ചൂട്ടുകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ മലബാർ പ്രദേശത്തുള്ള കാവുകളിൽ തിറയാട്ടത്തോടോപ്പം നടത്തുന്ന അനുഷ്ടാനകലാപ്രകടനമാണ്‌ "ചൂട്ടുകളി".(-"Choottukali") നൃത്തവും ആയോധന മുറകളും മിശ്രണം ചെയ്ത ഒരു കലാപ്രകടനമാണിത്. പുരുഷൻമാർ മാത്രമേ ചൂട്ടുകളി അവതരിപ്പിക്കാറുള്ളൂ. അഞ്ചോ അതിലധികമോ ആളുകൾ ചൂട്ടുകറ്റകൾ കത്തിച്ച് നിയതമായ ചുവടുകളോടെ തിറകോലങ്ങളോടൊത്ത് നൃത്തം ചെയ്യുന്നു. രാത്രിയിലാണ് തിറയാട്ടവും ഒപ്പം ചൂട്ടുകളിയും അരങ്ങേറുന്നത് ചെണ്ടയുടെ ദ്രുതതാളത്തിനൊപ്പം ചടുലമായി നൃത്തചെയ്യുകയും ആയോധനമുറകൾ പ്രദർശിപ്പിക്കുകയും ചെയ്യും.

"https://ml.wikipedia.org/w/index.php?title=ചൂട്ടുകളി&oldid=2459935" എന്ന താളിൽനിന്ന് ശേഖരിച്ചത്