Jump to content

ചിസി ഫെസ്റ്റിവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിസി ഫെസ്റ്റിവൽ
ഇതരനാമംചിസിയാവോ ഫെസ്റ്റിവൽ
ആചരിക്കുന്നത്ചൈനീസ്
തിയ്യതി ചൈനീസ് കലണ്ടറിൽ 7-ാം മാസത്തിലെ 7-ാം ദിവസം
ബന്ധമുള്ളത് തനബാറ്റ (ജപ്പാനിൽ) ചിൽസാക്കോ (കൊറിയയിൽ
ചിസി
Chinese七夕
Literal meaning"Evening of Sevens"
ചിസിയാവോ
Chinese乞巧
Literal meaning"Beseeching Skills"

ചിസിയാവോ ഫെസ്റ്റിവൽ എന്നും അറിയപ്പെടുന്ന ചിസി ഫെസ്റ്റിവൽ ചൈനീസ് മിത്തോളജിയിലെ നെയ്ത്തുകാരി പെൺകുട്ടിയും കാലിച്ചെറുക്കനും ഒന്നു ചേരുന്നതിനെ ആഘോഷിക്കുന്ന ഒരു ചൈനീസ് ഉത്സവമാണ്.[1] ചൈനീസ് കലണ്ടറിൽ 7-ാം മാസത്തിലെ 7-ാം ദിവസം ആണ് ഇത് ആഘോഷിയ്ക്കുന്നത്.[2][3] ഡബിൾ സെവൻത് ഉത്സവം[4], ചൈനീസ് വാലന്റൈൻസ് ദിനം[5], നൈറ്റ് ഓഫ് സെവൺസ്[6], മാഗ്‌പൈ ഉത്സവം എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു.

ജെൻ, റിയ എന്നീ രണ്ടു പ്രണയജോഡികളുടെ പുരാവൃത്തത്തിൽ നിന്നുമാണ് ഉത്സവം ആരംഭിച്ചത്.[1][7] ജെൻ നെയ്ത്തുകാരി ഒരു പെൺകുട്ടിയും റിയ ഒരു കാലിച്ചെറുക്കനുമായിരുന്നു. കാലിച്ചെറുക്കന്റെയും നെയ്ത്തുകാരി പെൺകുട്ടിയുടെയും പുരാവൃത്തം ഹാൻ രാജവംശത്തിന്റെ കാലം തൊട്ടേ ചിസി ഉത്സവമായി ആഘോഷിയ്ക്കാറുണ്ട്.[8] 2600 വർഷങ്ങൾക്ക് മുൻപ് വരെയെങ്കിലും അറിയപ്പെട്ടിരുന്ന ഈ പുരാവൃത്തത്തിന്റെ ഏറ്റവും പുരാതനമായ പരാമർശം ഷി ചിങ്ങിന്റെ ക്ലാസിക് ഓഫ് പൊയട്രി എന്ന കവിതയിലാണ്.[9] ജപ്പാനിലെ തനബാറ്റ ഉത്സവവും കൊറിയയിലെ ചിൽസാക്കോ മേളയും ചിസി ഉത്സവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

പുരാവൃത്തം[തിരുത്തുക]

ഴിനു എന്ന നെയ്ത്തുകാരി പെൺകുട്ടിയും ന്യൂലങ് എന്ന കാലിച്ചെറുക്കനും തമ്മിലുള്ള പ്രണയമാണ് പ്രധാന കഥാതന്തു. വേഗ എന്ന നക്ഷത്രം ഴിനുവിനെ പ്രതിനിധീകരിയ്ക്കുന്നു. ഓൾട്ടെയർ എന്ന നക്ഷത്രം ന്യൂലങിനെയും.[1] അവരുടെ പ്രണയം ശക്തമായി എതിർക്കപ്പെടുകയും തൽഫലമായി അവരെ രജതനദിയുടെ ഇരുകരകളിലേയ്ക്കുമായി വേർതിരിയ്ക്കുകയും ചെയ്തു. ആകാശഗംഗയാണ് രജതനദിയെ പ്രതിനിധീകരിയ്ക്കുന്നത്.[1][10] എല്ലാ വർഷവും ഒരേ ഒരു പ്രാവശ്യം, ഏഴാം ചാന്ദ്രമാസത്തിലെ ഏഴാം ദിനം, ഒരു കൂട്ടം മാഗ്പൈകൾ ഈ നദിയ്ക്കു കുറുകെ ഈ കമിതാക്കൾക്ക് ഒന്നിയ്ക്കാനായി ഒരു പാലം നിർമ്മിയ്ക്കും.[1] ഈ അടിസ്ഥാന കഥയ്ക്ക് പല വകഭേദങ്ങൾ ഉണ്ട്.[1] ഇവയിൽ ഒരു കഥ ഇപ്രകാരമാണ്:

