ചീഫ് സെക്രട്ടറി (ഇന്ത്യ)
സംസ്ഥാന ചീഫ് സെക്രട്ടറി
| |
---|---|
നിയമിക്കുന്നത് | സംസ്ഥാന മന്ത്രിസഭ |
കാലാവധി | നിശ്ചിത കാലാവധി നിശ്ചയിച്ചിട്ടില്ലെങ്കിലും കാലാവധി നീട്ടാവുന്നതാണ്. സംസ്ഥാന ക്യാബിനറ്റ് എപ്പോൾ വേണമെങ്കിലും മറ്റൊരാളെ നിയമിക്കാം. |
മുൻഗാമി | 23rd (ഇന്ത്യൻ മുൻഗണനാ ക്രമം or പ്രോട്ടോകോൾ പ്രകാരം) |
ശമ്പളം | ₹2,25,000 (US$3,500) പ്രതിമാസം[1][2] |
ചീഫ് സെക്രട്ടറി സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥനും ഏറ്റവും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനുമാണ്.[3] സംസ്ഥാന സിവിൽ സർവീസ് ബോർഡ്, സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കേഡർ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾക്ക് കീഴിലുള്ള എല്ലാ സിവിൽ സർവീസുകൾ തുടങ്ങി എല്ലാത്തിന്റെയും എക്‌സ് ഒഫീഷ്യോ തലവനാണ് ചീഫ് സെക്രട്ടറി. സംസ്ഥാന ഭരണത്തിന്റെ എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ പ്രധാന ഉപദേശകനായി ചീഫ് സെക്രട്ടറി പ്രവർത്തിക്കുന്നു. സംസ്ഥാനത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകനായി പ്രവർത്തിക്കുന്നു.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനാണ് ചീഫ് സെക്രട്ടറി. സംസ്ഥാന ഭരണത്തിലെ ഏറ്റവും മുതിർന്ന കേഡർ തസ്തികയാണ് ചീഫ് സെക്രട്ടറി, ഇന്ത്യൻ മുൻഗണനാ ക്രമത്തിൽ അഥവാ പ്രോട്ടോകോൾ പ്രകാരം 23-ാം സ്ഥാനത്താണ്. ചീഫ് സെക്രട്ടറി സംസ്ഥാന മന്ത്രിസഭയുടെ (ക്യാബിനറ്റ്) എക്‌സ് ഒഫീഷ്യോ സെക്രട്ടറിയായി പ്രവർത്തിക്കുന്നു, അതിനാൽ "സെക്രട്ടറി ടു ക്യാബിനറ്റ്" അഥവാ മന്ത്രിസഭയുടെ സെക്രട്ടറി എന്ന് വിളിക്കപ്പെടുന്നു. ഈ തസ്തികയുടെ പദവി കേന്ദ്ര സർക്കാരിന്റെ സെക്രട്ടറിയുടെ പദവിക്ക് തുല്യമാണ്.
ചരിത്രം
[തിരുത്തുക]ആഗ്ര, ഔധ്, പഞ്ചാബ്, ബർമ്മ എന്നിവയുടെ യുണൈറ്റഡ് പ്രവിശ്യകളിലെ ചീഫ് സെക്രട്ടറിയുടെ ശമ്പളം ആദ്യമേ നിശ്ചയിച്ചിരുന്നു, ബ്രിട്ടീഷ് രാജിന്റെ കാലത്ത് ഇന്ത്യാ ഗവൺമെന്റിന്റെ ജോയിന്റ് സെക്രട്ടറിക്കും ഇതേ ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. [i] 1905 ലെ ബ്രിട്ടീഷ് ഇന്ത്യ സർക്കാരിൻറെ വാറണ്ട് അല്ലെങ്കിൽ മുൻഗണന അനുസരിച്ച്, [i] ഇന്ത്യാ സർക്കാരിൻറെ സെക്രട്ടറി, ഇന്ത്യാ ഗവൺമെന്റിന്റെ ജോയിന്റ് സെക്രട്ടറിക്കൊപ്പം ലിസ്റ്റ് ചെയ്യപ്പെടുകയും ചീഫ് സെക്രട്ടറിയുടെ റാങ്കിന് മുകളിലായി റാങ്ക് ചെയ്യുകയും ചെയ്തു. [i]
സംസ്ഥാനങ്ങളിൽ
