ജീവകം (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചിരഞ്ജീവി (സസ്യം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചിരഞ്ജീവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിരഞ്ജീവി (വിവക്ഷകൾ) എന്ന താൾ കാണുക. ചിരഞ്ജീവി (വിവക്ഷകൾ)

അഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന ഈ ഔഷധസസ്യം പ്രധാനമായും ഹിമാലയത്തിൽ മാത്രം കണ്ടുവരുന്നവയാണ്‌. ഇതിന്റെ കിഴങ്ങാണ്‌ ഔഷധത്തിനുപയോഗിക്കുന്നത്. അറ്റം കൂർത്ത് വെളുത്തുള്ളിപോലെ പ്രകൃതിയും ജലാംശം തീരെയില്ലാത്തതുമാണ്‌. ഇലക്ക് മധുരരസവും ശീതവീര്യവും ആണ്‌ ഉള്ളത്.[1]

ഔഷധഗുണം[തിരുത്തുക]

ശരീരത്തിന്‌ ബലവും; ശുക്ലം, കഫം എന്നിവ‌ ഉണ്ടാക്കുന്ന ഔഷധം കൂടിയാണിത്. കൂടാതെ രക്തക്കുറവ്, ശരീരത്തിന്റെ മെലിച്ചിൽ, അധികമായുള്ള വെള്ളദാഹം, ക്ഷയം, രക്തവികാരം, വാതം എന്നീ അസുഖങ്ങളുടെ ചികിത്സക്കായും ഇത് ഉപയോഗിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 20 & 21. H&C Publishers, Thrissure.
"https://ml.wikipedia.org/w/index.php?title=ജീവകം_(സസ്യം)&oldid=1202207" എന്ന താളിൽനിന്ന് ശേഖരിച്ചത്