ചില്ലക്കമ്പട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചില്ലക്കമ്പട്ടി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
E. indica
Binomial name
Excoecaria indica

കണ്ണാമ്പൊട്ടിയുടെ കുടുംബത്തിൽപെട്ട ഒരു കണ്ടലിനമാണ് ചില്ലക്കമ്പട്ടി. കണ്ണാമ്പൊട്ടിയെ പോലെ തന്നെ തടിയിലും ഇലകളിലും വെളുത്തകറ കാണപ്പെടുന്നു. സുന്ദർബന്നിലും മറ്റ് കിഴക്കൻ ഏഷ്യൻ ,പസഫിക് രാജ്യങ്ങളിലും കണ്ടുവരുന്നു. കേരളത്തിൽ വേലിയേറ്റം അനുഭവപ്പെടുന്ന കായൽ പ്രദേശങ്ങളിലും പുഴകൾക്കരികിലും അപൂർവമായി കാണാറുണ്ട്.വംശനാശഭീഷണി നേരിടുന്ന ഒരു കണ്ടൽ ഇനമാണ് ചില്ലക്കമ്പട്ടി.

ചില്ലക്കമ്പട്ടി 8-10 മീറ്റർ വരെ ഉയരത്തിൽ വളരും. അനുകൂലപരിതഃസ്ഥിതിയിൽ 50-60 സെ.മീ വരെ വണ്ണം വയ്ക്കും.ഇലകളുടെ അടിയിൽ ലവണഗ്രന്ധികൾ കാണാം.പെൺപൂക്കളും ആൺ പൂക്കളും ഒരെ ചെടിയിൽ വെവ്വേറെ കാണപ്പെടുന്നു.കായ്ക്കൾ ഉരുണ്ട വലിയ നെല്ലിക്ക പോലെയാണ്. കായ്ക്കൾക്കുള്ളിൽ മൂന്നു വിത്തുകൾ ഉണ്ടാവും.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചില്ലക്കമ്പട്ടി&oldid=3341423" എന്ന താളിൽനിന്ന് ശേഖരിച്ചത്