ഉള്ളടക്കത്തിലേക്ക് പോവുക

ചില്ല് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
This article is about the cinema. See Chillaksharam (ചില്ലക്ഷരം).
Chillu
സംവിധാനംLenin Rajendran
കഥLenin Rajendran
തിരക്കഥLenin Rajendran
അഭിനേതാക്കൾRony Vincent
Shanthi Krishna
Venu Nagavally
Sukumari
Jagathy Sreekumar
Adoor Bhasi
Nedumudi Venu
ഛായാഗ്രഹണംVipin Das
ചിത്രസംയോജനംRavi
സംഗീതംMB Sreenivasan
നിർമ്മാണ
കമ്പനി
Hayyath Movies
വിതരണംHayyath Movies
റിലീസ് തീയതി
  • 9 July 1982 (1982-07-09)
രാജ്യംIndia
ഭാഷMalayalam

ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ 1982-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചില്ല്.[1] റോണി വിൻസന്റ്, ശാന്തി കൃഷ്ണ, വേണു നാഗവള്ളി, സുകുമാരി, ജഗതി ശ്രീകുമാർ, അടൂർ ഭാസി, നെടുമുടി വേണു എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.[2][3][4] ഈ ചിത്രത്തിൽ ഓ.എൻ വി കാവാലം,ഇടശ്ശേരി എന്നിവർ ഗാനങ്ങൾ എഴുതി എം.ബി. ശ്രീനിവാസൻഈണം നൽകി. i.[5][6]

കഥാസാരം

[തിരുത്തുക]

ആനി (ശാന്തി കൃഷ്ണ) തന്റെ സഹപാഠിയായ മനുവുമായി പ്രണയത്തിലാണ്. രഹസ്യ സ്വഭാവമുള്ള കഥാപാത്രമാണ് മനു. ഇരുവരും പരസ്പരം കലഹിക്കുന്നുണ്ടെങ്കിലും അവർ ഉടൻ വീണ്ടും ഒന്നിക്കുന്നു. മനുവിനെ ശല്യപ്പെടുത്തുന്ന അനന്തുവുമായി (വേണു നാഗവള്ളി) ആനി അടുത്ത ബന്ധം പുലർത്തുന്നു. ഇത് അനന്തുവിനെ അസ്വസ്ഥനാക്കുന്നു. പിന്നീട് ആനി ഒരു ഡോക്ടറെ സന്ദർശിക്കുന്നു, ഇത് ആനി ഗർഭിണിയാണെന്ന് മനുവിൽ സംശയം ജനിപ്പിക്കുന്നു. പിന്നീട് മനുവും ആനിയും വേർപിരിയുന്നു. ലാലി എന്ന മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ മനു ആഗ്രഹിക്കുന്നു. ആനി വിവാഹത്തിൽ പങ്കെടുക്കുകയും വിവാഹശേഷം കരയുകയും ചെയ്യുന്നു. ആദ്യ രാത്രി മനു തന്റെ തെറ്റ് മനസിലാക്കി ആനിയെ കാണാൻ പോകുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

ശബ്ദട്രാക്ക്

[തിരുത്തുക]

ഗാനങ്ങൾ :ഓ.എൻ വി
കാവാലം
ഇടശ്ശേരി
ഈണം :എം.ബി. ശ്രീനിവാസൻ[7]

നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1ചൈത്രം ചായം ചാലിച്ചുകെ ജെ യേശുദാസ്ഒ എൻ വി
2മണ്ണ്വേണു നാഗവള്ളികെ അയ്യപ്പപണിക്കർ
3ഒരു വട്ടം കൂടിയെൻകെ ജെ യേശുദാസ്ഒ എൻ വി
4ഒരു വട്ടം കൂടിയെൻഎസ് ജാനകിഒ എൻ വി
5പോക്കുവെയിൽ പൊന്നുരുകികെ ജെ യേശുദാസ്ഒ എൻ വി
6പൂതപ്പാട്ട്‌ബാലചന്ദ്രൻ ചുള്ളിക്കാട്‌ഇടശ്ശേരി ഗോവിന്ദൻ നായർ

അവലംബം

[തിരുത്തുക]
  1. "ചില്ല്(1982)". www.m3db.com. Retrieved 2018-11-16.
  2. "Chillu". www.malayalachalachithram.com. Retrieved 2014-10-16.
  3. "Chillu". malayalasangeetham.info. Archived from the original on 2015-03-29. Retrieved 2014-10-16.
  4. "Chillu". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
  5. "ചില്ല്(1982)". malayalasangeetham.info. Archived from the original on 2015-03-29. Retrieved 2018-10-16.
  6. "ചില്ല്(1982)". spicyonion.com. Archived from the original on 2019-02-03. Retrieved 2018-10-16.
  7. "ചില്ല്(1982)". malayalasangeetham.info. Archived from the original on 29 മാർച്ച് 2015. Retrieved 4 ഡിസംബർ 2018.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചില്ല്_(ചലച്ചിത്രം)&oldid=4579294" എന്ന താളിൽനിന്ന് ശേഖരിച്ചത്