ചുമട്ടുകാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബസ്‌സ്റ്റാന്റിലെ ചുമട്ടുകാർ

ഭാരമുള്ള വസ്തുക്കൾ തലയിലോ ചുമലിലോ കൈയിലോ എടുത്തുയർത്തി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിച്ചുകൊടുത്ത് വസ്തുവിന്റെ ഉടമയോട് കൂലി വാങ്ങുന്ന വ്യക്തിയാണ് ചുമട്ടുകാരൻ. ചുമട് എടുക്കുക എന്ന തൊഴിൽ ചെയ്യുന്നതിനാൽ അത്തരം ആളുകളെ ചുമട്ടുതൊഴിലാളി എന്നും പറയുന്നു. പട്ടണങ്ങളിൽ കൂടാതെ ബസ്‌സ്റ്റാന്റ്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലും സ്ഥിരം ചുമട്ടുതൊഴിലാളികൾ ഉണ്ടാവും. അങ്ങനെയുള്ളവർ അംഗീകരിച്ച ചുമട്ടുതൊഴിലാളി യൂണിയനിൽ അംഗങ്ങളായിരിക്കുന്നതൊടൊപ്പം അവരെ തിരിച്ചറിയാനായി പ്രത്യേകനിറമുള്ള വസ്ത്രവും അണിഞ്ഞിരിക്കും. വീട്ടുസാധനങ്ങളും ചരക്കുകളും വാഹനങ്ങളിൽ കയറ്റാനും അവിടെനിന്ന് താഴെ ഇറക്കാനും ചുമട്ടുകാരുടെ സേവനം ആവശ്യമാണ്. കെട്ടിടനിർമ്മാണസ്ഥലത്തും വ്യവസായശാലകളിലും ധാരാളം ചുമട്ടുകാർ ജോലി ചെയ്യുന്നു. സ്വന്തം വസ്തുക്കൾ സ്വന്തമായി കൊണ്ടുപോവാൻ കഴിയാത്തവർ ചുമട്ടുകാരുടെ സഹായം ആവശ്യപ്പെടാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ചുമട്ടുകാരൻ&oldid=1650646" എന്ന താളിൽനിന്ന് ശേഖരിച്ചത്