[തിരുത്തുക]സംസ്ഥാന സർക്കാരുകളുടെ ഭരണ വിഭാഗമായ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (ഐ.എ.എസ്) അംഗങ്ങളാണ് ചീഫ് സെക്രട്ടറിമാർ.[4] ഒരു ചീഫ് സെക്രട്ടറി വകുപ്പ് തലത്തിൽ മറ്റു വകുപ്പുകളുടെ ഏകോപനത്തിന്റെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുന്നു, കൂടാതെ ചീഫ് സെക്രട്ടറിക്ക് ഉയർന്ന ഗ്രേഡ് ആയ അപെക്‌സ് ഗ്രേഡ് ആണ് . സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ തലവൻ എന്നും അറിയപ്പെടുന്നു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളുടെയും ഏകോപനം ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്വമാണ്.[4][5] ചീഫ് സെക്രട്ടറിയെ ഭരണത്തിൽ ഒരു 'ലിഞ്ച്പിൻ' ആയി കണക്കാക്കുന്നു.[4][6][7][8] സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന സിവിൽ സർവീസ് ബോർഡിന്റെ എക്‌സ്-ഓഫീഷ്യോ ചെയർമാനായും പ്രവർത്തിക്കുന്നു, ഇത് സംസ്ഥാനത്തെ ഓൾ ഇന്ത്യ സർവീസസ് (ഐഎഎസ്/ഐപിഎസ്/ഐഎഫ് എസ്), സംസ്ഥാന സിവിൽ സർവീസ് ഓഫീസർമാരുടെ സ്ഥലംമാറ്റം/പോസ്‌റ്റിംഗുകൾ ശുപാർശ ചെയ്യുന്നു. സംസ്ഥാന സിവിൽ സർവീസ് ബോർഡിൻറെ എക്സ് ഒഫീഷ്യോ ചെയർമാനായ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് പോലുള്ള ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെയും സംസ്ഥാന സിവിൽ സർവീസ് അഥവാ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റവും നിയമനവും ശുപാർശ ചെയ്യുന്നത്.[4][9][10][11][12][13][14]
പരമ്പരാഗതമായി, ഒരു സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നു;[15][16][17][18][19][20] എന്നിരുന്നാലും, ഒഴിവാക്കലുകൾ ഉണ്ട്.[21][22][23][24] എന്നിരുന്നാലും മന്ത്രിസഭയ്ക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ പൂർണ്ണ അധികാരം ഉണ്ട്. ചില സംസ്ഥാനങ്ങളിൽ സീനിയോരിറ്റിയിൽ കുറഞ്ഞ ഉദ്യോഗസ്ഥരെ മുതിർന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ട് ചീഫ് സെക്രട്ടറി ആക്കാറുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് ചീഫ് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്, ചീഫ് സെക്രട്ടറിയെ ഏത് സമയവും ആസ്ഥാനത്തുനിന്ന് മാറ്റാൻ സംസ്ഥാന സർക്കാരിന് അഥവാ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരം ഉണ്ട്.
സംസ്ഥാനത്തിനനുസരിച്ച്, ചീഫ് സെക്രട്ടറിമാരെ അഡീഷണൽ ചീഫ് സെക്രട്ടറിമാരോ സ്‌പെഷ്യൽ ചീഫ് സെക്രട്ടറിമാരോ അവരെ ചുമതലപ്പെടുത്തുന്ന വകുപ്പുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് മേധാവികളായ പ്രിൻസിപ്പൽ സെക്രട്ടറിമാരോ സഹായിക്കുന്നു.
