ചുണ്ടെലി (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുണ്ടെലി (നോവൽ)
പുറംചട്ട
കർത്താവ്എം. കുട്ടികൃഷ്ണമേനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർപൂർണ പബ്ളിക്കെഷൻസ്
പ്രസിദ്ധീകരിച്ച തിയതി
1971

വിലാസിനി എന്ന തൂലിക നാമത്തിലറിയപ്പെടുന്ന എം കെ മേനോൻ എഴുതിയ നോവലാണ്‌ ചുണ്ടെലി. മലേഷ്യയിൽ താമസിക്കുന്ന ശശി എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. സ്വന്തം കൂടുകാരനെ ഒരു പ്രത്യേക സന്ദർഭത്തിൽ കൊന്ന ശശി അതിനു ശേഷം നേരിടുന്ന കുറ്റബോധവും,സ്വയംവിലയിരുത്തകളും ആണ് ഈ നോവലിന്റെ പ്രമേയം. വിലാസിനിയുടെ നോവലുകൾ വെച്ച് നോക്കുമ്പോൾ താരതമ്യേന വലിപ്പം കുറവാണ് ഈ നോവലിന്.

ഉള്ളടക്കം[തിരുത്തുക]

കേന്ദ്ര കഥാപാത്രമായ ശശിയുടെ കാഴ്ചപ്പാടിലൂടെ ആണ് കഥ മുന്നോട്ടു പോവുന്നത്. ലോകത്തെ പറ്റിയും, മനുഷ്യൻറെ ചിന്താഗതിയും പിന്നെ തന്റെ കുടുംബത്തിന്റെയും കൂട്ടുകാരുടേയും പറ്റിയുള്ള ചിന്തകൾ കഥയിൽ നിറഞ്ഞു നിൽക്കുന്നു.

കൌമാരക്കാരനായ ശശി എന്ന യുവാവ് മെഡിസിൻ പഠിക്കാനായി നാട്ടിൽ പോകുവാനൊരുങ്ങുന്നു. സാഹിത്യം പഠിക്കാൻ താല്പര്യമുള്ള ശശിക്ക്, വീടുക്കാരുടെയും, അവരുടെ സുഹൃത്തുക്കളുടെയും നിർബന്ത്ത്തിനു വഴങ്ങിയാന്നു പോവുന്നത്. എന്നാൽ പോവുന്നതിനു തൊട്ടു മുന്പേ വരെയും അവന് തന്റെ കുടുമ്പത്തെ പറ്റിയും , പ്രത്യേകിച്ചും തന്റെ അച്ഛന്റെ ക്രൂരമായ വാക്കുകൾ കേട്ട് സങ്കടപെടുന്ന അമ്മയെ പറ്റി വേവലാതി പെടുന്നു.നാടിലേക്ക് ഒറ്റക്ക് പോകുവാൻ മടിക്കുന്ന ശശി തന്റെ പഴയ കാര്യങ്ങൾ ഓർക്കുന്നു.തന്റെ കുട്ടുകാർ ആയിരുന്ന സുനിലിനേയും പ്രീതയെയും പറ്റിയും അവരോടൊപ്പം ചിലവഴിച്ച സമയത്തെ പറ്റിയും ഓർക്കുന്നു.

മലേഷ്യയിൽ ജീവിച്ചിരുന്ന ശശിയുടെ ഉത്തമ സുഹൃത്ത് ആയിരുന്നു സുനിൽ. എന്നാൽ ഇരുവരുടേയും സ്വഭാവത്തിൽ ഒരുപാടു അന്തരമുണ്ടായിരുന്നു. ഒതുങ്ങിയിരുക്കുന്ന സ്വഭാവമായിരുന്നു ശശിയുടേത്. എന്നാൽ സുനിലാകട്ടെ ജീവിതം ഒരു വിനോദമായി കാണുന്ന ഒരാളായിരുന്നു. ഇവരുടെ കൂട്ടത്തിൽ പെട്ട മൂന്നാമത്തെ ആളായിരുന്നു പ്രീത. ശശിക്ക് പ്രീതയെ ഇഷ്ടമായിരുന്നുവേന്കിലും ശശി അത് പുറത്ത് പറയാതെ മനസ്സിൽ കൊണ്ട് നടന്നു .എന്നാൽ ശശിക്ക്, പ്രീത സുനിലിനെ സ്നേഹിക്കുന്നുയെന്നും, സുനിൽ അവളെ ചതിക്കുകയാണെന്നും തോന്നിയപ്പോൾ ശശിക്ക് സുനിലിനോട് അതീവ അമർഷം തോന്നി. അസൂയ തലക്ക് പിടിച്ച ശശി, സുനിലിനെ വെറുക്കുന്നു. ഒരു ദിവസം ഒരു പൈലടി യന്ത്രത്തിന് മേള്ളിൽ കേറാൻ സുനിൽ ശശിയെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ ഇടയ്ക്കു വെച്ച് ശശി വീഴുന്നത് പോലെ നാട്യം കാണിച്ചത്‌ കണ്ട് പേടിച്ചു കയറി ചെന്ന സുനിലിനെ ശശി താഴേക്ക്‌ വീഴ്ത്തി. എന്നാൽ ഇത് ഒരു അപകടമായി എല്ലാവരും കരുതിയത്‌ കൊണ്ട്, ശശി നിയമാവലിയിൽ നിന്നും രക്ഷപെടുന്നു.എന്നാൽ അതിനു ശേഷം ചിന്തകൾ അവനെ അലട്ടുന്നു.

