ചിന്നക്കുട്ടുറുവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിന്നക്കുട്ടുറുവൻ
White-cheeked Barbet
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. viridis
Binomial name
Psilopogon viridis
(Boddaert, 1783) Type locality: Mahé
Synonyms

Bucco viridis
Thereiceryx viridis
Megalaima viridis

White cheeked barbet in bird bath
ചിന്നക്കുട്ടുറുവന്റെ ശബ്ദം

കേരളത്തിലെ നാട്ടിൻ‍പുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ ചിന്നക്കുട്ടുറുവൻ[2] [3][4][5] അഥവാ പച്ചിലക്കുടുക്ക. (ഇംഗ്ലീഷ്: White-cheeked Barbet അഥവാ Small Green Barbet) (ശാസ്ത്രീയനാമം: Psilopogon viridis). ദേഹം പൊതുവേ പച്ച നിറം. തലയും കഴുത്തും മിക്കവാറും തവിട്ടു നിറം. കണ്ണിൽ നിന്നും പുറകോട്ട് വീതിയുള്ള ഒരു പട്ടയും അതിനു മുകളിലും താഴെയും ഓരോ വെളുത്ത പട്ടകളും കാണാറുണ്ട്.

പേരിനു പിന്നിൽ[തിരുത്തുക]

കുട്രൂ-കുട്രൂ എന്ന് കൂടെക്കൂടെ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ശബ്ദത്തിൽ നിന്നാണ് പക്ഷിക്ക് ഈ പേരു വന്നത്. മിക്കവാറും സമയം പച്ചിലക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന പക്ഷിയെ പച്ചിലകൾക്കിടയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഒരു പക്ഷി തന്നെ ഉണ്ടാക്കുന്ന ശബ്ദം മാറ്റൊലി കൊള്ളുന്നതാണോ മറ്റ് പക്ഷികൾ ഉണ്ടൊ എന്ന് കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടാണ്‌.

മറ്റു കുട്ടുറുവന്മാർ[തിരുത്തുക]

ആഹാരം[തിരുത്തുക]

ചിന്നക്കുട്ടുറുവന്റെ പ്രധാന ആഹാരം ചെറിയ പഴങ്ങളും പലതരം കായ്കളുമാണ്‌. അരയാൽ, വേപ്പ്, പേരാൽ, കഴനി, മഞ്ഞപ്പാവിട്ട എന്നിവയുടെ പഴങ്ങൾ ഇവക്ക് ഇഷ്ടമാണ്‌. നിലത്തിറങ്ങാൻ ഇഷ്ടപ്പെടുന്നില്ല എങ്കിലും അരിപ്പൂച്ചെടിയുടെ കായ്ക്കൾ ഭക്ഷിക്കാനായി ചിലപ്പോൾ തീരെ താഴ്ന്ന കൊമ്പുകളിൽ വന്നിരിക്കാറുണ്ട്. [6]

പ്രജനനകാലം[തിരുത്തുക]

പനിനീർ ചാമ്പ മരം തുളച്ച് കൂടുണ്ടാക്കുന്ന ചിന്നക്കുട്ടുറവൻ

പ്രജനനകാലം ഡിസംബർ മുതൽ ജൂൺ വരെ നീണ്ടു പോവാറുണ്ട്. ബലം കുറഞ്ഞ മരങ്ങളുടെ തായ്ത്തടി തുളച്ചാണ് കൂടുണ്ടാക്കാറ്. ഇത്തരം മാളങ്ങൾ രാത്രികാലങ്ങളിൽ ചേക്കിരിക്കാനും കുട്ടുറുവൻ ഉപയോഗിക്കാറുണ്ട്.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Megalaima viridis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 11 August 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 500. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. 6.0 6.1 കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |locat= ignored (help)
"https://ml.wikipedia.org/w/index.php?title=ചിന്നക്കുട്ടുറുവൻ&oldid=3419525" എന്ന താളിൽനിന്ന് ശേഖരിച്ചത്