ചുവന്ന നെല്ലിക്കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുവന്ന നെല്ലിക്കോഴി
(Ruddy Crake)
PorzanaRubraSmit.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Gruiformes
കുടുംബം: Rallidae
ജനുസ്സ്: Laterallus
വർഗ്ഗം: L. ruber
ശാസ്ത്രീയ നാമം
Laterallus ruber
(Sclater & Salvin, 1860)

കുളക്കോഴികളുടെ അടുത്ത ബന്ധുക്കളാണിവ. ചുവന്ന കണ്ണുകളും കാലുകളുമുള്ള ഇവയ്ക്ക് പൊതുവെ ഇഷ്ടികയുടെ നിറമാണ്. പുറവും മടക്കിയ ചിറകും പിൻകഴുത്തും വാലുമെല്ലാം ഇരുണ്ട പച്ചകലർന്ന തവിട്ടുനിറമാണ്. മുഖവും നെഞ്ചും ചുവപ്പുകലർന്ന തവിട്ടുനിറം. അടിവയറ്റിലും വാലിനടിയിലും കറുപ്പും വെളുപ്പും വളയങ്ങൾ കാണാം. വയലുകളിലും ചെളിപ്രദേശങ്ങളിലും പൊന്തകളിലുമാണ് ജീവിയ്ക്കുന്നത്. ഇവയുടെ വാല് പെട്ടെന്ന് പൊക്കിയും താഴ്ത്തിയും ചലിപ്പിക്കുന്നത് കാണാം. വെള്ളത്തിലേയും ചെളിയിലേയും ചെറു പ്രാണികളും ജലസസ്യങ്ങളുമാണ് ആഹാരം.

അവലംബം[തിരുത്തുക]

  1. BirdLife International (2004). Laterallus ruber. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 9 December 2006. Database entry includes a lengthy justification of why this species is of least concern

ഇതുകൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുവന്ന_നെല്ലിക്കോഴി&oldid=2324709" എന്ന താളിൽനിന്നു ശേഖരിച്ചത്