ചുവർച്ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആരാധനാലയങ്ങളിലെയും കൊട്ടാരങ്ങളിലെയും ചുമരുകളിൽ പ്രകൃതിദത്ത ചായങ്ങളുപയോഗിച്ചു വരച്ചിട്ടുള്ള ചിത്രങ്ങളാണ് ചുവർച്ചിത്രങ്ങൾ.

ചുവർച്ചിത്രങ്ങൾക്ക് വേണ്ട അസംസ്കൃത സാധനങ്ങൾ[തിരുത്തുക]

  1. മനയോല
  2. കോലരക്ക്
  3. ചായില്യം,
  4. അമരിനീലം
  5. കടുക്ക
  6. വിവിധതരം ഇലകൾ
  7. ധാതുമണൽ

മേൽപ്പറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് വളരെ സവിശേഷമായ ശൈലിയിൽ കുമ്മായം പൂശിയ ചുമരിലാണ് ഇവ വരക്കാറ്. ദേവീ ദേവന്മാരുടെ ചിത്രങ്ങളും പുരാണ കഥാരംഗങ്ങളുടെ ആഖ്യാനങ്ങളുമാണ് ചുവർ ച്ചിത്രങ്ങളുടെ വിഷയങ്ങൾ.

പ്രസിദ്ധമായ ചുവർച്ചിത്രങ്ങളുള്ള കേരളത്തിലെ ചില ക്ഷേത്രങ്ങളും കൊട്ടാരങ്ങളും[തിരുത്തുക]

  1. പനയനാർക്കാവ് ക്ഷേത്രം
  2. മലപ്പുറം കോട്ടയ്ക്കൽ ശിവക്ഷേത്രം
  3. ഏറ്റുമാനൂർ ക്ഷേത്രം
  4. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് പുണ്ഡരീകപുരം ക്ഷേത്രം
  5. പദ്മനാഭപുരം കൊട്ടാരത്തിലെ മഹാവിഷ്‌ണു, പൂതനാമോക്ഷം, ബകവധം, കാളിയമർദ്ദനം, ശ്രീരാമപട്ടാഭിഷേകം എന്നീ ചിത്രങ്ങൾ.
  6. മട്ടാഞ്ചേരി കൊട്ടാരം

പ്രസിദ്ധ ചുവർച്ചിത്രങ്ങൾ ഉള്ള ക്രൈസ്തവ ദേവാലയങ്ങൾ[തിരുത്തുക]

  1. കണ്ണൂർ, കൊരട്ടി, എറണാകുളം ജില്ലയിലെ അകപ്പറമ്പ്, ആലപ്പുഴ ജില്ലയിലെ ചേപ്പാട് എന്നീ ക്രിസ്തീയ പള്ളികൾ.
  2. കോട്ടയം പള്ളിയിലെ ക്രിസ്തുവിന്റെ തിരുവത്താഴം പ്രമേയമായ ചുവർചിത്രം.
  3. കാഞ്ഞൂർ പള്ളിയിലെ ചുവർചിത്രത്തിൽ ടിപ്പുവിന്റെ പടയോട്ടം ചിത്രീകരിച്ചിട്ടുണ്ട്.

ഗുരുവായൂരിലും ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലും ചുവർചിത്രരചനയ്ക്ക് പരിശീലനം നൽകിവരുന്നു.(AD-2019) [1]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഇയർബുക്ക്‌ പ്ലസ് 2018 (താൾ 346)
"https://ml.wikipedia.org/w/index.php?title=ചുവർച്ചിത്രങ്ങൾ&oldid=3347424" എന്ന താളിൽനിന്ന് ശേഖരിച്ചത്