ചിമ്മിനിവിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിമ്മിനിവിളക്ക്

കേരളീയർ ഉപയോഗിച്ചിരുന്ന മണ്ണെണ്ണ ഒഴിച്ച് കത്തിക്കാവുന്ന വിളക്കാണ് ചിമ്മിനിവിളക്ക്. ചിലയിടങ്ങളിൽ ഇപ്പോഴും മണ്ണെണ്ണ കത്തിക്കുന്ന ചിമ്മിനിവിളക്ക് ഉപയോഗിക്കുന്നുണ്ട്. ചുവട്ടിൽ മണ്ണെണ്ണ നിറക്കാനായി സ്ഫടികം കൊണ്ടോ ലോഹം കൊണ്ടോ നിർമ്മിച്ച ഉരുണ്ട പാത്രവും അതിൽ‌നിന്നും പഞ്ഞിനാരു കൊണ്ടുള്ള തിരി ഉയർന്ന് വരുന്ന അടപ്പും ഉണ്ടായിരിക്കും. തിരിയുടെ അറ്റം കത്തുന്നതിനനുസരിച്ച് എണ്ണ മുകളിലേക്ക് ഉയരുന്നു. തിരിയിലെ വെളിച്ചം നിയന്ത്രിക്കാനായി മുകളിൽ സ്ഫടികം കൊണ്ടുള്ള (പുകക്കുഴൽ) ചിമ്മിനി ഉണ്ടായിരിക്കും.

ചിമ്മിനി വിളക്ക് ആദ്യമായി രൂപകൽപ്പന ചെയ്ത ലിയനാർഡൊ ഡാവിഞ്ചി അന്ന് ഗ്ലാസ് ലഭ്യമല്ലാത്തതിനാൽ ലോഹക്കുഴലാണ് ഉപയോഗിച്ചത് - യാക്കൊവ് പെരെൽമാൻ - ഭൗതികകൗതുകം - ഭാഗം 2 - പ്രോഗ്രസ്സ് പബ്ലിഷേഴ്സ്, മോസ്കോ.[1]

മധ്യകാലത്ത് ലിയനാർഡോ ഡാ വിൻസി (1452 - 1519) രൂപകൽപ്പന ചെയ്ത ചിമ്മിനി വിളക്കിന് പോരായ്മകൾ ഉണ്ടായിരുന്നെങ്കിലും കൃത്രിമ വിളക്കുകളുടെ രൂപകൽപ്പനയ്ക്ക് അദ്ദേഹമാണ് തുടക്കം കുറിച്ചത്. 1879-ൽ തോമസ് ആൽവാ എഡിസൺ (1847 - 1931) ബൾബ് കണ്ടുപിടിക്കുന്നതു വരെയും ഇത്തരം പരീക്ഷണങ്ങൾ പലയിടത്തും അരങ്ങേറിയിരുന്നെങ്കിലും, എഡിസൺ കണ്ടുപിടിച്ച ബൾബ് ഇന്നും പഴഞ്ചൻ സാങ്കേതികതയുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടില്ല.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിമ്മിനിവിളക്ക്&oldid=3912822" എന്ന താളിൽനിന്ന് ശേഖരിച്ചത്