എന്നാൽ പോകുന്നതിനു മുന്പ്‌ പ്രീത അവൾ ശശിയെ സ്നേഹിച്ചിരുന്നുയെന്നും, ഇടയ്ക്കു വെച്ച് സുനിലിനോട് അടുത്തുവെങ്കിലും,സുനിൽ തന്നെ തടയുകെയും ശശിയോട് അടുക്കുവാൻ ഉപദേശിക്കുകയും ചെയ്തു. ഇത് കേട്ടപോൾ ശശിയുടെ മനസ് ആകെ മാറുന്നു. താൻ വീണ്ടും ഒരു ചുണ്ടെലി ആയി എന്ന ബോധത്തോടെ ശശി നാട്ടിൽ പോവാൻ ഒരുങ്ങുന്നു.

പ്രധാന കഥാപാത്രങ്ങൾ[തിരുത്തുക]

1) ശശി – കഥയിലെ കേന്ദ്ര കഥാപാത്രം ആണ് ശശി. ആധുനിക ജീവിത രീതിയോട് പോരുത്തപെട്ടു പോവാൻ കഴിയില്ലായിരുന്നു ശശിക്ക് .നിഴൽ പോലെ. മനസാക്ഷിയെ വെല്ലുന്ന കാര്യങ്ങൾ ചെയ്യുവാൻ അയാൾക്ക് പേടിയായിരുന്നു. അതിനാൽ ശശിക്ക് ‘ചുണ്ടെലി ’ എന്ന പേര് വീഴുന്നു.തന്റെ ഉത്തമ സുഹൃത്ത് ആയ സുനിലിനോട് ശശിക്ക് അസൂയ ആയിരുന്നു . എന്നാൽ സുനിലിന്റെ മിക്ക പ്രവൃത്തികലോടും ശശിക്ക് എതിർപ്പ് ആയിരുന്നു. പ്രീത എന്ന പെൺകുട്ടിയെ ശശിക്ക് ഇഷ്ടമായിരുന്നുവേന്കിലും അത് തുറന്നു പറയാൻ ശശിക്ക് മടിയായിരുന്നു. തന്റെ അച്ഛൻ തന്റെ അമ്മയെ എപ്പോഴും വഴക്ക് പറയുന്നതിനാൽ, ശശിക്ക് തന്റെ അച്ഛനോട് വിദ്വേഷം തോന്നിയിരുന്നു. അതുംകൊണ്ട് ശശിക്ക് തന്റെ അമ്മയെ കൂടതലും ഇഷ്ടമായിരുന്നു.

എപ്പോഴും തന്റെ ചിന്തകളിൽ ശശി മുഴുകിയിരിക്കുമായിരുന്നു. അത് കാരണം പലപ്പോഴും തന്റെ ചുറ്റുപാടിൽ നിന്നും ശശി വിട്ടുപോവും. സുനിലിനെ കൊന്നതിനു ശേഷം ശശി തന്റെ പ്രവൃത്തിയെ പലവട്ടം വിശകലനം ചെയുന്നു. സുനിലിനെ കൊന്നതിലൂടെ താൻ തന്റെ ധീരത തെളീയിച്ചു എന്ൻ അവന് വിശ്വസിച്ചു. എന്നാൽ പ്രീതയുടെ കുറ്റസമ്മതത്തിനു ശേഷം അത് മാറുകെയും സുനിലിനെ കൊന്നതിലൂടെ താൻ ഒന്നും തെളീയിച്ചില്ല എന്ന് മനസ്സിലാക്കുകയും ചെയ്തു.