ന്യൂലങ് എന്ന കാലിച്ചെറുക്കൻ ഴിനു എന്ന സുന്ദരിയായ പെൺകുട്ടിയെക്കണ്ട് അവളിൽ ആകൃഷ്ടയായി. സ്വർഗ്ഗത്തിലെ ദേവതയുടെ ഏഴാമത്തെ മകളാണ് ഴിനു. സ്വർഗ്ഗത്തിലെ വിരസത അകറ്റാനായി ഭൂമിയിലെത്തിയ അവളിൽ അനുരക്തനായ ന്യൂലങ് അവളെ ദേവത അറിയാതെ വിവാഹം കഴിച്ചു. വളരെ സന്തുഷ്ടമായിരുന്നു ഇവരുടെ വിവാഹജീവിതം. എന്നാൽ ദേവത താമസിയാതെ ഇതിനെക്കുറിച്ചറിഞ്ഞു. തന്റെ മകൾ തികച്ചും നിസ്സാരനായ ഒരു മനുഷ്യനെ വിവാഹം കഴിച്ചതിൽ അവർ കോപാകുലയായി. ഴിനുവിനോട്‌ ഉടനെ തന്നെ സ്വർഗ്ഗത്തിലേക്ക് മടങ്ങാൻ കല്പിച്ചു. (വേറെ ഒരു ഭാഷ്യത്തിൽ അവർ ഴിനുവിനെ വീണ്ടും അവൾ ചെയ്തിരുന്ന മേഘങ്ങൾ തുന്നുക എന്ന വിരസമായ പണി സ്വർഗ്ഗത്തിൽ തുടരാൻ കല്പിച്ചു എന്നാണ്.) തന്റെ ഭാര്യ പൊടുന്നനെ അപ്രത്യക്ഷയായതിൽ ന്യൂലങ് വളരെ ദുഃഖിതനായി.

അവന്റെ കാള പൊടുന്നനെ സംസാരിയ്ക്കാൻ തുടങ്ങുകയും ന്യൂലങിന് ഭാര്യയുടെ അടുത്തെത്താൻ ഒരുപായം പറഞ്ഞു കൊടുക്കുകയും ചെയ്തു. ന്യൂലങിന് വേണമെങ്കിൽ തന്നെ കൊന്ന് തന്റെ വേഷത്തിൽ സ്വർഗ്ഗത്തിൽ എത്താമെന്നായിരുന്നു ഉപായം. വേറെ വഴിയൊന്നും കാണാത്തതിനാൽ ന്യൂലങ് അതിനെ കൊന്ന് അതിന്റെ തോലെടുത്തണിഞ് തന്റെ രണ്ടു മക്കളെയും കൂട്ടി സ്വർഗ്ഗത്തിലേക്ക് തിരിച്ചു.

