ചുംബനം (ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലിംറ്റിന്റെ 'ചുംബനം' (180 cm × 180 cm)

1907-1908 കാലഘട്ടത്തിൽ ഓസ്ട്രിയൻ സിമ്പോളിസ്റ്റ് ചിത്രകാരനായ ഗുസ്താവ് ക്ലിംറ്റ് വരച്ച ഒരു ചിത്രമാണ് 'ചുംബനം'(The Kiss). വിയന്നയിലെ ബെൽവഡേർ കൊട്ടാരത്തിലുള്ള മ്യൂസിയത്തിലാണ് ചിത്രം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.[1] ആധുനികചിത്രകലയുടെ തുടക്കകാലത്തുണ്ടായ 'മാസ്റ്റർ പീസായി' കരുതുന്ന ഈ ചിത്രം ക്ലിംതിന്റെ ഏറ്റവും പ്രചാരമുള്ള ചിത്രവുമാണ്.

ചിത്രം[തിരുത്തുക]

ചതുരത്തിലുള്ള ക്യാൻവാസിൽ ഓയിൽ പെയിന്റിൽ വരച്ച് സ്വർണ്ണപാളികൾ പാകിയാണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്. തീവ്രവികാരത്തിൽ ചുംബിക്കുന്ന കമിതാക്കൾ കേന്ദ്രമാകുമ്പോൾ പശ്ചാത്തലം മിനുങ്ങുന്ന, അതിവ്യയമായ മാതൃകയിലാണ്. ആർട്ട് ആന്റ് ക്രാഫ്റ്റ്‌ മുന്നേറ്റത്തിന്റെയും ആർ നുവോയുടേയും പ്രവണതയാണിത്. ആധുനികകാലത്തിലെ എഡ്ഗർ ദേഗസ് പോലുള്ളവരുടെ ചിത്രങ്ങളിലെ ദ്വി-ത്രി മാനങ്ങൾ തമ്മിലുള്ള സംഘട്ടനവും ഇതിൽ കാണാം.

അവലംബം[തിരുത്തുക]

  1. https://www.belvedere.at/gustav-klimt


"https://ml.wikipedia.org/w/index.php?title=ചുംബനം_(ചിത്രം)&oldid=3463211" എന്ന താളിൽനിന്ന് ശേഖരിച്ചത്