ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ നഗരത്തിൽ നിന്ന് 10 കിലോമീറ്റർ തെക്കുമാറി നാഷണൽ ഹൈവേ 47-ൽ തലോർ ബൈപാസിൽനിന്ന് അരകിലോമീറ്റർ നീങ്ങി വിശാലമായ പാടത്താണ് ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇതിന്റെ കാലപ്പഴക്കം നിർണ്ണയിക്കാൻ മതിയായ രേഖകളോ ശിലാലിഖിതങ്ങളോ ഇല്ല. ശ്രീകോവിൽ, ചുറ്റമ്പലം മുതലായവയുടെ ഘടന, ബിംബത്തിന്റെ തേയ്മാനം മുതലായവ ഈ ക്ഷേത്രത്തിന്റെ പഴക്കത്തെ സൂചിപ്പിക്കുന്നു. ശാസ്താവാണ് പ്രധാന പ്രതിഷ്ഠ.

ഐതിഹ്യം[തിരുത്തുക]

പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ചിറ്റിച്ചാത്തക്കുടം ക്ഷേത്രം എന്നാണ് ഐതിഹ്യം.

പ്രധാന വിശേഷങ്ങൾ[തിരുത്തുക]

മകരമാസത്തിൽ മകയിരം നാളിലെ പ്രതിഷ്ഠാദിനവും മീനമാസത്തിലെ പൂരവുമാണ് പ്രധാനം. മീനമാസത്തിലെ മകയിരം നാളിൽ കൊടികയറി അത്തം നാളിൽ കൊടികുത്തോടെ ഒമ്പത് ദിവസം നീണ്ട് നിൽക്കുന്നു ഇവിടത്തെ പൂരക്കാലം. ഈ ഒമ്പത് ദിവസങ്ങളിൽ പെരുവനം-ആറാട്ടുപുഴപൂരങ്ങൾ ഉൾപ്പെടെ എല്ലാ പ്രധാന പൂരങ്ങളിലും ഈ ദേവൻ പങ്കെടുക്കുന്നുണ്ട്.