ഇതിനെക്കുറിച്ചറിഞ്ഞ ദേവത ക്രുദ്ധയായി തന്റെ തലയിലെ ഹെയർപിൻ എടുത്ത് ആകാശത്ത് ഒരു വര വരയ്ക്കുകയും ഈ വര ഒരു വീതിയുള്ള നദിയായ്ക്കി മാറ്റുകയും ചെയ്തു. ഇരുവരെയും അവർ നദിയുടെ ഇരുകരകളിലുമാക്കി വേർതിരിച്ചു. ഈ നദിയാണ് ആകാശഗംഗ. ന്യൂലങ് ആൾട്ടയർ എന്ന നക്ഷത്രവും ഴിനു വേഗ എന്ന നക്ഷത്രവുമാണ്. ആകാശത്ത് ഈ രണ്ടു നക്ഷത്രങ്ങൾക്കുമിടയിലായിട്ടാണ് ആകാശഗംഗ. ഴിനു നദിയുടെ ഒരു കരയിലിരുന്ന് വിരഹവേദനയിൽ മേഘങ്ങളെ തുന്നിക്കൊണ്ടിരിയ്ക്കുന്നു. മറുകരയിലിരുന്ന് അവളെ ദുഃഖത്തോടെ വീക്ഷിച്ചുകൊണ്ട് തന്റെ രണ്ടു മക്കളെയും പാലിച്ചുകൊണ്ട് ന്യൂലങ് കഴിയുന്നു. ( ബീറ്റ അക്വിലെ, ഗാമ അക്വിലെ എന്നിവയാണ് കുട്ടികൾ. ഇവയെ ഓൾട്ടയറിന്റെ ഇരുവശത്തുമായി ആകാശത്തു കാണാം. ഗരുഡൻ നക്ഷത്രരാശിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും തിളക്കമുള്ള നക്ഷത്രങ്ങളാണിവ). എന്നാൽ വർഷത്തിലൊരിയ്ക്കൽ ലോകത്തെ മാഗ്പൈ പക്ഷികളെല്ലാം ഇവരിൽ അലിവു തോന്നി ആകാശഗംഗയ്ക്കു കുറുകെ പറന്നെത്തി ഇവർക്ക് സന്ധിയ്ക്കാനായി ഒരു പാലം തീർക്കും. ഈ പാലം ജായര നക്ഷത്രരാശിയിലെ ഡെനബ് നക്ഷത്രത്തിന് മുകളിലൂടെയാണ്. ഓരോ വർഷത്തിലെയും ഏഴാം മാസത്തിലെ ഏഴാം രാത്രിയിൽ മാത്രമാണ് ഇതു സംഭവിയ്ക്കുക.

ആചാരങ്ങൾ[തിരുത്തുക]

ഡിങ് ഗുവാൻപെങ് 1748 ൽ വരച്ച ലേഡീസ് ഓഫ് 'നൈറ്റ് ഓഫ് സെവൻസ്' പ്ളീഡിങ് ഫോർ സ്‌കിൽസ് എന്ന ചിത്രം

പ്രാചീന ചിത്രപ്പണികളിൽ നിന്നുള്ള തെളിവുകളെയും ഊഹങ്ങളെയും അധികരിച്ചാണ് ഈ ഉത്സവത്തോട് ബന്ധപ്പെട്ട മിക്ക ആചാരങ്ങളും. ആകാശദേവതകളെ(拜仙) ആരാധിയ്ക്കുന്ന ചടങ്ങുകളിൽ പെൺകുട്ടികളാണ് പ്രധാനമായും പങ്കെടുക്കുന്നത്.[2] അവർ സമീപത്തുള്ള ക്ഷേത്രങ്ങളിൽ പോയി ഴിനുവിനോട് പ്രാർത്ഥിയ്ക്കുന്നു.[3] പൂജയ്ക്കായി കടലാസു കൊണ്ടുള്ള സാമഗ്രികൾ ഹോമിയ്ക്കുന്നു.[11] പരമ്പരാഗതമായി ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങളിലൊന്ന് നന്നായി തുന്നാനുള്ള കഴിവാണ്.[3] ഈ കഴിവ് ലഭിയ്ക്കാനായി പരമ്പരാഗതമായ പ്രാർത്ഥനകൾ നടത്തുന്നു.[3][12] സ്നേഹമുള്ള, ഒരു നല്ല ഭർത്താവിനെ ലഭിയ്ക്കാനായും പ്രാർത്ഥനകൾ നടത്തുന്നു.[1] ഉത്സവാഘോഷത്തിനിടെ പെൺകുട്ടികൾ വീട്ടുജോലികൾ ചെയ്യാനുള്ള തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിയ്ക്കുന്നു.[1] പരമ്പരാഗതമായി മങ്ങിയ വെളിച്ചത്തിൽ (നിലാവെളിച്ചത്തിലോ, കനലിന്റെ വെളിച്ചത്തിലോ) തുന്നാനുള്ള മത്സരങ്ങളും നടത്താറുണ്ട്.[11] ഈയിടെയായി ഏഴു കന്യകമാരെ ആദരിയ്ക്കാനായി പെൺകുട്ടികൾ അണിഞ്ഞൊരുങ്ങാനുള്ള സാമഗ്രികളും ശേഖരിയ്ക്കാറുണ്ട്.[11]