ചീഫ് സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന മുഖ്യമന്ത്രിയാണ് .[25][26][27][28][29] സംസ്ഥാന ചീഫ് സെക്രട്ടറിമാർ പൊതുവെ കേന്ദ്രസർക്കാരിൻറെ സെക്രട്ടറിയുടെ റാങ്കിന് തുല്യമായ ഐഎഎസ് ഓഫീസർമാരാണ്, കൂടാതെ പ്രോട്ടോകോൾ പ്രകാരം 23-ാം സ്ഥാനത്താണ് വരുന്നത്.[30][31]
ഒരു സംസ്ഥാന സർക്കാരിൻറെ ചീഫ് സെക്രട്ടറി പദവി ആർമി സ്റ്റാഫ് വൈസ് ചീഫ് / കമാൻഡർമാർക്കും ഫുൾ ജനറൽ റാങ്കിലുള്ള ഓഫീസർമാർക്കും ഇന്ത്യൻ സായുധ സേനയിലെ തത്തുല്യരായ ഉദ്യോഗസ്ഥർക്കും തുല്യമാണ്, കൂടാതെ ഓർഡർ ഓഫ് പ്രിസിഡൻസ് പ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്നു.[30][31]
ക്രമം | സംസ്ഥാനം | തലസ്ഥാനം | ചീഫ് സെക്രട്ടറി | ബാച്ച് |
---|---|---|---|---|
1 | ആന്ധ്രാപ്രദേശ് | അമരാവതി | സമീർ ശർമ, ഐ.എ.എസ് | 1987 |
2 | അരുണാചൽ പ്രദേശ് | ഇറ്റാനഗർ | ധർമേന്ദ്ര, ഐ.എ.എസ് | 1989 |
3 | അസം | ദിസ്പൂർ | പബോൺ കുമാർ ബോർത്തക്കൂർ, ഐഎഎസ് | 1989 |
4 | ബീഹാർ | പട്ന | അമീർ സുബ്ഹാനി, ഐ.എ.എസ് | 1987 |
5 | ഛത്തീസ്ഗഡ് | റായ്പൂർ | അമിതാഭ് ജെയിൻ, ഐഎഎസ് | 1989 |
6 | ഗോവ | പനാജി | പുനീത് കുമാർ ഗോയൽ, ഐ.എ.എസ് | 1991 |
7 | ഗുജറാത്ത് | ഗാന്ധിനഗർ | പങ്കജ് കുമാർ, ഐഎഎസ് [33] | 1986 |
8 | ഹരിയാന | ചണ്ഡീഗഡ് | സഞ്ജീവ് കൗശൽ, ഐഎഎസ് | 1986 |
9 | ഹിമാചൽ പ്രദേശ് | ഷിംല | രാം ദാസ് ധിമാൻ, ഐഎഎസ് | 1988 |
10 | ജാർഖണ്ഡ് | റാഞ്ചി | സുഖ്ദേവ് സിംഗ്, ഐഎഎസ് | 1987 |
11 | കർണാടക | ബെംഗളൂരു | വന്ദിത ശർമ്മ, ഐഎഎസ് [34] | 1986 |
12 | കേരളം | തിരുവനന്തപുരം | ജോയ് വാഴയിൽ, ഐഎഎസ് | 1987 |
13 | മധ്യപ്രദേശ് | ഭോപ്പാൽ | ഇഖ്ബാൽ സിംഗ് ബെയിൻസ്, ഐഎഎസ് | 1985 |
14 | മഹാരാഷ്ട്ര | മുംബൈ | മനു കുമാർ ശ്രീവാസ്തവ ഐഎഎസ് | 1987 |
15 | മണിപ്പൂർ | ഇംഫാൽ | രാജേഷ് കുമാർ, ഐ.എ.എസ് | 1988 |
16 | മേഘാലയ | ഷില്ലോങ് | ശ്രീമതി ആർ വി സുചിയാങ്, ഐഎഎസ് | 1989 |
17 | മിസോറാം | ഐസ്വാൾ | ഡോ രേണു ശർമ്മ, ഐഎഎസ് | 1988 |
18 | നാഗാലാൻഡ് | കൊഹിമ | ജെ.ആലം, ഐ.എ.എസ് | 1991 |
19 | ഒഡീഷ | ഭുവനേശ്വർ | സുരേഷ് ചന്ദ്ര മഹാപത്ര, ഐഎഎസ് | 1986 |
20 | പഞ്ചാബ് | ചണ്ഡീഗഡ് | അനിരുദ്ധ് തിവാരി, ഐഎഎസ് [35] | 1990 |
21 | രാജസ്ഥാൻ | ജയ്പൂർ | ഉഷാ ശർമ്മ, ഐഎഎസ് [36] | 1985 |
22 | സിക്കിം | ഗാങ്ടോക്ക് | സുരേഷ് ചന്ദ്ര ഗുപ്ത, ഐഎഎസ് | 1986 |
23 | തമിഴ്നാട് | ചെന്നൈ | വി. ഇരൈ അൻബു, IAS [37] | 1988 |
24 | തെലങ്കാന | ഹൈദരാബാദ് | സോമേഷ് കുമാർ, ഐ.എ.എസ് | 1989 |
25 | ത്രിപുര | അഗർത്തല | കുമാർ അലോക്, ഐ.എ.എസ് | 1990 |
26 | ഉത്തർപ്രദേശ് | ലഖ്‌നൗ | ദുർഗ ശങ്കർ മിശ്ര, ഐഎഎസ് | 1984 |
27 | ഉത്തരാഖണ്ഡ് | ഡെറാഡൂൺ | സുഖ്ബീർ സിംഗ് സന്ധു, ഐഎഎസ് | 1988 |
28 | പശ്ചിമ ബംഗാൾ | കൊൽക്കത്ത | ഹരികൃഷ്ണ ദ്വിവേദി, ഐഎഎസ് | 1988 |
കേന്ദ്ര ഭരണ പ്രദേശങ്ങളിൽ
