ചിൻ‌വാദ് പാലം (വിശ്വാസം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൊറോസ്ട്രിയൻ മതവുമായി ബന്ധപ്പെട്ട ഒരു വിശ്വാസസംജ്ഞയാണ് ചിൻവാദ് പാലം (ന്യായവിധിയുടെ പാലം) എന്നത്. സൊറോസ്ട്രിയൻ മതവിശ്വാസമനുസരിച്ച് ജീവിക്കുന്നവരുടേയും മരിച്ചവരുടേയും ലോകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. മരണശേഷം, എല്ലാ ആത്മാക്കളും ഈ പാലം കടക്കണമെന്നാണ് വിശ്വാസം.