നവദമ്പതികളും ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്.[2] പരമ്പരാഗതമായി ഇവർ ന്യൂലങ്/ഴിനു എന്നീ ആകാശദേവതകളെ അവസാനമായി ഒരിയ്‌ക്കൽക്കൂടി പൂജിയ്ക്കുന്നു.(辭仙).[2] ഇത് സന്തുഷ്ടദാമ്പത്യത്തിന്റെ ഒരു പ്രതീകമായി എടുക്കുന്നു. നവവധുവിനെ വരന്റെ കുടുംബം എത്രമാത്രം മതിയ്ക്കുന്നു എന്ന് കാണിയ്ക്കാനും ഇത് അവസരമാക്കുന്നു.[2]

ഈ ഉത്സവത്തിന്റെ അന്ന് വീട്ടുമുറ്റങ്ങളിൽ തോരണങ്ങൾ തൂക്കുന്നു. കന്യകകളും നവവധുക്കളും ഫലങ്ങൾ, പുഷ്പങ്ങൾ, ചായപൊടി, മുഖത്ത് തേയ്ക്കുന്ന പൌഡർ തുടങ്ങിയവ പൂജാദ്രവ്യങ്ങളാക്കി ന്യൂലങ്/ഴിനു എന്നീ ആകാശദേവതകളെ പൂജിയ്ക്കുന്നു. പൂജയ്ക്കുശേഷം പകുതി പൌഡർ മേൽക്കൂരയിൽ വിതറുന്നു. ബാക്കി പകുതി പെൺകുട്ടികളുടെ ഇടയിൽ വിതരണം ചെയ്യുന്നു. ഇപ്രകാരം ചെയ്താൽ പെൺകുട്ടികൾക്ക് ഴിനുവിനെപ്പോലെ സൗന്ദര്യം ലഭിയ്ക്കുമെന്നാണ് വിശ്വാസം. ദേവതകൾ സ്വർഗത്തിലിരുന്ന് അന്നേ ദിവസം കണ്ണീർ പൊഴിച്ചാൽ ഭൂമിയിൽ അന്ന് മഴ പെയ്യുമെന്നാണ് വിശ്വാസം. മുന്തിരിവള്ളികളുടെ താഴെ അന്നേ ദിവസം പോയി നിന്നാൽ ആകാശദേവതകൾ സംസാരിയ്ക്കുന്നത് കേൾക്കാമെന്നും ഒരു വിശ്വാസമുണ്ട്.

അന്ന് രാത്രി ചൈനക്കാർ ആകാശഗംഗയ്ക്ക് ഇരുപുറവുമായി വേഗയും ഓൾട്ടയറും മിന്നുന്നതും ഡെനിബ് അവരെ പരസ്പരം ഒന്നിപ്പിയ്ക്കുന്ന ഒരു പാലമായി വരുന്നതും നോക്കിനിൽക്കും.[8] അന്ന് മഴ പെയ്യുകയാണെങ്കിൽ നദിയിൽ വെള്ളം പൊങ്ങി മാഗ്പൈകൾ ഉണ്ടാക്കിയ പാലം ഒലിച്ചു പോകുമെന്നും മഴ കമിതാക്കളുടെ കണ്ണീരാണെന്നും അവർ വിശ്വസിയ്ക്കുന്നു.[13] മാഗ്പൈകൾ പാലം നിർമ്മിയ്ക്കുന്ന കഥയെ അടിസ്ഥാനമാക്കി ഇരട്ടമാഗ്‌പൈകളെ സന്തുഷ്ട ദാമ്പത്യത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകം ആയി കണക്കാക്കുന്നു.[14]

ബന്ധപ്പെട്ട മറ്റുു അറിവുകൾ[തിരുത്തുക]

2009 മുതൽ ഗൂഗിൾ ഈ ഉത്സവത്തിന്റെയന്ന് തങ്ങളുടെ തിരയൽ പേജിൽ ഇതിനോട് ബന്ധപ്പെട്ട ഡൂഡിൽ പ്രസിദ്ധീകരിയ്ക്കാറുണ്ട്. ഇതിലെ അവസാനത്തേത് [2017 ലെ ചിസി ഉത്സവത്തിന്റെയന്ന്] പ്രസിദ്ധീകരിച്ചു.