2) സുനിൽ - ശശിയുടെ സുഹൃത്തായിരുന്നു സുനിൽ. ജീവിതം ഒരു ആഘോഷമായി കാണുന്ന വ്യക്തിയായിരുന്നു സുനിൽ. ശശിയുടെ സ്വഭാവവും കാഴ്ചപാടും മാറ്റാൻ സുനിൽ ശ്രമിച്ചിരുന്നു. അതിനാൽ സുനിൽ ശശിയെ നിരന്തരം കളിയാക്കി കൊണ്ടിരുന്നു. എന്നാലും ശശിയെ ചതിക്കാനൊ ദ്രോഹിക്കാനൊ സുനിൽ ഒരിക്കലും ശ്രമിച്ചിരുന്നില്ല.

3) പ്രീത – സുനിലിന്റെയും, ശശിയുടെയും സുഹൃത്തായിരുന്നു പ്രീത. പ്രീതക്ക് ശശിയെ ഇഷ്ടാമായിരുന്നു. എന്നാൽ ശശി തന്റെ ഇഷ്ടത്തെ പറ്റി പ്രതികരിക്കാത്തത് കൊണ്ട് പ്രീത സുനിലിനെ സ്നേഹിക്കാൻ ശ്രെമിച്ചു.എന്നാൽ സുനിൽ അത് എതിർത്തു. കഥാവസാനം പ്രീത തന്റെ പ്രവൃത്തി മണ്ടത്തരം ആയിരുന്നുയെന്നും ശശിയോട് അത് പറയുകേയ്യും ചെയ്തു.

4) ശശിയുടെ അമ്മ – തന്റെ മകനെ പറ്റി നിരന്തരം വേവലാതി പെട്ടിരുന്നു. ശശിയുടെ അച്ഛന്റെ വഴക്ക് എപോഴും സഹിക്കേണ്ടി വന്നിടുണ്ട് അവർക്ക്. എങ്കിലും ശശിയുടെ കാര്യം ഓർത്തു അത് സഹിച്ചു പോവുകുയാണ് അവർ, ശശിയുടെ അച്ഛൻ പുറമേ പരുക്കൻ ആയിരുന്നുവെങ്കിലും ഉള്ളിൽ തനെയും ശശി യേയും സ്നേഹിച്ചിരുന്നു എന്ൻ അവർ വിശ്വസിച്ചിരുന്നു.

5) ശശിയുടെ അച്ഛൻ - ഒരു പരുക്കൻ സ്വഭാവത്തിന്റെ ഉടമ ആയിരുന്നു അദ്ദേഹം. വളരെ കഷ്ടപെട്ടിട്ടാന്നു അദ്ദേഹം‍ വലിയ നിലയിൽ എത്തിയത് .നിരന്തരം ശശിയോടും ശശിയുടെ അമ്മയോടും അദ്ദേഹം ദേഷ്യപ്പെട്ടിരുന്നു.ശശിയുടെ അമ്മക്ക് തന്നെക്കാളും സൗന്ദര്യവും പഠിപ്പും ഉണ്ടായിരുന്നു എന്ന അപകർഷാബോധം അയാൾക്ക് ഉണ്ടായിരുന്നു.ശശിയുടെ അമ്മയെ കൂടെ കൂടെ സംശയിക്കുകയും ചെയ്തിരുന്നു. എന്നാൽ സുനിലിന്റെ മരണത്തിനു ശേഷം അസ്വസ്ഥനായിരുന്ന ശശിയോട് അദ്ദേഹം‍ സ്നേഹത്തോടെ പെരുമാറാൻ ശ്രമിച്ചു. തന്റെ സ്വപ്നങ്ങൾ തന്റെ മകനിലൂടെ ആവിഷ്കരിക്കാനാണ് അദേഹം ശ്രമിച്ചത്‌.

6) മല്ലിക – ശശിയുടെ അനിയത്തി. പാശ്ചാത്യലോകത്തോട് അടുക്കുകയും സ്വന്തം നാട്ടുരീതി മറക്കുകയും ചെയുന്ന മലയാളികളുടെ ഒരു പ്രതീകമാണ് മല്ലിക. സ്വന്തം സഹോദരനെ വരെ മല്ലിക കളിയാക്കിയിരുന്നു

വിശകലനം[തിരുത്തുക]

