ചിറക്കടവു വേലകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിറക്കടവു വേലകളി പണ്ട്‌ വഞ്ഞിപ്പുഴ തമ്പുരാന്റെ ആധിപത്യത്തിലായിരുന്നു ചിറക്കടവ്‌, ചെറുവള്ളി,പെരുവന്താനം ക്ഷേത്രങ്ങൾ. നാട്ടുപ്രമാണിമായിരുന്ന മാലമല കൈമൽ, കാമനാമഠം പണിക്കർ, കാരിയിൽ കാരണവ,ർ എന്നിവരുടെ നേതൃത്വത്തിൽ തമ്പുരാന്റെ സംരക്ഷണത്തിനായി നായർ പട്ടാളമുണ്ടായിരുന്നു. തമ്പുരാന്റെ ആധിപത്യം കഴിഞ്ഞപ്പോൾ, അവരെ ചിറക്കടവു മഹാദേവന്റെ അംഗരക്ഷകരാക്കി,രണ്ടു സംഘമാക്കി. അമ്പലപ്പുഴ വേലകളിയുടെ വേഷമായ ചുമന്ന പട്ട്‌ തലയിൽ കെട്ടിയ തലപ്പാവ്‌ വെള്ളമുണ്ടിനു മുകളിൽ ചുമന്ന പട്ടു കൊണ്ടുള്ള ഉടുത്തുകെട്ടുംസ്വീകരിച്ചു. ഓച്ചിറക്കളിയിലെ വാളും പരിചയും ആയുധമാക്കി. ഉത്സവത്തിനു വേലകളി സ്ഥിരമാക്കി. മാമൽക്കൈമളുടേത്‌ തെക്കുംഭാഗം. കാമനമഠം പണിക്കരുടേത്‌ വടക്കുംഭാഗം. ഏഴാം ഉത്സവത്തിനു തെക്കും ഭാഗം. എട്ടാം ഉത്സവത്തിനു വടക്കും ഭാഗം. ഒൻപതിനും പത്തിനുംഇരുവരും ചേർന്നു " കൂടിവേല".

ഇതുംകാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിറക്കടവു_വേലകളി&oldid=848070" എന്ന താളിൽനിന്ന് ശേഖരിച്ചത്