ചൂട്ടുവെപ്പ്
പടയണി തുടങ്ങുന്നതിന്റെ മുന്നോടിയായുളള ഒരു ചടങ്ങാണ് ചൂട്ടുവെയ്പ്. [1][2][3]
ചടങ്ങ്
[തിരുത്തുക]ഉണങ്ങിയ ഓലമടലുകൾ ചുരുട്ടിക്കെട്ടിയതിന്റെ അഗ്രം ആണ് ചൂട്ടുകറ്റയായി ഉപയോഗിക്കുന്നത്. ഈ ചൂട്ട് അതാത് ദിവസത്തെ ചടങ്ങുകൾ അവസാനിക്കുന്നതുവരെ കെട്ടുപോകാൻ പാടില്ല. ചൂട്ടുകറ്റയും, തേങ്ങയും കൊണ്ടുവരുന്നത് പരമ്പരാഗത മായി അവകാശപ്പെട്ട കുടുംബക്കാരാണ്. പടയണിയുടെ നടത്തിപ്പിനാവിശ്യമായ ചൂട്ട്, കരിക്ക്, തേങ്ങ എന്നിവ ശേഖരിക്കുന്നത് തെങ്ങുകയറ്റം കുലത്തൊഴിലായി സ്വീക രിച്ച തണ്ടാൻ' ജാതിയിൽപ്പെട്ടവരാണ്. പ്രധാന ചടങ്ങുകൾ ആരംഭിക്കുന്ന ദിനം ശ്രീകോവിലിലെ വിളക്കിൽ നിന്ന് പൂജാരി കത്തിച്ചുകൊടുക്കുന്ന ചൂട്ട് ആർപ്പും കുരവയുമായി ക്ഷേത്രത്തിന് വലത്തു വെച്ച് കാവിന്റെ മൂലയ്ക്ക് കൊണ്ടുവെയ്ക്കുന്നു. ഈ ചൂട്ട് പടയണിയിൽ വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ ദിവസവും ഇപ്രകാരം ചൂട്ടുവലത്ത് ഉണ്ടായിരിക്കും. ഈ ചൂട്ടിന്റെ വെളിച്ചത്തിലാണ് കോലം തുളളുന്നത്. [4]
ചൂട്ടുവെളിച്ചത്തിൽ പടയണി ആശാൻ കൈമണിയുടെ സഹായത്തോടെ പച്ച തപ്പിൽ ഗണപതിയും പടിവട്ടവും കൊട്ടി പ്രാകൃത ശബ്ദത്തിൽ ദേവതയെ “ഈ ഹൂ...' എന്ന് മൂന്നു പ്രാവശ്യം ഉറക്കെ വിളിക്കുന്നു. ജനങ്ങളും ഇതുപോലെ ചെയ്യു
ന്നു. ഇപ്രകാരം പടയണി കാണാൻ ദേവതയെ വിളിച്ചിറക്കുന്ന അനുഷ്ഠാനത്തിന് “വിളിച്ചിറക്കൽ', 'കൊട്ടി വിളിക്കൽ "പച്ചപ്പും കൈമണിയും' എന്നിങ്ങനെ പല പേരു കളുണ്ട്. ഇത് പതിനാല് ദിവസം വരെ നീളാറുണ്ട്. എല്ലാ ദിവസവും ആദ്യ ഇനമായ മേളം ഏഴര നാഴിക ഇരുട്ടിക്കഴിഞ്ഞ് ആരംഭിക്കുന്നു. പിന്നീട് തപ്പ് കാച്ചി വിവിധ താളങ്ങൾ വായിക്കുന്നു. ഗണപതി, ജീവ, ഏടായം തുടങ്ങിയവയാണ് താളങ്ങൾ. കൊട്ടിവിളിച്ചാൽ ഗണകൻ തേങ്ങാമുറിച്ച് പറയുന്ന ഫലം, പടയണിക്കാലത്ത് ജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ഗുണദോഷങ്ങളുടെ മുന്നറിയിപ്പാണെന്നു കരുതിപ്പോരുന്നു. ദേവതയെ പ്രീതിപ്പെടുത്തി സമൃദ്ധി നേടണം എന്ന ചിന്തയാൽ ഗ്രാമവാസികൾ ഒത്തു ചേരുന്നു. ചുട്ടുവെച്ച് പച്ചത്തപ്പുകൊട്ടി വിളിച്ചാൽ ദേവതാസ്ഥാനത്തിനു മുമ്പിലുളള വിശാല സ്ഥലമായ പടയണിക്കളത്തിലേക്ക് ദേവത ഇറങ്ങിവരും എന്ന് ഗ്രാമീണർ വിശ്വസിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "കോട്ടാങ്ങൽ എട്ട് പടയണിക്ക് ചൂട്ടുവെപ്പ് ഇന്ന്". Newspaper (in ഇംഗ്ലീഷ്). 27 ജനുവരി 2025.
- ↑ "ചൂട്ടുവെച്ചു; നീലംപേരൂരിൽ ഇനി പടയണിരാവുകൾ". Newspaper (in ഇംഗ്ലീഷ്). 16 സെപ്റ്റംബർ 2024.
- ↑ Vinod, A. R. (30 ജൂൺ 2003). "Visual aesthetics of form and colour in Theyyam and Padayani". University (in Other).
{{cite web}}
: CS1 maint: unrecognized language (link) - ↑ "തെള്ളിയൂർക്കാവ് പടയണിക്ക് ചൂട്ടുവെപ്പ് നാളെ". Vararuchi. 19 ഡിസംബർ 2024.