ എർഡിംഗ് വരെ അദ്ദേഹം വിമാനം പറത്തിയത്. [5]

ലക്ഷ്യസ്ഥാനങ്ങൾ

[തിരുത്തുക]

45 രാജ്യങ്ങളിലെ 89 ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിലവിൽ ചെക്ക്‌ എയർലൈൻസ് സർവീസ് നടത്തുന്നു. [6] [7]പ്രേഗ് എയർപോർട്ടിൽനിന്നും 32 റൂട്ടുകളിൽ ചെക്ക് എയർലൈൻസ് മാത്രമാണ് സർവീസ് നടത്തുന്നത്, ഇതിൽ ഒസ്ട്രാവയിലേക്കുള്ള പ്രാദേശിക റൂട്ടും ഉൾപ്പെടുന്നു, കൂടാതെ സ്ലോവാക്യയിലെ കോസൈസിലേക്കുള്ള ഫീഡിർ റൂട്ടും. 40 ശതമാനം വിമാനങ്ങളും 30 ശതമാനത്തിൽ കൂടുതൽ കാപാസിറ്റിയും ഈ 32 റൂട്ടുകളിലാണ്.

കോഡ്ഷെയർ ധാരണകൾ

[തിരുത്തുക]

ചെക്ക് എയർലൈൻസുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: എയറോഫ്ലോട്ട്, എയറോ മെക്സിക്കോ, എയർ ബൾടിക്, എയർ ഫ്രാൻസ്, എയർ മാൾട, അസർബെയ്ജാൻ എയർലൈൻസ്, ബെലവിയ, ബൾഗേറിയ എയർ, ചൈന എയർലൈൻസ്, ചൈന സത്തേൺ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, എൽ അൽ, എത്തിഹാദ് എയർവേസ്, ഫിൻഎയർ, ഐബേരിയ, കെഎൽഎം, കൊറിയൻ എയർ, റോസ്സിയ, സ്മാർട്ട്‌വിങ്ങ്സ്, ട്രാവൽ സർവീസ്, ടരോം, ഉറൽ എയർലൈൻസ്, ഉസ്ബെക്കിസ്ഥാൻ എയർവേസ്, വിയറ്റ്നാം എയർലൈൻസ്. [8] [9][10]

ഹെഡ് ഓഫീസ്

[തിരുത്തുക]

ചെക്ക് എയർലൈൻസിൻറെ ഹെഡ് ഓഫീസ് പ്രേഗിലെ റുസീനിനെ, 6-മത്തെ ഡിസ്ട്രിക്റ്റ്, വക്ലാവ് ഹവേൽ എയർപോർട്ടിനു സമീപം എപിസി ബിൽഡിംഗിലാണ്.ഡിസംബർ 30, 2009-ൽ തങ്ങളുടെ ഹെഡ് ഓഫീസ് 607 മില്യൺ സിഎസ്കെ-യ്ക്കു എയർപോർട്ടിനു വിൽക്കും എന്ന് സിഎസ്എ പ്രഖ്യാപിച്ചു.

അവലംബം

[തിരുത്തുക]
  1. ICAO Doc. 8585 Edition 169
  2. "Ceske Aerolinie (Czech Airlines)". TRANSNATIONALE.ORG.
  3. 3.0 3.1 3.2 3.3 Annual Report 2014
  4. Accounting statements of Český Aeroholding, a.s. for 2014, page 11, auditor Deloitte Audit s.r.o.
  5. "CZECHOSLOVAKIA: Mutiny in the Air Lanes". time.com. 3 April 1950. Retrieved 21 December 2015.
  6. "Where we fly". Czech Airlines. Archived from the original on 2015-10-29. Retrieved 21 December 2015.
  7. "Czech Airlines Route". cleartrip.com. Archived from the original on 2015-11-12. Retrieved 21 December 2015.
  8. "Czech Airline - Flight Timetable Summer 2014" (PDF). Czech Airlines. Archived from the original (PDF) on 2014-08-01. Retrieved 21 December 2015.
  9. "CSA Czech Airlines / Hainan Airlines to Start Codeshare Service from late-Oct 2015". routesonline.com. 22 October 2015. Archived from the original on 2015-12-24. Retrieved 18 December 2015.
  10. "CSA Czech Airlines / Hainan Airlines to Start Codeshare Service from late-Oct 2015". routesonline.com. 22 October 2015. Archived from the original on 2015-12-24. Retrieved 21 December 2015.
"https://ml.wikipedia.org/w/index.php?title=ചെക്ക്‌_എയർലൈൻസ്&oldid=4081184" എന്ന താളിൽനിന്ന് ശേഖരിച്ചത്