ഈ കഥ നടക്കുന്നത് ഒരു ആധുനിക കാലഘട്ടത്തിൽ ആണെങ്കിലും കേന്ദ്ര കഥാപാത്രമായ ശശിയുടെ മനസ്സിലൂടെ കഥാകൃത്ത്‌ നാട്ടിൻപുറത്തെ ജീവിത രീതിയിലേക്ക് കൊണ്ട് പോവുന്നു. അങ്ങനെ രണ്ടു കാലഘട്ടത്തിലെ വേറിട്ട ചിന്താഗതികൾ ഈ നോവലിൽ സമർത്ഥമായി അവതരിപ്പിച്ചിരിക്കുന്നു. തികച്ചും നാട്ടിൻപുറത്ത്കാരനായ ശശിയുടേയും അയാളുടെ സുഹൃത്തായിരുന്ന സുനിലിന്റെയും സ്വഭാവത്തിലെ അന്തരം കഥാകൃത്ത്‌ പ്രത്യേകം എടുത്തു കാണിക്കുന്നു . സ്വന്തം നാട്ടിലെത്താൻ കൊതിക്കുന്ന്ന മറുനാടൻ മലയാളികളുടെ പ്രതീകം ആണ് ശശി .

എത്ര സത്ഗുണനായ മനുഷ്യനെങ്കിലും ദുഷ്ചിന്തകൾ മനസ്സിൽ തട്ടിയാൽ അയാൾ തിന്മയുടെ പാതയിലൂടെ സഞ്ചരിക്കും എന്ന് ഈ നോവൽ കാണിക്കുന്നു. സ്വന്തം അനിയത്തി വരെ ചുണ്ടെലി എന്ന് വിളിക്കുന്ന്ന ശശി തന്റെ മനസ്സിൽ അടഞ്ഞ് കൂടിയ അസൂയ കാരണം ഒരു കൊടും കൃത്യം ചെയ്യാൻ തെയ്യാറാവുന്നു. മനുഷ്യ ഹൃദയം എത്ര ചഞ്ചലം ആണ് എന്ൻ ഇത് കാണിക്കുന്നു. ഒരു നിമിഷത്തിലെ എടുത്തു ചാട്ടം ശശിയെ ജീവിതകാലം മൊത്തം വേട്ടയാടി കൊണ്ടിരിക്കും.

കുറ്റ കൃത്യം ചെയ്തു കഴിഞ്ഞിട്ടും അവന് ചെയ്തതിന്റെ കുറ്റബോധം അവനെ വിട്ടു പോവുന്നില്ല. തന്റെ കൂട്ടുകാരിയും , വീടുകാരും അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ മനസ്സ് അവന് ചെയ്ത കുറ്റകൃത്യം അവനെ ഓർമിപ്പിച്ചു കൊണ്ടിരുന്നു . അത് അവന്റെ മുന്നിൽ ഭീകര സത്വങ്ങൾ ആയും ദുർസ്വപ്‌നങ്ങൾ ആയും പ്രത്യക്ഷപ്പെട്ടു മാത്രവുമല്ല തന്റെ ജീവതത്തിൽ നടന്ന പല സങ്കടകരമായ ഓർമകളും അവന് ഓർത്തുകൊണ്ടിരുന്നു ഒരു കുറ്റവാളിയും അയാളുടെ ശിക്ഷയിൽ നിന്നും രക്ഷപെടില്ല . നിയമത്തിന്റെ മുന്നിൽ അയാൾ നിരപരാധി ആണെങ്കിലും സ്വന്തം മനസ്സിന്റെ തടവറയിൽ നിന്ന്നും അയാൾക്ക്‌ രക്ഷയില്ല.

മേൽ പറഞ്ഞ വിഷയങ്ങൾ അല്ലാതെ തന്നെ ചില സാമൂഹിക പ്രശ്നങ്ങളും ഈ നോവലിൽ എടുത്തു കാണിക്കുന്നുണ്ട്. ആധുനിക തലമുറയുടെ വ്യതസ്തമായ ജീവിത രീതിയും , മാറുന്ന ജീവിത ബന്ടങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പ്രധാനമായും താൻ ഒരു ചുണ്ടെലി അല്ല എന്ന് കാണിക്കുവാൻ വേണ്ടി ശശി ചെയ്ത കുറ്റകൃത്യം കാരണം , അയാൾ തന്റെ ജീവിതത്തിൽ നിന്നും ഭയന്നകലുന്ന ഒരു ചുണ്ടെലിയായി സ്വയം മാറുന്നതാണ് ഇതിൽ പറയപ്പെടുന്നത്,


അവലംബം[തിരുത്തുക]

1.http://www.tbsbook.com/books/malayalam-books/fiction/novel/chundeli.html

"https://ml.wikipedia.org/w/index.php?title=ചുണ്ടെലി_(നോവൽ)&oldid=3088440" എന്ന താളിൽനിന്ന് ശേഖരിച്ചത്