ഇത് ചൈനയിലെ പ്രണയദിനമാണ്. പരമ്പരാഗത ആചാരങ്ങൾക്കു പകരം ഈയിടെയായി കമിതാക്കൾ തമ്മിൽ തമ്മിൽ സമ്മാനങ്ങൾ കൈമാറുകയും ഡിന്നറിന് പോകുകയും ചെയ്യുന്ന പതിവുകൾ തുടങ്ങിയിട്ടുണ്ട്. ചിലർ തങ്ങളുടെ പ്രണയപൂർത്തിയ്ക്കായി നദികളിൽ ദീപങ്ങൾ ഒഴുക്കിവിടാറുണ്ട്. പലരും ഈ ദിവസം തങ്ങളുടെ പ്രണയം അറിയിയ്ക്കാനും, വിവാഹം ഉറപ്പിയ്ക്കാനും വിവാഹം നടത്താനും ആയി തെരഞ്ഞെടുക്കുന്നു. മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താനുള്ള മാച്ച്-മേക്കിങ് ഒത്തുചേരലുകളും അന്നേ ദിവസം പല ചൈനീസ് നഗരങ്ങളിലും നടക്കാറുണ്ട്.[15]

ഇതും കാണുക[തിരുത്തുക]

ഗ്രന്ഥസൂചി[തിരുത്തുക]

Hard copy

  • Allen, Tony; Phillips, Charles (2012). Ancient China's myths and beliefs. New York: Rosen Publishing. ISBN 978-1-4488-5991-7. {{cite book}}: Invalid |ref=harv (help)
  • Brown, Ju; Brown, John (2006). China, Japan, Korea: Culture and customs. North Charleston: BookSurge. ISBN 1-4196-4893-4. {{cite book}}: Invalid |ref=harv (help)
  • Kiang, Heng Chye (1999). Cities of aristocrats and bureaucrats: The development of medieval Chinese cityscapes. Singapore: Singapore University Press. ISBN 9971-69-223-6. {{cite book}}: Invalid |ref=harv (help)
  • Lai, Sufen Sophia (1999). "Father in Heaven, Mother in Hell: Gender politics in the creation and transformation of Mulian's mother". Presence and presentation: Women in the Chinese literati tradition. New York: St. Martin's Press. ISBN 0-312-21054-X. {{cite book}}: Invalid |ref=harv (help)
  • Melton, J. Gordon (2010). "The Double Seventh Festival". Religions of the world: A comprehensive encyclopedia of beliefs and practices (2nd ed.). Santa Barbara: ABC-CLIO. ISBN 978-1-59884-203-6. {{cite book}}: Invalid |ref=harv (help)
  • Poon, Shuk-wah (2011). Negotiating religion in modern China: State and common people in Guangzhou, 1900–1937. Hong Kong: Chinese University of Hong Kong. ISBN 978-962-996-421-4. {{cite book}}: Invalid |ref=harv (help)
  • Schomp, Virginia (2009). The ancient Chinese. New York: Marshall Cavendish Benchmark. ISBN 0-7614-4216-2. {{cite book}}: Invalid |ref=harv (help)
  • Mao, Xian (2013). Cowherd and Weaver and other most popular love legends in China. eBook: Kindle Direct Publishing. {{cite book}}: Invalid |ref=harv (help)
  • Stepanchuk, Carol; Wong, Charles (1991). Mooncakes and hungry ghosts: Festivals of China. San Francisco: China Books & Periodicals. ISBN 0-8351-2481-9. {{cite book}}: Invalid |ref=harv (help)
  • Welch, Patricia Bjaaland (2008). Chinese art: A guide to motifs and visual imagery. North Clarendon: Tuttle Publishing. ISBN 978-0-8048-3864-1. {{cite book}}: Invalid |ref=harv (help)

Online

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിസി_ഫെസ്റ്റിവൽ&oldid=4024379" എന്ന താളിൽനിന്ന് ശേഖരിച്ചത്