ഉള്ളടക്കത്തിലേക്ക് പോവുക

ചിറക്കടവ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചിറക്കടവ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിറക്കടവ്
Map of India showing location of Kerala
Location of ചിറക്കടവ്
ചിറക്കടവ്
Location of ചിറക്കടവ്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ഏറ്റവും അടുത്ത നഗരം കോട്ടയം
ജനസംഖ്യ
ജനസാന്ദ്രത
31,813 (2001)
820/കിമീ2 (820/കിമീ2)
സ്ത്രീപുരുഷ അനുപാതം 995 /
സാക്ഷരത 97%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 38.81 km² (15 sq mi)
കോഡുകൾ

9°31′0″N 76°47′0″E / 9.51667°N 76.78333°E / 9.51667; 76.78333

കോട്ടയം ജില്ലയിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു പഞ്ചായത്താണ് ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത്. ചിറക്കടവ് പഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ് പൊൻ‌കുന്നം. ഇതിൽ വാഴൂർ ബ്ളോക്കിലെ ചിറക്കടവ്, ചെറുവള്ളി എന്നീ വില്ലേജുകളും ഉൾപ്പെടുന്നു.പഞ്ചായത്തിന്റെ വിസ്തീർണ്ണം 38.81 ചതുരശ്രകിലോമീറ്ററാണ്. ഗ്രാമത്തിനെ ഇരുപത് വാർഡുകളായി തിരിച്ചിരിക്കുന്നു.

ചരിത്രം

[തിരുത്തുക]

ആൾവാർ വംശാധിപത്യകാലത്തും ഈസ്ഥലത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ്‌ ആൾവാർ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. ഇതിനിടെ മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ഈ പ്രദേശത്തെ ചെമ്പകശ്ശേരി രാജാവിനെ കീഴ്‌പ്പെടുത്താൻ മാർത്താണ്ഡവർമ്മയ്‌ക്ക്‌ സഹായം നൽകിയത്‌ ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാനാണ്‌. പ്രത്യുപകാരമായി ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന്‌ കിട്ടി. പിന്നീട്‌ 1956 ൽ ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതായി സർക്കാരിന്‌ അവകാശമായി. [അവലംബം ആവശ്യമാണ്]

അതിർത്തികൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]

ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിലുൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1] ref lsgd 2025 election documents


01 അട്ടിക്കൽ 02 കോയിപ്പള്ളി 03 പത്താശ്ശാരി 04 ചിത്രാഞ്ജലി 05 മൂലകുന്ന് 06 കുന്നുംഭാഗം 07 മണ്ണാറക്കയം 08 ഗ്രാമദീപം 09 മണ്ണംപ്ലാവ് 10 ഇടഭാഗം 11 വാളക്കയം 12 ചെറുവള്ളി 13 കറുത്തമഞ്ഞാടി 14 മൂലേപ്ലാവ് 15 കൊട്ടാടിക്കുന്ന് 16 ചെന്നാക്കുന്ന് 17 തെക്കേത്തുകവല 18 ചിറക്കടവ് സെന്റർ 19 മന്ദിരം 20 കാവാലിമാക്കൽ 21 തോണിപ്പാറ 22 ഇരുപതാംമൈൽ



സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കോട്ടയം
ബ്ലോക്ക് വാഴൂർ
വിസ്തീര്ണ്ണം 38.81 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,813
പുരുഷന്മാർ 15,945
സ്ത്രീകൾ 15,868
ജനസാന്ദ്രത 820
സ്ത്രീ : പുരുഷ അനുപാതം 995
സാക്ഷരത 97%

പ്രധാന കാർഷിക ഉല്പന്നം റബ്ബർ ആണ്.

പ്രധാന പാതകൾ

[തിരുത്തുക]

ശബരിമലയിലേക്കും, എരുമേലിക്കുമുള്ള പ്രധാന പാത ഈ ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്. ദേശീയപാത 183 (കെ.കെ റോഡ്) ആണ് ചിറക്കടവിലൂടെയുള്ള പ്രധാന പാത.

പ്രശസ്ത വ്യക്തികൾ

[തിരുത്തുക]
  • ഡോ .സി.പി എസ് പിള്ള ചാപ്പമറ്റം (91 കഴിഞ്ഞിട്ടും പ്രാക്ടീസ് ചെയ്യുന്ന ത്വക് രോഗചികിൽ സാ വിദഗ്ടൻ )
  • ശങ്കർ മോഹൻ (ഫിലിം ഫെസ്റിവൽ ഡയരക്ടർ / .ഡയരക്ടർ കെ.ആർ നാരായണൻ ഫിലിം ഇന്സ്ടി ട്യൂറ്റ്
  • മോഹൻ ശങ്കർ (പ്രസിഡൻറ് അവാർഡ് വിന്നർ )
  • പി. ആർ എസ് (ശങ്കര )പിള്ള (കേരള ചലച്ചിത്ര അക്കാദമി )
  • എൻ ആർ(രാമകൃഷ്ണ ) പിള്ള പുന്നാം പറമ്പിൽ (ചലനം ,മകം പിറന്ന മങ്ക സംവിധായകൻ )
  • ധനം കണ്ണൻ (ചലച്ചിത്ര നടൻ )
  • കെ.പി ഏസി രവി (നടൻ ,ഗായകൻ )
  • കമലമ്മ കമലാലയം (കമലാ ബസാർ എന്ന മലനാ ട്ടിലെ ആദ്യ വ്യാപാര സമുച്ചയ ഉടമ )
  • ഡോ .പി.എൻ .ശാന്ത കുമാരി (ആതുരാലയം .കവയിത്രി .എട്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർ മാർ ഉള്ള കുടുംബം )
  • കെ.എച്ച് .ഖാൻ (ചലച്ചിത്ര നിർമ്മാതാവ് ,ഗാന രചയിതാവ് ആയിരം കാതം )
  • പൊൻകുന്നം രാമചന്ദ്രൻ (സംഗീതജ്ഞൻ )
  • നയനിക (ഓക്സ്ഫോർഡ് (നൃത്തം ലേഖനം ,വര )
  • പൊൻകുന്നം വർക്കി,
  • തമ്പി ആന്റണി ഹോളിവുഡ് നടൻ, സംവിധായകൻ, എഴുത്തുകാരൻ
  • നടൻ ബാബു ആന്റണി
  • ബിപിൻ ചന്ദ്രൻ
  • എ കെ പാച്ചുപിള്ള,
  • പുന്നാമ്പറമ്പിൽ നീലകണ്ഠപ്പിള്ള,
  • കമലാലയം . എൻ പിള്ള,
  • വക്കീൽ മുളവേലിൽ നീലകണ്ഠപ്പിള്ള,
  • അഡ്വേ. പി. ആർ. രാജഗോപാൽ,
  • പൊൻകുന്നം ദാമോദരൻ
  • നീലകണ്ഠൻ നായർ
  • ബിപിൻ തോമസ് ചിലമ്പിൽ
  • പി . മധു ( കവി .സംഘാടകൻ )
  • ഡോ കാനം ശങ്കരപ്പിള്ള (ആരോഗ്യബോധവൽക്കരണം ,പ്രാദേശിക ചരിത്രം ,ബ്ലോഗർ )

പ്രധാന ആരാധനാലയങ്ങൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "ചിറക്കടവ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]