[തിരുത്തുക]അഡ്മിനിസ്‌ട്രേറ്റർമാർ ഭരിക്കുന്ന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ചീഫ് സെക്രട്ടറിമാരില്ല. ഈ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്ററുടെ ഒരു ഉപദേശകനെ കേന്ദ്ര സർക്കാർ നിയമിക്കുന്നു. എന്നിരുന്നാലും, ഭാഗിക സംസ്ഥാന പദവി ലഭിച്ച ഡൽഹി, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിൽ ചീഫ് സെക്രട്ടറിമാർ ഉണ്ട്. അവരെ അവിടുത്തെ മുഖ്യമന്ത്രിമാർ നിയമിക്കുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Report of the 7th Central Pay Commission of India" (PDF). Seventh Central Pay Commission, Government of India. Archived from the original (PDF) on 20 November 2015. Retrieved August 13, 2017.
- ↑ "7th Pay Commission cleared: What is the Pay Commission? How does it affect salaries?". India Today (in ഇംഗ്ലീഷ്). June 29, 2016. Retrieved 2021-06-03.
- ↑ "What are the Roles and Functions of Chief Secretary of a State?". Preserve Articles. Archived from the original on 2018-10-18. Retrieved 12 September 2017.
- ↑ 4.0 4.1 4.2 4.3 Laxmikanth, M. (2014). Governance in India (2nd Edition). Noida: McGraw Hill Education. pp. 4.3–4.5. ISBN 978-9339204785.
- ↑ "Describe the role and importance of Chief Secretary in State government". Parivarthan. 6 June 2015. Retrieved 12 September 2017.
- ↑ Saikumar, Rajgopal (23 May 2015). "More constitutional than political". The Hindu. Retrieved 2 September 2017.
- ↑ Choudhary, Amit Anand (25 April 2017). "Chief secretary can be shifted, but not DGP: Supreme Court". Times of India. Retrieved 2 September 2017.
- ↑ "Centre's stand on giving Najeeb Jung final say on transfer-postings is illegal: Venugopal". The Economic Times. 24 May 2015. Retrieved 2 September 2017.
- ↑ "PM, CMs final authority to decide premature transfer of civil servants". Daily News and Analysis. 20 April 2016. Retrieved 3 September 2017.
- ↑ "Now, Civil Services Boards to recommend transfers of IAS, IPS, IFS officers in J&K". Daily Excelsior. 11 February 2015. Retrieved 3 September 2017.
- ↑ "Civil services board to oversee officers' postings". The Hindu. Thiruvananthapuram. May 1, 2014. ISSN 0971-751X. OCLC 13119119. Retrieved February 21, 2018.
- ↑ Jain, Bharti (31 January 2014). "2-year fixed postings for IAS, IPS and forest service". Times of India. New Delhi. OCLC 23379369. Retrieved 3 September 2017.
- ↑ Chhibber, Maneesh (31 January 2014). "Centre notifies 2-yr tenure for IAS, IPS, Forest Service officers". The Indian Express. New Delhi. OCLC 70274541. Retrieved 3 September 2017.
- ↑ "Fixed 2-year tenure for IAS, IPS, IFoS officers". The Hindu. 30 January 2014. Retrieved 3 September 2017.
- ↑ "PK Gupta is new Haryana chief secretary". Hindustan Times. 28 November 2014. Retrieved 3 September 2017.
