ചീരത്തോരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചീരത്തോരൻ

ചീര ഉപയോഗിച്ചുണ്ടാക്കുന്ന തോരനാണ് ചീരത്തോരൻ. കേരളത്തിൽ മിക്കവാറും പ്രദേശങ്ങളിൽ ഈ ഇതുണ്ടാക്കാറുണ്ട്. സാധാരണയായി സദ്യക്ക് ഈ വിഭവം കാണാറില്ല.

വേണ്ട സാധനങ്ങൾ[തിരുത്തുക]

പാചകം ചെയ്യുന്ന വിധം[തിരുത്തുക]

ചീര കഴുക ചെറുതായി അരിയുക. വെള്ളം വാർന്നു കളയണം. തേങ്ങചിരകിയതും ഉള്ളി അരിഞ്ഞതും മുളകുപൊടിയും മഞ്ഞൾപ്പെടിയും ചേർത്ത് തിരുമ്മി വയ്ക്കുക. അടുപ്പത്ത് ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ കടുകും ഉഴുന്നു പരിപ്പും ഇടുക. കടുക് പൊട്ടിക്കഴിഞ്ഞ് വറ്റൽമുളക് കഷണമായി ഇടുക. മുളക് മൂത്താൽ തിരുമ്മി വച്ച തേങ്ങ ചേർക്കുക. അതിനുശേഷം അരിഞ്ഞുവച്ച ചീര അതിലേക്ക് ഇടുക. നന്നായി ഇളക്കുക. അല്പനേരം മൂടി വച്ച് വേവിക്കുക.

ചീരത്തോരൻ വിവിധ ഘട്ടങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചീരത്തോരൻ&oldid=1194300" എന്ന താളിൽനിന്ന് ശേഖരിച്ചത്