Jump to content

ചീര അവിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വളരെ എളുപ്പത്തിൽ ചീര ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് ചീര അവിയൽ .

ആവശ്യമായ സാധങ്ങൾ

[തിരുത്തുക]

ചുവന്ന ചീര, ചക്കക്കുരു, മാങ്ങ, പച്ചമുളക് , മഞ്ഞൾ പൊടി, ഉപ്പ് , വെളിച്ചെണ്ണ , കറിവേപ്പില , ചെറിയ ഉള്ളി , ജീരകം , തേങ്ങ ചിരകിയത് . ആദ്യം ചീര കഴുകി ഇലയും തണ്ടും (അവിയലിന്റെ കഷ്ണം പോലെ ) അരിഞ്ഞു വെക്കുക . മാങ്ങ, ചക്കക്കുരു ചെറിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞു വെക്കുക .

തയ്യാറാക്കുന്ന വിധം

[തിരുത്തുക]

തേങ്ങ ചിരകിയത് , പച്ചമുളക് , ചെറിയ ഉള്ളി , ജീരകം , മഞ്ഞൾ പൊടി എന്നിവ ചേർത്ത് അവിയലിന്റെ പാകത്തിന് അരച്ച് വെക്കുക .

ഒരു മൺ ചട്ടി എടുത്തു ചീരയുടെ തണ്ട് , ചക്കക്കുരു എന്നിവ ആവശ്യത്തിനു വെള്ളം ചേർത്ത് വേവിക്കാൻ വെക്കുക. പകുതി വേവാകുമ്പോൾ മാങ്ങ ചേർക്കുക. അതിലേക്കു തേങ്ങ അരച്ചത്‌ കൂടെ ചീര ഇല അരിഞ്ഞത്, ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് അടച്ചു വെച്ച് വേവിക്കുക. കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കി അടുപ്പിൽ നിന്ന് ഇറക്കി വെക്കാം .

"https://ml.wikipedia.org/w/index.php?title=ചീര_അവിയൽ&oldid=1788742" എന്ന താളിൽനിന്ന് ശേഖരിച്ചത്