- ↑ "Meghalaya: Senior most IAS officer Y Tsering appointed as Chief Secretary of Meghalaya". The Northeast Today. 25 May 2017. Archived from the original on 2017-05-29. Retrieved 3 September 2017.
- ↑ "Raghotham Rao is new Chief Secretary". The Hindu. 29 February 2008. Retrieved 3 September 2017.
- ↑ "Sumit Mullick appointed as Maharashtra Chief Secretary". Zee News. 28 February 2017. Retrieved 3 September 2017.
- ↑ "Nalini Netto assumes charge as Kerala chief secretary". Malayala Manorama. 2 April 2017. Retrieved 3 September 2017.
- ↑ "Dr K M Abraham, new Kerala Chief Secretary". Times of India. 31 August 2017. Retrieved 3 September 2017.
- ↑ "Shakuntla Jakhu takes over as new Haryana Chief Secretary". Daily News and Analysis. 31 July 2014. Retrieved 3 September 2017.
- ↑ "D J Pandian is new Gujarat chief secretary". Business Standard. 30 October 2014. Retrieved 3 September 2017.
- ↑ Ali, Muddasir (7 September 2015). "B R Sharma is JK's new Chief Secretary". Greater Kashmir. Retrieved 3 September 2017.
- ↑ "Subhash Chandra Khuntia is new Chief Secretary of Karnataka". The Hindu. 28 September 2016. Retrieved 3 September 2017.
- ↑ "Appointment of Harinder Hira as Chief Secretary of Himachal Pradesh" (PDF). Department of Personnel, Government of Himachal Pradesh. March 31, 2012. Retrieved September 12, 2017.
- ↑ "Appointment of Basudev Banerjee as Chief Secretary of West Bengal" (PDF). Department of Personnel and Administrative Reforms, Government of West Bengal. December 30, 2015. Retrieved September 12, 2017.
- ↑ "Appointment of Aditya Prasad Padhi as Chief Secretary of Odisha" (PDF). Department of General Administration, Government of Odisha. November 28, 2017. Retrieved September 12, 2017.
- ↑ "Appointment of Vinod Kumar Pipersenia as Chief Secretary of Assam" (PDF). Department of Personnel, Government of Assam. May 22, 2015. Archived from the original (PDF) on 12 September 2017. Retrieved September 12, 2017.
- ↑ "Appointment of J.N. Singh as Chief Secretary of Gujarat" (PDF). Department of General Administration, Government of Gujarat. July 30, 2016. Archived from the original (PDF) on 2017-09-12. Retrieved September 12, 2017.
- ↑ 30.0 30.1 "President's Secretariat" (PDF). Secretariat of the President of India. Rajya Sabha. 26 August 1979. Retrieved 3 September 2017.
- ↑ 31.0 31.1 Maheshwari, S.R. (2001). Indian Administration (6th Edition). New Delhi: Orient Blackswan Private Ltd. p. 666. ISBN 9788125019886.
- ↑ "Chief Secretaries of States and Union Territories (as on 9 January 2022)" (PDF). Department of Personnel and Training, Government of India. Archived from the original (PDF) on 2022-02-02. Retrieved 2 February 2022.
- ↑ "Pankaj Kumar appointed new chief secy of Gujarat". The Indian Express (in ഇംഗ്ലീഷ്). 2021-08-27. Retrieved 2021-08-31.
- ↑ "CM Bommai names Vandita Sharma as Karnataka's new chief secretary". The Hindustan Times (in ഇംഗ്ലീഷ്). 2022-05-28. Retrieved 2021-05-31.
- ↑ "Breaking News Live Updates Sept 23: Anirudh Tewari is new Punjab Chief Secretary, Vini Mahajan shunted". India Today (in ഇംഗ്ലീഷ്). 2021-09-23. Retrieved 2021-09-23.
- ↑ "Senior Bureaucrat Usha Sharma Appointed Rajasthan's 2nd Woman Chief Secretary". NDTV. 31 January 2021.
- ↑ "Irai Anbu is the new Tamil Nadu Chief Secretary". The Hindu (in ഇംഗ്ലീഷ്). 2021-05-07. Retrieved 2022-05-31.
കുറിപ്പുകൾ
[തിരുത്തുക]- ↑ 1.0 1.1 1.2 As per published records and the book named "The India List and India Office List 1905" as published by India Office and India Office Records.