ചിമ്മാനക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തര കേരളത്തിലെ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം.[1]പുലയ വിഭാഗത്തിന്റെ ചരിത്രവും ദൈന്യതകളും ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും പാട്ടിനോടൊപ്പം നൃത്ത–അഭിനയ രൂപത്തിൽ ആവിഷ്കരിക്കുന്നു. നർമ്മരസമൂറുന്ന പാട്ടുകളും സംഭാഷണങ്ങളും ഉണ്ടാകും. തുടിയാണ് വാദ്യം. മാവിലൻ , മാവിലത്തി, മാപ്പിള തുടങ്ങിയവർ കഥാപാത്രങ്ങളാണ്.കണ്ണൂർ ജില്ലയിലെ പഴയങ്ങാടി, മാട്ടൂൽ പ്രദേശത്ത് മാത്രമേ ചിമ്മാനക്കളി നിലവിലുള്ളൂ. കാഞ്ഞൻ പൂജാരിയുടെ മകൻ കെ. കുമാരനും സംഘവുമാണ് ഈ കലാരൂപത്തിന്റെ പ്രായോജകർ.[2]ഡോ.എം.വി വിഷ്ണുനമ്പൂതിരി ചിമ്മാനക്കളി എന്ന പേരിൽ പഠനഗ്രന്ഥം പുറത്തിറക്കിയിട്ടുണ്ട്.[3][4]

ചിമ്മാനക്കളി

പുരാവൃത്തം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-04. Retrieved 2020-02-04.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-04. Retrieved 2020-02-04.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-04. Retrieved 2020-02-04.
  4. ISBN : 9788176387019
"https://ml.wikipedia.org/w/index.php?title=ചിമ്മാനക്കളി&oldid=3804128" എന്ന താളിൽനിന്ന് ശേഖരിച്ചത്